0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1519

അവടെക്കാണും... പിന്നെ മീനു പ്രേഗ്നന്റല്ലേ... അവളും കാണും...”

“...ദേവേട്ടന്‍ കാറിനാണോ പോണേ...??”

“...ഇവടന്ന് രണ്ടു കിലോമീറ്ററല്ലേ ഉള്ളൂ... ഞാന്‍ നടന്ന്‍ പൊക്കോളാം... അതാവുമ്പോ കാഴ്ച്ചേം കാണാം.. രാവിലെ ഒരു നടപ്പുവാകും...”

“...എന്നാ ഒരു പത്ത് മിനിറ്റ് നിക്ക്... ഞാനീ ഡ്രസ്സ് ഒന്ന് മാറ്റീട്ട് വരാം... എന്നിട്ട് എന്റെ ആക്റ്റീവയില്‍ പോവാം... എന്നെ വാവേടെ വീട്ടിലിറക്കിയാ മതി...” തലയാട്ടി സമ്മതിച്ച് ഞാന്‍ അവളെ കാത്ത് ഹാളില്‍ പോയിരുന്നു..

“...ഇതെന്താ ഇത്...” അലറുന്ന പോലുള്ള അനുവിന്റെ ചോദ്യം കേട്ടാണ് ഞാന്‍ വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍ നിന്നും മുഖമുയര്‍ത്തി നോക്കിയത്... ഒരു കൈ പുറകിലേയ്ക്ക് ചുരുട്ടിപ്പിടിച്ച്... വലംകൈയിലിരുന്ന ചെക്ക് ലീഫ് എന്റെ നേരെ നീട്ടിക്കൊണ്ട് നില്‍ക്കുന്ന അവളുടെ മുഖത്ത് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു... അവളുടെ അച്ഛന് കല്യാണത്തിനു മുന്‍പ് ഞാന്‍ കൊടുത്ത പണത്തിനു പകരം സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ പാസ്സായി അക്കൌണ്ടില്‍ പണം വന്നപ്പോള്‍ അദ്ദേഹം എനിക്ക് തന്ന ചെക്കായിരുന്നു അനുവിന്റെ കൈയിലുണ്ടായിരുന്നത്... ഞങ്ങളുടെ രണ്ടു പേരുടെയും ഡ്രസ്സും മറ്റും ഒരേ ബാഗിലായിരുന്നകൊണ്ട് അതില്‍ വച്ചാല്‍ അനു അത് കാണുമെന്ന് കരുതി ഞാന്‍ കാറിന്റെ ഡാഷിനകത്ത് വച്ചിരുന്ന ആ ചെക്ക് അവള്‍ക്കെങ്ങനെ കിട്ടി എന്ന് ഞാന്‍ അത്ഭുതപ്പെട്ടു..

“...ഇതെവിടന്നാ നിനക്ക് കിട്ടിയത്...??”

“...അതല്ലല്ലോ ഞാന്‍ ചോദിച്ചതിനുള്ള മറുപടി... എന്റെ അച്ഛന്റെ അക്കൌണ്ട് ചെക്ക് നിങ്ങള്‍ക്കെങ്ങാ കിട്ടിയത്... അതും ഒന്‍പത് ലക്ഷം രൂപയുടെ...”

“... ആ അതൊക്കെ കിട്ടി... തല്‍ക്കാലം അത് തന്നോട് പറയാന്‍ പറ്റില്ല... താനതിങ്ങു തന്നേരെ..” അവളോട്‌ മറുപടി പറയാന്‍ താല്‍പ്പര്യമില്ലാതെ ഞാന്‍ പറഞ്ഞു..

“...ഇല്ല...!!! അച്ഛനെന്തിനാ ഇത്രയും വലിയൊരു തുക നിങ്ങള്‍ക്ക് തന്നതെന്ന് എനിക്കറിയണം..?? അവളുടെ ശബ്ദമുയര്‍ന്നു...

“...അത് ഞാനും തന്റച്ഛനും തമ്മിലുള്ള ഇടപാടാ... താനറിയണ്ട കാര്യമില്ല...”

“...ഓ... അപ്പോ ഞാന്‍ അറിയാന്‍ പാടില്ലാത്തതാണല്ലേ...?? മോളെ കെട്ടിയതിനു അച്ഛന്‍ മരുമോന് തന്ന സ്ത്രീധനമായിരിക്കും...?? നിങ്ങള്‍ക്ക് മനസാക്ഷിയുണ്ടോ...?? ഈ കല്യാണം നടത്താന്‍ തന്നെ എന്റച്ഛന്‍ എത്ര കഷ്ടപ്പെട്ടതാന്നു നിങ്ങക്കറിയോ...?? പാവം നാട് നീളെ കടാ... എന്റെ കല്യാണം മുടങ്ങുകകൂടി ചെയ്തിരുന്നേ ആ കടം മേടിച്ചതൊക്കെ വെറുതേ ആയേനെ... അതോര്‍ത്ത് എന്റച്ഛന്റെ വിഷമം

💬 Comments

View all comments