0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1525

ആ മാര്‍ക്കുടത്തിന്റെ സ്പര്‍ശന സുഖം ഞാനാദ്യമായി അറിഞ്ഞു.. പെട്ടന്നങ്ങനെ സംഭവിച്ചതില്‍ വാവയും മീനുവും കേള്‍ക്കാതെ എന്നോട് സോറി പറഞ്ഞ അനുവിന്റെ മുഖം ചെന്താമരയാകുന്നത് ഞാന്‍ കണ്ടു.. അല്‍പ്പം ബ്രൌണിഷായ അവളുടെ മരതകമിഴികളില്‍ നാണം കൂട് കൂട്ടി... എന്നാല്‍ പെട്ടന്ന്‍ ഭാവംമാറ്റി അവള്‍ വാവയെ തല്ലാന്‍ ഓങ്ങി... വാവ അവള്‍ക്ക് പിടി കൊടുക്കാതെ അപ്പുറത്തേയ്ക്ക് ഓടി.. പുറകെ അനുവും.

“...ദേവാ... അവള്‍ക്ക് നിന്നെക്കുറിച്ച് എന്തൊക്കെയോ തെറ്റിധാരണകള്‍ ഉണ്ടായിട്ടുണ്ട്.. നീയും ആദിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാനാ അവളിവിടെ വന്നേ..” അനുവും വാവയും കുസൃതിയോടെ മുറികടന്നു ഓടുന്നത് നോക്കിയിരുന്ന മീനു ഒരവസരം കിട്ടിയപോലെ പറഞ്ഞു.

“...ഉം... ആദിയെന്തോക്കെയോ പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട് അതിന്റെയാ...”

“...അവളുടെ മനസ്സില് ഇപ്പഴും അജുവാണോ..??” മീനുവിന്റെ സംശയം..

“...അതെയെന്ന് തോന്നുന്നു... അവര് പ്രേമിച്ച് വിവാഹം വരെ എത്തിയതല്ലേ... അത്ര പെട്ടന്ന് മറക്കാന്‍ പറ്റുന്നുണ്ടാവില്ല...”

“...ഞങ്ങളെല്ലാംകൂടെ അവളെ നിന്റെ തലേല് കെട്ടിവച്ചൂന്നു നിനക്ക് തോന്നണുണ്ടാവൂല്ലേ...”

“..ഏയ്‌... അങ്ങനൊന്നൂല്ല..”

“..ഇനിയെന്താ നിന്റെ പ്ലാന്‍...”

“...മീനൂ...!! അനാവശ്യ സംശയങ്ങള്‍ എന്നും വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും... ആദിയോട് ക്ഷമിക്കാന്‍ കഴിയുമായിരുന്നിട്ടും അതുകൊണ്ട് മാത്രമാ അവളെ വിവാഹം ചെയ്യാന്‍ പറ്റില്ലാന്നു ഞാന്‍ പറഞ്ഞിരുന്നത്... എന്നിട്ടിപ്പോ അനുവിന് എന്നെ സംശയമാണെങ്കില്‍ ഇനി അജു വരുന്നവരെ അവള്‍ കാത്തിരിക്കട്ടെ... അതിനു ശേഷം അവനു സമ്മതമാണെങ്കില്‍ അവരൊന്നിച്ചു ജീവിക്കും... ആദ്യം കേക്കുമ്പോ എല്ലാവര്‍ക്കും ഇതംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും.. അതൊക്കെ നമുക്ക് പറഞ്ഞു മനസ്സിലാക്കാം... അല്ലാതെ എന്നോടുള്ള സംശയവും വച്ചുകൊണ്ട് അനു എന്റെ കൂടെ ജീവിച്ചാ അതൊരിക്കലും നല്ലൊരു ജീവിതമാവില്ല...”

“...അപ്പോ നീ.. നീയെന്ത് ചെയ്യും...??”

“...ഞാന്‍ ആദിയെ വിവാഹം കഴിക്കും... എന്നോട് തെറ്റ് ചെയ്തവളാണെങ്കിലും അവളോട്‌ ഞാനും അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലായിരുന്നു... പിന്നെ എന്റെ വീട്ടുകാരും ആദിയെയാണ് എനിക്കായി കണ്ടു വച്ചിരുന്നത്.. അവര്‍ക്കൊക്കെ സന്തോഷാവും...” എന്റെ മറുപടി മീനു ഒരു ഞെട്ടലോടെയാണ് കേട്ടത്... കുറച്ചു സമയം ഞങ്ങളൊന്നും മിണ്ടിയില്ല... എനിക്ക് സംഭവിച്ചതിനൊക്കെ അവളാണ് തെറ്റുകാരി എന്നരീതിയില്‍ മീനു എന്നെ ദയനീയമായി നോക്കി... അവളുടെ കണ്ണുകളിലെ ആ ഭാവം താങ്ങാനാവാതെ ഞാന്‍ ജനലിനരികില്‍ പോയി പുറത്തേയ്ക്ക് നോക്കി നിന്നു.. എന്റെ പുറകില്‍ ചാരുകസേരയില്‍ ഇരിക്കുന്ന

💬 Comments

View all comments