Chapter Title : ദേവരാഗം 11 [ദേവന്‍]
കഴിക്കാം... സ്വസ്ഥമായി ഇരുന്നു സംസാരിക്കാം...”
“..വേണ്ട... പുറത്തെവിടേലും... നമുക്ക് മുനിസിപ്പല്‍ പാര്‍ക്കില്‍ പോവാം..” അത്രമാത്രം.. അവള്‍ വീണ്ടും ചിന്തയിലാണ്ടു... മുഖത്തേയ്ക്ക് പാറി വീഴുന്ന അനുസരണയില്ലാത്ത മുടിയിഴകളെ വിരലുകളാല്‍ മെരുക്കി, ഓടിമറയുന്ന പുറംകാഴ്ച്ചകളില്‍ ലയിച്ചിരുന്ന അനുവിനെ ഇടയ്ക്ക് ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ തേര്‍തെളിച്ചു..
“...ആദി ദേവേട്ടനെ ചതിക്കുകയായിരുന്നല്ലേ...??” പുഴക്കരയിലെ പാര്‍ക്കിലെ ചരിഞ്ഞ പുല്‍ത്തകിടിയില്‍ കാല്‍നീട്ടിയിരുന്ന്, കൈയിലിരുന്ന മൊബൈല്‍ വിലരുകള്‍ക്കിടയിലിട്ടു ചുഴറ്റി എന്റെ മുഖത്തേയ്ക്ക് നോക്കിയിരിക്കുന്നതിനിടയില്‍ അനു ചോദിച്ചു... വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു... പുഴയില്‍ നിന്നും ഒഴുകിയെത്തുന്ന മന്ദമാരുതന്റെ കുളിര്‍മ്മയും, പൂത്തു നില്‍ക്കുന്ന ഇലഞ്ഞിയുടെ കൊഴിഞ്ഞപൂക്കള്‍ മെത്തയൊരുക്കുന്ന തണലും പകലിന്റെ ചൂടിന് അല്‍പ്പം ആശ്വാസം പകര്‍ന്നു..
“...വാവ എല്ലാം പറഞ്ഞൂല്ലേ..??”
“..ഉം...” അവള്‍ തലയാട്ടി മൂളി.. “പക്ഷേ അന്ന് ദേവേട്ടന്‍ ചെയ്തത് അവള്‍ ചെയ്തതിനേക്കാള്‍ വലിയ തെറ്റല്ലേ..?? ഒരു പെണ്ണ് തെറ്റ് ചെയ്‌താല്‍ അവളുടെ മാനം കവരുക എന്നത് മാത്രമാണോ ശിക്ഷ...??”
“...അന്നത്തെ എന്റെ സാഹചര്യം തനിക്ക് മനസ്സിലാവാഞ്ഞിട്ടാണ്... എന്റെ മനസ്സില്‍ അവള്‍ ഏല്‍പ്പിച്ച മുറിവ് അത്ര വലുതായിരുന്നു... പിന്നെ അന്ന് അവളെന്നോട് ചെയ്ത ചതി ഞാനറിഞ്ഞില്ലെങ്കില്‍പ്പോലും ഞങ്ങള്‍ തമ്മില്‍ അന്ന് രാത്രി ഒരുമിക്കുമായിരുന്നു... രണ്ടാളും അതാഗ്രഹിച്ചിരുന്നു... അപ്പോള്‍ പിന്നെ അതിലെന്താ തെറ്റ്...??”
“..സ്നേഹത്തോടെ ഒരുമിച്ച് രാത്രി കഴിയുന്നതും... ചതിക്കപ്പെട്ടു എന്നറിഞ്ഞിട്ട് സ്നേഹമില്ലാതെ കഴിയുന്നതും വ്യത്യാസമല്ലേ...??”
“...ശരിയായിരിക്കാം... പക്ഷേ എന്റെ ഉള്ളിലെ മുറിവുണക്കാന്‍ അന്നത് വേണമായിരുന്നു... തനിക്കത് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളൂ...”
“..ഉം...” അവള്‍ വീണ്ടും എന്തോ ആലോചിച്ചിരുന്നു.. ആ പാര്‍ക്കിലിരുന്ന എല്ലാവരുടേം മിഴിമുനകള്‍ നീളുന്നത് എന്റെയടുത്ത് അലസമായിരിക്കുന്ന ദേവശില്‍പ്പത്തിലേയ്ക്കാണ് എന്നതില്‍ എനിക്ക് ചെറിയൊരഹങ്കാരം തോന്നാതിരുന്നില്ല.
“...അനൂ.. തനിക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണോ.. അജൂനെ തന്നില്‍ നിന്നകറ്റിയത് ഞാനാണെന്നാണോ താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്...??”
“...ഒരിക്കലുമില്ല... ദേവേട്ടന് ഇതില്‍ യാതൊരു പങ്കുമില്ലാന്നു എനിക്കന്നേ മനസ്സിലായിരുന്നു... പിന്നെ ആദിയും അഞ്ചൂമൊക്കെ അന്ന് ദേവേട്ടനെക്കുറിച്ച് പറഞ്ഞത് ഞാന്‍ വിശ്വസിച്ചു പോയി എന്നത് സത്യാണ്... എന്നാ ഇപ്പോ എനിക്കാ തോന്നലൊന്നൂല്ല... ദേവേട്ടനെ മറ്റാരേക്കാളും എനിക്കിപ്പോ വിശ്വാസാ...”
“...അതെന്താ...??”
“..അത്....!! ദേവേട്ടനറിയോ...?? ആദ്യരാത്രീല് പെണ്ണിനെ കീഴ്പ്പെടുത്തിയാലേ ആജീവനാന്തം അവള് ആണിന്റെ വരുതിക്ക് നിക്കൂ എന്നൊരബദ്ധധാരണ നമ്മുടെ ആണുങ്ങള്‍ക്കുണ്ട്... കല്യാണം കഴിഞ്ഞ്
💬 Comments
View all comments