Chapter Title : ദേവരാഗം 11 [ദേവന്]
എന്നിട്ടും നമ്മടെ അവസ്ഥ കണ്ട് അവനീ കല്യാണത്തിനു സമ്മതിച്ചത് തന്നെ നിന്റെ ഭാഗ്യാന്നു കരുതിയാ മതി... എന്നിട്ട് അവള്‍ടെ വര്‍ത്താനം കേട്ടില്ലേ...??” രാധമ്മ അനുവിനെ ശാസിച്ചു..
“..രാധേ... നീ വേണ്ടാത്തതൊന്നും പറയണ്ട... ദേവന്‍ എന്നോട് സ്ത്രീധനമൊന്നും ചോദിച്ചിട്ടില്ല... ഇത് വേറെ കാശാ...”
“...വേറെ കാശോ... അപ്പോ കല്യാണച്ചെലവാരിക്കൂല്ലേ... വല്യ ശ്രീമംഗലംകാരാന്നും പറഞ്ഞ് സമൂഹവിവാഹം നടത്തീട്ട്... ഇപ്പോ അതിന്റെ കാശ് ചോദിക്കുന്നോ... നാണമുണ്ടോ അവര്‍ക്ക്...” അമ്മ വീണ്ടും ദേഷ്യപ്പെട്ടു..
“..രാധേ... പതുക്കെ... ദേവന്‍ മോളിലുണ്ട്... അവനിത് കേട്ടാ കുറച്ചിലാ... ഇതതൊന്നുമല്ല...” അമ്മ പറയുന്നതിനെ എതിര്‍ക്കുമ്പോഴും സത്യമെന്താണെന്ന് പറയാന്‍ അച്ഛനു മടിയായിരുന്നു..
“...പിന്നെന്താ അച്ഛാ... അച്ഛനെന്താ ഞങ്ങടെ അടുത്തൂന്ന് ഒളിക്കുന്നെ...??”
“..ഞാനെന്താ ഒളിക്കുന്നേന്നു പറയാം... അതിനു മുന്നേ നീയെന്താ ഞങ്ങളീന്നു ഒളിക്കുന്നെ..?? നിനക്ക് ഈ കല്യാണം ഇഷ്ടമല്ലാരുന്നോ...?? വന്നപ്പോ മുതല് ഞാന്‍ ശ്രദ്ധിക്കുന്നതാ.. നിങ്ങള് തമ്മിലൊന്നും മിണ്ടുന്നു പോലുമില്ല... എന്താ കാര്യം... അവനീ കല്യാണത്തിനു ഇഷ്ടക്കുറവൊന്നും ഉള്ളതായിട്ട് എനിക്ക് തോന്നുന്നില്ല... നിന്റെ പെരുമാറ്റത്തിലാ എനിക്ക് സംശയം...??”
“...അത്..... അച്ഛാ... അങ്ങനെയൊന്നുമില്ല... പിന്നെ പെട്ടന്ന് അദ്ദേഹത്തെ കല്യാണം കഴിക്കേണ്ടി വന്നപ്പോ... പൊരുത്തപ്പെടാന്‍ എനിക്ക് കുറച്ച് സാവകാശം വേണം... അല്ലാതെ വേറെയൊന്നുമില്ല...” തന്ത്രപൂര്‍വ്വം അനു മറ്റൊന്നും പറയാതെ ഉരുണ്ടു കളിച്ചു.... “..പക്ഷേ അച്ഛനെന്തിനാ ഈ കാശ് അയാള്‍ക്ക് കൊടുക്കുന്നേന്നു എനിക്കറിയണം...”
“...മോളേ... നീ കരുതുന്നപോലെയല്ല... നിന്നെ അജു തന്നെ കല്യാണം കഴിച്ചിരുന്നെങ്കിലും, ഈ കല്യാണം ശ്രീമംഗലംകാരുടെ ചിലവിലല്ല നടന്നിരുന്നതെങ്കിലും ഈ കാശ് ഞാന്‍ ദേവന് കൊടുക്കണമായിരുന്നു... കാരണം ഇത് മുന്‍പ് ഞാന്‍ അവന്റെ കൈയില്‍ നിന്ന് കടം വാങ്ങിയ പൈസയാണ്..” തുടര്‍ന്ന് അന്ന് ഞങ്ങള്‍ ബാങ്കില്‍ വച്ച് കണ്ടത് മുതലുള്ള കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞു... മുറിയുടെ വാതില്‍ക്കല്‍ മറഞ്ഞു നിന്ന്‍ താഴെ നടക്കുന്ന സംഭവങ്ങള്‍ നോക്കിയിരുന്ന ഞാന്‍ അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അത്ഭുതത്തോടെ കേട്ട് നിന്ന അനുവിന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടു...
അവസാനം സത്യമറിഞ്ഞു കഴിഞ്ഞ് ആ ചെക്കുമായി എന്റെ മുന്നിലേയ്ക്ക് വന്ന അനുവിന്റെ കണ്ണുകളില്‍ സ്നേഹത്തിന്റെ ലാഞ്ചന ഞാന്‍ ആദ്യമായിക്കണ്ടു... അതിനു ശേഷം എന്നോടുള്ള അവളുടെ പെരുമാറ്റത്തിലും ആ മാറ്റമുണ്ടായിരുന്നു...
“...ദേവേട്ടന്‍
💬 Comments
View all comments