Chapter Title : ദേവരാഗം 11 [ദേവന്‍]
നിന്നശേഷം ഞാന്‍ ഒരു മൂളിപ്പാട്ടും പാടി എന്റെ കാറില്‍ കയറി... “..റിവഞ്ച് സ്വീറ്റ് റിവഞ്ച്..” അഞ്ചു മിനിട്ട് പോലും തികയുന്നതിനു മുന്‍പ് എന്റെ കാര്‍ ആ അംബാസഡറിനെ കടന്ന് മുന്നോട്ടു പാഞ്ഞു...
അനുവിന്റെ നാട്ടില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് ഞാന്‍ എന്റെ കാര്‍ നിര്‍ത്തി അവര്‍ വരാന്‍ കാത്തിരുന്നു... അരമണിക്കൂറോളം കഴിഞ്ഞാണ് അവര്‍ വന്നത്... എന്റെ കാറിനടുത്ത് അവരെ ഇറക്കി സ്റ്റീഫന്‍ തിരിച്ചു പോയി... ഒന്നും മിണ്ടാതെ രണ്ടുപേരും വന്ന് കാറില്‍ കയറി... ആദിയുടെ കൂട്ടുകാരിയും നാട്ടുകാരിയും ഒക്കെയാണ് അനു എന്നറിയാമെങ്കിലും അവളുടെ വീട് എനിക്കറിയില്ലായിരുന്നു... അതുകൊണ്ടു മാത്രമാണ് അവരെ വഴിയില്‍ കാത്തു നിന്നത്.. അല്ലെങ്കില്‍ ഞാന്‍ നേരെ വീട്ടിലേയ്ക്ക് പോയേനെ... അതുകൊണ്ട് അമ്പലത്തിനടുത്തെത്തിയ ശേഷം ഞാന്‍ അനുവിനോട് തന്നെ വഴി ചോദിച്ചാണ് അവരുടെ വീട്ടിലേയ്ക്ക് കാറോടിച്ചത്...
ഞങ്ങള്‍ വരുന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നതിനാല്‍ ആദി ഞങ്ങളെ കാത്ത് അവിടെ ഉണ്ടായിരുന്നു... ഇവിടെയും എന്നോടധികം മിണ്ടാന്‍ നില്‍ക്കാതെ ആദി അനുവിനോടും അഞ്ചുവിനോടും സംസാരിച്ച ശേഷം എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തിട്ട് അവളുടെ ഡിയോയില്‍ കയറിപ്പോയി... ആ ചിരിപോലും അനുവിന്റെ വീട്ടുകാരെ കാണിക്കാനാണ്...
ഭാര്യ വീട്ടിലെ ആദ്യദിനം... എവടെ... ഒരു മാറ്റവും എനിക്ക് തോന്നിയില്ല... അഞ്ചു എപ്പോ നോക്കിയാലും പഠിത്തമാണ്.. അനു അടുക്കളയിലും മറ്റുമായി അമ്മയെ സഹായിക്കലും... രവിയങ്കിളിനു എന്നെ വലിയ കാര്യമാണെന്ന് ആദ്യ ദിവസം തന്നെ എനിക്ക് ബോധ്യപ്പെട്ടു... രണ്ടു പെണ്‍മക്കളുടെ അച്ഛനായ പുള്ളിക്ക് ഒരു മോനെ കിട്ടിയ സന്തോഷത്തോടെയാണ് എന്നോട് പെരുമാറിയതൊക്കെ...
രാത്രി ഒരു മുറിയില്‍ ഉറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍.. എന്നോട് കട്ടിലില്‍ കിടന്നോളാന്‍ അനു പറഞ്ഞെങ്കിലും അവള്‍ക്ക് കിടക്കാനായി നിലത്ത് അവള്‍തന്നെ വിരിച്ച പായയില്‍ ഒന്നും മിണ്ടാതെ ഞാന്‍ കയറിക്കിടന്നു... അവള്‍ക്ക് പെരുത്ത് സന്തോഷം കട്ടിലില്‍ കിടക്കാല്ലോ.. ഭാര്യയ്ക്കൊപ്പം രണ്ടാം ദിവസമാണ് ഞാന്‍ ഒരു മുറിയില്‍ ഉറങ്ങുന്നത്... എന്നാല്‍ ഇതുവരെ അവളോടൊന്ന് മനസ്സ് തുറന്നു സംസാരിക്കാന്‍ കഴിയാത്തതിന്റെ വിഷമം എന്നെ വല്ലാതെ അലട്ടിയിരുന്നു... എന്നിട്ടും അനുവിന്റെ അമ്മയുണ്ടാക്കിയ രുചികരമായ നാടന്‍ ഭക്ഷണം മൂക്ക് മുട്ടെ തട്ടിയതിന്റെ ക്ഷീണത്തില്‍ ഞാന്‍ വേഗം ഉറങ്ങി... അന്നും പതിവ്
💬 Comments
View all comments