Chapter Title : ദേവരാഗം 11 [ദേവന്‍]
മീനുവില്‍ നിന്നൊരു നെടുവീര്‍പ്പുയര്‍ന്നു.
തിരിച്ചു പോരുമ്പോള്‍ ഞാനാണ് ആക്റ്റീവ ഓടിച്ചത്.. മീനുവിന്റെ വീട്ടില്‍ വളരെ സന്തോഷവതിയായിരുന്ന അനു പെട്ടന്ന്‍ സൈലന്റ് ആയപോലെ... മിററിലൂടെ ഞാന്‍ നോക്കുമ്പോള്‍ അവള്‍ കാര്യമായ എന്തോ ആലോചനയിലാണ്.
“..ദേവേട്ടാ... നമുക്കൊന്ന് പുറത്ത് പോണം....” വീട്ടിലെത്തി ഊണും കഴിഞ്ഞ് ലാപ്ടോപ്പില്‍ ചില വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരിന്ന എന്റെയടുത്ത് വന്ന് അനു പറഞ്ഞു... ഞാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്ന ജോലികള്‍ തീര്‍ത്ത് അതൊക്കെ ഞാന്‍ വെരിഫൈ ചെയ്യുന്നതിനു ശ്രീനിധി അയച്ചുതന്നിരുന്ന ഫയലുകള്‍ പരിശോധിക്കുകയായിരുന്നു ഞാന്‍.. തിങ്കളാഴ്ച്ച മുതല്‍ എനിക്ക് ഓഫീസില്‍ പോകണം..
സ്ക്രീനില്‍ നിന്നും മുഖമുയര്‍ത്തി നോക്കിയ ഞാന്‍ അനുവിന്റെ അതിശയസൗന്ദര്യത്തില്‍ നിര്‍ന്നിമേഷനായി നോക്കിയിരുന്നുപോയി... കുളി കഴിഞ്ഞ് ഈറന്‍മുടി മുന്നിലേയ്ക്കിട്ട് നീളന്‍ വിരലുകളാല്‍ കോതിക്കൊണ്ട് നിന്നിരുന്ന അവള്‍ ധരിച്ചിരുന്ന മഞ്ഞ വോയില്‍ സാരിയില്‍ ആ പൊന്മേനി നിറഞ്ഞു നിന്നു... അവളുടെ ശരീരത്തോട് ഒട്ടിക്കിടക്കുന്ന ആ സാരിയും കാതില്‍ തൂങ്ങിയാടുന്ന നീളന്‍ കമ്മലുകളും, കൈയിലങ്ങിഞ്ഞ മഞ്ഞ വളകളും, കുറുനിരയിലെ സിന്ദൂരത്തിനു താഴെ പുരികക്കൊടികള്‍ക്കിടയിലെ ചെറിയ പൊട്ടുമൊക്കെ അവളുടെ അഴകിനു മാറ്റുകൂട്ടി.
“...ദേവട്ടാ...!! ഞാന്‍ പറയുന്ന കേക്കുന്നുണ്ടോ...” അവളെ അങ്കോപാങ്കം നോക്കിയിരുന്ന എന്നെ തോണ്ടി വിളിച്ചുകൊണ്ട് അവള്‍ ചിരിച്ചു.
“...ങ്ങ്ഹേ... ഉം.. എവിടാ പോണ്ടേ...??”
“...അതൊക്കെപ്പറയാം.. ദേവേട്ടന് ഇടാനുള്ള ഡ്രസ്സ് ഞാന്‍ കട്ടിലില്‍ വച്ചിട്ടുണ്ട്... വേഗം പോയി റെഡിയായി വാ...” ജനലിലെ കണ്ണാടിച്ചില്ലില്‍ നോക്കി മുടി കോതിയുണക്കിക്കൊണ്ട് അവള്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഡ്രസ്സ് മാറി വന്നു... ബ്രൌണ്‍ കളര്‍ ഷര്‍ട്ടും അതെ കരയുള്ള മുണ്ടുമായിരുന്നു അവളെനിക്ക് ഇടാനെടുത്ത് വച്ചിരുന്നത്... മുണ്ട് അച്ചന്റെയാണെന്ന് തോന്നി.
അനുവിനെ എനിക്ക് മനസ്സിലാവുന്നില്ല.. ചിലപ്പോള്‍ എന്നെ ഏറ്റവും വെറുക്കുന്ന പെണ്ണ്... മറ്റുചിലപ്പോള്‍ സ്നേഹമയിയായ ഭാര്യ... എങ്കിലും മുന്‍പുള്ള ദേഷ്യം ഇപ്പോഴെന്നോടില്ല... എന്നെ പേരു വിളിക്കുന്നതില്‍ പോലും അത് മനസ്സിലാകും..
“...എങ്ങോട്ടാന്നു പറഞ്ഞില്ലല്ലോ...??” കാറില്‍ കയറി പത്ത് മിനിറ്റു കഴിഞ്ഞിട്ടും ആലോചനാമഗ്നയായിരുന്നു അവള്‍..
“...എങ്ങോട്ടെങ്കിലും... എനിക്ക് ദേവേട്ടനോട് കുറച്ച് സംസാരിക്കാനുണ്ട്...” എനിക്കൊരു പുഞ്ചിരി സമ്മാനിച്ച് അവള്‍ പറഞ്ഞു..
“...എങ്കില്‍ പറഞ്ഞോ.. ഞാന്‍ ഡ്രൈവ് ചെയ്യാം... അതിനിടയില്‍ സംസാരിക്കാല്ലോ..??”
“...പോരാ... നമുക്കെവിടേലും ഇരുന്നു സംസാരിക്കാം...”
“...എങ്കില്‍ ഏതെങ്കിലും റെസ്റ്റോറന്റില്‍ പോവാം... അവിടാവുമ്പോ വല്ലതും
💬 Comments
View all comments