0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1518

സമയത്ത് ഞാന്‍ മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ അനുവും ഉണര്‍ന്നിരുന്നു എന്നത് ഞാന്‍ ശ്രദ്ധിച്ചു... ഞാന്‍ ഇറങ്ങിയ പുറകേ അവളും ബാത്രൂമില്‍ പോയിട്ട് വന്നുകിടക്കുന്ന കണ്ടു...

രവിയങ്കിളിന് ടൌണില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റും, വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ഒരു ഫാമും ഉണ്ട്... സൂപ്പര്‍മാര്‍ക്കറ്റ് ഒരു സുഹൃത്തിനൊപ്പം ഷെയറിലാണ് നടത്തുന്നത്... രാവിലെ ഫാമില്‍ പോയി അവിടത്തെ പശുക്കളുടെ പാല്‍ സൊസൈറ്റിയില്‍ കൊടുത്തിട്ട് വന്നാല്‍ പ്രാതലും കഴിഞ്ഞ് പുള്ളി സൂപ്പര്‍മാര്‍ക്കറ്റില്‍ പോകും.. പത്തു മണിവരെ അവിടെയിരുന്ന് അത്യാവശ്യം ബിസ്സിനസ്സൊക്കെ നോക്കിയശേഷം വീണ്ടും ഫാമിലേയ്ക്ക് പോകും... ഉച്ചഭക്ഷണം കൊണ്ടുപോകുന്നതാണ് പതിവ്... പിന്നെ വൈകുന്നേരം സൂപ്പര്‍മാര്‍ക്കറ്റ് അടച്ചശേഷം മാത്രമേ തിരിച്ചു വരികയുള്ളൂ... അപ്പോള്‍ സമയം ഏതാണ്ട് എട്ടു മണിയാകും...

ഇവിടെ വന്നപ്പോള്‍ മുതല്‍ അങ്കിളിന്റെ ഫാമില്‍ ഒന്ന് പോകണമെന്ന് എന്റെ ആഗ്രഹമായിരുന്നു... ജൈവപച്ചക്കറി കൃഷിയും കന്നുകാലികളും ഒക്കെയായി ഇവിടം സ്വര്‍ഗ്ഗമാണ് സിനിമയിലെ ലാലേട്ടന്റെ പുരയിടം പോലെയാണെന്ന് രാധമ്മ പറഞ്ഞു കേട്ടു... എന്നാല്‍ ഒന്ന് കണ്ടുകളയാം എന്നൊരു പൂതി... ഇവിടത്തെ എന്റെ ബോറടിയും മാറും.. ഫാമും കാണാം...

പ്രാതലും കഴിഞ്ഞ് രാധമ്മയെ സോപ്പിട്ടു വാങ്ങിയ അച്ഛന്റെ ഒരു കാവി മുണ്ടും എന്റെ ബ്ലൂ ഷര്‍ട്ടും ഇട്ട് ഫാമില്‍ പോകാനായി ഞാന്‍ കണ്ണാടിക്കു മുന്നില്‍ നിന്ന് മുടി ചീകിക്കൊണ്ടിരിക്കുമ്പോഴാണ് അനു എനിക്കുള്ള ചായയുമായി വന്നത്... കല്യാണം കഴിഞ്ഞ ശേഷം അവളെനിക്ക് തരുന്ന ആദ്യത്തെ ചായ... വല്ലോ വിമ്മും കലക്കിയാണോ എന്തോ..

“...ഇതെങ്ങോട്ടാ രാവിലെ ഈ വേഷത്തില്... കാവിമുണ്ടൊന്നും ഉടുത്ത് മുമ്പ് കണ്ടിട്ടില്ലല്ലോ...??” ഒരു ലൂസ് ബനിയനും നീളന്‍ പാവാടയിലും എളിക്ക് കൈയും കൊടുത്ത് നിന്നുകൊണ്ട് അവള്‍ ചോദിച്ചു...

“...തന്റെ അച്ഛന്റെ ഫാം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ.... തന്റെ അടുത്ത ബന്ധുവീടുകളിലൊക്കെ ഇന്നലെ കറങ്ങിയതല്ലേ... ഇന്നിവിടെ വെറുതേ ഇരിക്കുവാല്ലോ എന്നാ ഒന്ന് ഫാം വരെ പോകാം എന്ന് വിചാരിച്ചു... എന്തേ..??” മുടിചീകി ഒതുക്കുന്നതിനിടയില്‍ ഞാന്‍ മറുപടി നല്‍കി..

“...ദേവേട്ടാ... അന്നത്തെ കാര്യങ്ങളൊക്കെ വാവയ്ക്കും മീനുവേച്ചിക്കും അറിയാന്ന് പറഞ്ഞത് സത്യാണോ.. അതോ എന്നെ വിശ്വസിപ്പിക്കാന്‍ ചുമ്മാ പറഞ്ഞതോ...”

“...അവരുടെ വീടിവടടുത്തല്ലേ... താന്‍ പോയി ചോദിച്ചു നോക്കെടോ... ഇന്ന് ശനിയായകൊണ്ട് വാവ

💬 Comments

View all comments