0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1521

രണ്ടു പേര്‍ക്കുമല്ലാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നു.. അതുകൊണ്ട് എനിക്കുതരാനായി വീട്ടില്‍ വേറെ ആരെയെങ്കിലും ഏല്‍പ്പിച്ചിട്ട് പോകാന്‍ കഴിയാത്തതുകൊണ്ടാണ് ഫാമില്‍ പോകേണ്ട സമയം കഴിഞ്ഞിട്ടും പുള്ളിക്കാരന്‍ എന്നെ കാത്ത് നിന്നത്... രാത്രി വരുമ്പോള്‍ തന്നാല്‍ മതിയായിരുന്നു എങ്കിലും അഭിമാനിയായ അദ്ദേഹത്തിനു എനിക്കാ പണം തരാതെ മനസ്സമാധാനം ഉണ്ടാവില്ലെന്നും പറഞ്ഞാ രാവിലെ തന്നെ തന്നതും..

വീട്ടില്‍ മറ്റാരും കേള്‍ക്കാതിരിക്കാന്‍ പുറത്ത് നിന്നാണ് ഞങ്ങള്‍ സംസാരിച്ചത്... അച്ഛന്‍ ആ ചെക്ക് എന്നെ ഏല്‍പ്പിച്ചിട്ട് പോയപ്പോള്‍ ഞാനത് എന്റെ കാറിന്റെ ഡാഷിനകത്ത് വച്ചിരുന്നു... ബന്ധുവീടുകളില്‍ എവിടെയോ വിരുന്നിനു പോയ സമയത്ത് കാറിലിരുന്നു മുടി ഒതുക്കിയ അനു അവളുടെ ഹെയര്‍ക്ലിപ്പ് ഡാഷിനകത്ത് വച്ചിരുന്നത് എടുക്കാന്‍ കാര്‍ തുറന്നപ്പോഴാണ് ഇന്നലെ വൈകിട്ട് ആ ചെക്ക് കണ്ടത്... അപ്പോള്‍ തന്നെ എന്നോട് വന്ന് ചോദിച്ചു..

അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍ ഇന്നലെ രാത്രി വന്ന സമയത്ത് അവളീക്കാര്യം ചോദിച്ചു... ആ സമയത്ത് അഞ്ചു വീട്ടില്‍ ഉണ്ടായിരുന്നില്ല, അടുത്ത വീട്ടിലെ അവളുടെ കൂട്ടുകാരിയെ കാണാന്‍ പോയിരിക്കുകയായിരുന്നു... ഭാര്യയും മക്കളും അറിയാതിരുന്ന കാര്യം പറയാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു നോക്കിയെങ്കിലും അവര്‍ തമ്മിലുള്ള സംസാരം കേട്ടുകൊണ്ട് വന്ന അമ്മയും അനുവിനോപ്പം കൂടിയാതോടെ അച്ഛന്‍ പ്രതിരോധത്തിലായി... അപ്‌സ്റ്റെയറില്‍ അനുവിന്റെ മുറിയിലായിരുന്ന എനിക്ക് താഴെ ഹാളിലിരുന്നുള്ള അവരുടെ സംസാരം വ്യക്തമായി കേള്‍ക്കാമായിരുന്നു...

“...അച്ഛനെന്തൊക്കെ പറഞ്ഞാലും ഈ കാശ് അയാള്‍ക്ക് കൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല... അഞ്ചൂനും കല്യാണപ്രായായി വരുവാ... അതോണ്ട് എന്റെ കല്യാണം നടത്തിയപ്പോഴേ ഇത്രയും വലിയ ബാധ്യതയുണ്ടാവാന്‍ ഞാന്‍ സമ്മതിക്കില്ല...”

“...അനൂ ഒന്ന് പതുക്കെ... ദേവന്‍ നിന്റെ ഭര്‍ത്താവാ... നീയെന്താ അവനെ അയാളെന്നൊക്കെ വിളിക്കുന്നേ...??” ശബ്ദം താഴത്തി എന്നാല്‍ ദേഷ്യത്തോടെ അച്ഛന്‍ ചോദിച്ചു...

“...അച്ഛനെന്നോട് അതൊന്നും ചോദിക്കരുത്... അയാള്‍ടെ ഭാര്യയാവേണ്ടി വന്നത് എന്റെ വിധിയാന്നു ഞാന്‍ കരുതിക്കോളാം... പക്ഷേ ഈ കാശ് അയാക്ക് കൊടുക്കാന്‍ പറ്റില്ല...”

“...വിധിയോ... ഇങ്ങനൊക്കെ പറയാന്‍ മാത്രം ഇവിടിപ്പോ എന്താ ഉണ്ടായേ... ഈ കാശ് അവന്‍ ചോദിച്ചതാണേത്തന്നെ അതിലെന്താ തെറ്റ്... അവന്‍ വല്യ വീട്ടിലെ കൊച്ചാ... വല്യ സ്ത്രീധനം വാങ്ങിച്ചു ഒരു പണക്കാരി പെണ്ണിനെ കെട്ടാന്‍ അവനു പറ്റുവാരുന്നു...

💬 Comments

View all comments