0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1523

കട്ടിലില്‍ കിടന്നോ ഞാന്‍ നിലത്ത് കിടന്നോളാം...” വഴക്കും ബഹളവും അവസാനം മാപ്പ് പറച്ചിലും കഴിഞ്ഞ് കിടക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കിടക്ക കുടഞ്ഞു വിരിച്ചുകൊണ്ട് അനു പറഞ്ഞു...

“...ഇതെന്താ ഇത്രേം ദിവസമില്ലാത്ത ഒരു സ്നേഹം...?? ങ്ങ്ഹേ..??”

“...ദേവേട്ടനോട് എനിക്ക് ദേഷ്യമൊന്നുമില്ല... പിന്നെ എന്റെ അപ്പോഴത്തെ അവസ്ഥ എന്താന്ന് ഞാന്‍ പറയാതെതെന്നെ അറിയാല്ലോ... ആദി അങ്ങനൊക്കെ പറഞ്ഞപ്പോ...??” അവള്‍ പകുതിക്ക് നിര്‍ത്തി..

“...ഇതുവരെ എന്നെക്കുറിച്ചോ മറ്റാരെക്കുറിച്ചെങ്കിലുവോ അവള് നിന്നോട് അങ്ങനെ പറഞ്ഞിടുണ്ടോ...??”

“...മ്ച്ചും...” ഇല്ലയെന്ന അര്‍ദ്ധത്തില്‍ അനു തോള്‍കുലുക്കി...

“...എന്നിട്ടും നമ്മുടെ കല്യാണം കഴിഞ്ഞപ്പോള്‍ മാത്രം അവളങ്ങനെ പറയണമെങ്കില്‍ അതിനു പിന്നിലെ ഉദ്ദേശം തനിക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.. അതുപോലെ അവള്‍ പറഞ്ഞകാര്യം എത്രത്തോലും സക്സസായി എന്നറിയാനല്ലേ അവളിന്നലെ നമ്മള്‍ വന്നപ്പോ ഇവടെ വന്നത്..??”

“...അപ്പോ അന്ന് നടന്നു എന്ന് അവള്‍ പറഞ്ഞതൊക്കെ നുണയാണോ...??”

“...അല്ല... പക്ഷേ അതിനു അവള്‍ പറഞ്ഞ കാരണങ്ങള്‍ മുഴുവന്‍ ശരിയല്ല...?? ഞാന്‍ അവളെ ഒന്നും ചെയ്തിട്ടില്ല എന്നല്ല... പക്ഷേ അതിനു ചില കാരങ്ങള്‍ ഉണ്ടായിരുന്നു..”

“...ഞാന്‍ ആരു പറയുന്നത് വിശ്വസിക്കും... സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ആദി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്... ദേവേട്ടനെ എനിക്ക് ഒരാഴ്ച്ചത്തെ പരിചയം പോലുമില്ല...”

“...ഈ കാര്യങ്ങളൊക്കെ മീനുവിനും വാവയ്ക്കും നന്നായി അറിയാം.. തനിക്ക് സംശയമാണെങ്കില്‍ അവരോടു ചോദിച്ചു നോക്കിക്കോ..??” അങ്ങനെയാണ് രാവിലെ അച്ഛന്റെ ഫാമിലേയ്ക്ക് പോകാനായി നിന്ന എന്റെയൊപ്പം അവള്‍ വാവയെക്കാണാന്‍ ഇറങ്ങിയത്... വെള്ളയില്‍ നീല പൂക്കള്‍ പ്രിന്റ്‌ ചെയ്ത ചുരിദാര്‍ ഇട്ടിരുന്ന അവള്‍ തന്നെയാണ് ആക്റ്റീവ ഓടിച്ചത്... ഞാനവളുടെ പുറകില്‍ കൈയും കെട്ടിയിരുന്നു...

“...ഉച്ചയ്ക്ക് ഊണിന്റെ നേരാവുമ്പോ തിരിച്ചു വന്നോട്ടോ ദേവട്ടാ... അച്ഛന്‍റെ കയ്യില് ഒരാള്‍ക്കുള്ളതേ കാണൂ... അതിന്റെ പങ്ക് പറ്റാന്‍ നിക്കണ്ട...” മീനുവിന്റെ വീടിനു താഴെ റോഡില്‍ അവളിറങ്ങി, ഞാന്‍ പോകാനൊരുങ്ങുമ്പോള്‍ ഒരു ഭാര്യയുടെ കരുതലോടെ അവളങ്ങനെ പറഞ്ഞത് എന്റെ മനസ്സിനെ കുളിരണിയിച്ചു... ഇപ്പോഴും അജുവിനെ പൂര്‍ണ്ണമായി മറക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും... അവള്‍ക്ക് ഞാനാരോക്കെയോ ആണ് എന്നെനിക്ക് തോന്നി..

ഫാമിലെത്തി അച്ചന്റെയൊപ്പം മുണ്ടും മുറുക്കിയുടുത്ത് ഞാനും പണികളില്‍ സഹായിച്ചതില്‍ അച്ഛനു വല്യ സന്തോഷമായി... അജുവുമായി അനുവിന്റെ വിവാഹം തീരുമാനിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അച്ഛനില്‍ നിന്നും

💬 Comments

View all comments