Chapter Title : ദേവരാഗം 11 [ദേവന്‍]
കണ്ടിട്ട് സഹിക്കാന്‍ പറ്റാതാ അന്ന് നിങ്ങളെ കെട്ടാന്‍ ഞാന്‍ സമ്മതിച്ചത്...” അത്രയും കരഞ്ഞുകൊണ്ട് പറഞ്ഞ അനു കണ്ണുനീര്‍ തുടച്ച് തീക്കണ്ണുകളോടെ എന്നെ നോക്കി തുടര്‍ന്നു...
“...അതുകൊണ്ട് ഈ പണം ഞാന്‍ നിങ്ങള്‍ക്ക് തരില്ല... ആ മോഹം നിങ്ങള്‍ കളഞ്ഞേരെ... എന്റെ പേരില്‍ ഇനിയും അച്ഛനെ കടക്കാരനാക്കാന്‍ ഞാന്‍ സമ്മതിക്കില്ല...” അവള്‍ ആ ചെക്ക് കീറാന്‍ തുടങ്ങി..
“...അനൂ അത് കീറരുത്... നീയത് കീറിയാലും അച്ഛന്‍ എനിക്ക് വേറെ ചെക്ക് തരും... കാരണം എനിക്ക് അര്‍ഹതപ്പെട്ട പണമാണത്... തന്നെയുമല്ല താന്‍ കരുതുന്നപോലെയല്ല.. ഇത് വേറെ കാര്യമാണ്.. അതെന്താന്ന് തന്നോട് പറയാന്‍ പറ്റില്ല..” ഞാനവളെ തടഞ്ഞു..
“...അര്‍ഹതയോ..?? എന്റെ കഴുത്തില്‍ കിടക്കുന്ന ഈ താലി അല്ലേ നിങ്ങടെ അര്‍ഹത... അതില്ലെങ്കില്‍ പിന്നെ ഈ പണത്തിനു നിങ്ങള്‍ക്ക് അവകാശമില്ലല്ലോ...” അവള്‍ കഴുത്തില്‍ കിടന്ന താലി മാല വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചുകൊണ്ട് അലറി..
“...ശരി വേണ്ട... ഇനി ഇതിന്റെ പേരില്‍ ഒരു വഴക്ക് വേണ്ട... താനത് അച്ഛന് തിരിച്ചു കൊടുത്തേരെ...” താലി പൊട്ടിക്കാന്‍ തുടങ്ങിയ അവളുടെ കൈ തടഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞതില്‍ അവളൊന്നടങ്ങി.. എങ്കിലും ഞാന്‍ കൈയില്‍ പിടിച്ചത് ഇഷ്ടപ്പെടാതെ എന്റെ നേരെ തുറിച്ചു നോക്കിയതും ഞാന്‍ കൈവിട്ടു...
“...അത് വേണ്ട... അച്ഛനു ഞാനിത് തിരിച്ചു കൊടുത്താല്‍ അച്ഛനിതു നിങ്ങള്‍ക്ക് തന്നെ തരും... അതുകൊണ്ട് ഇത് എന്റെ കൈയില്‍ ഇരുന്നോട്ടെ... ഞാനിത് മാറി എന്റെ അക്കൌണ്ടില്‍ ഇട്ട് സൂക്ഷിച്ചോളാം... എന്നെങ്കിലും അച്ഛന് ആവശ്യം വരുമ്പോ ഞാന്‍ കൊടുത്തോളാം...”
“...അത് പറ്റില്ല.. ഞാനീ പണം വേണ്ടാന്നു വെക്കാം... പക്ഷേ താനിത് അച്ഛന് ഇന്ന് തന്നെ തിരിച്ചു കൊടുക്കണം... എന്നിട്ട് തനിക്കിഷ്ടമില്ലാത്തകൊണ്ട് ഞാന്‍ ഇത് സ്വീകരിക്കുന്നില്ല എന്ന് പറഞ്ഞേരെ... അല്ലങ്കില്‍ എനിക്ക് പണം തന്നു എന്ന് കരുതി അച്ഛനിരിക്കും... എനിക്കതൊട്ടു കിട്ടുകേം ഇല്ല...” അവളല്‍പ്പസമയം ആലോചിച്ചു..
“...ശരി... അച്ഛന്‍ വരട്ടെ ഞാന്‍ കൊടുത്തോളാം...”
ഇന്നലെ രാവിലെ ഞാന്‍ ജോഗ്ഗിംഗ് കഴിഞ്ഞ് വരുമ്പോള്‍ അനുവിന്റെ അച്ഛന്‍ എന്നെ കാത്ത് നിന്ന്‍ തന്നതായിരുന്നു ആ ചെക്ക്... കല്യാണത്തിന്റെ ആവശ്യത്തിനു അദ്ദേഹം എന്റെ കൈയില്‍ നിന്നും പണം വാങ്ങിയ കാര്യം ഞങ്ങള്‍
💬 Comments
View all comments