Chapter Title : ദേവരാഗം 11 [ദേവന്‍]
ഭര്‍ത്താവിന്റെ വീട്ടിലെ അനുഭവം പറഞ്ഞിട്ടുള്ള എന്റെ എല്ലാ കൂട്ടുകാരികള്‍ക്കും ആ ഒരു കാര്യത്തില്‍ സെയിം അനുഭവമായിരുന്നു... അറേഞ്ച് മാരേജാണെങ്കില്‍ പറയേം വേണ്ട... ആദ്യായിട്ട് വല്യ പരിചയമൊന്നുമില്ലാത്ത ആണിന്റെ ഒപ്പം രാത്രി ഒരുമിച്ചു കഴിയുന്നതിന്റെ ടെന്‍ഷനില്‍ നിക്കുന്ന പെണ്ണിനെക്കുറിച്ചു ഒന്നും ചിന്തിക്കാതെ, അവളെ കീഴ്പ്പെടുത്തുന്ന കാര്യം മാത്രാവും എല്ലാ ആണുങ്ങളും ചിന്തിക്കുക... ചിലരൊക്കെ കൈവാക്കിന് ഒരു പെണ്ണിനെ അടുത്തുകിട്ടിയതിന്റെ ആക്രാന്തം മുഴുവന്‍ തീര്‍ത്തിട്ടാവും അവളോടൊന്ന് മിണ്ടുകകൂടി ചെയ്യാ... ദേവേട്ടനും അങ്ങനെയാവൂന്നാ ഞാന്‍ കരുതിയേ... അന്ന് അജുവേട്ടന്‍ ചെയ്തതൊക്കെ ഓര്‍ത്തുള്ള വിഷമത്തിനിടയിലും എന്റെ ടെന്‍ഷനും അത് തന്നെയായിരുന്നു... എന്നാ ഒരുമിച്ച് ഒരു മുറിയില്‍ കഴിഞ്ഞപ്പോള്‍പോലും ദേവേട്ടന്‍ എന്റെ അടുത്ത് ആ ഭര്‍ത്താവിന്റെ അധികാരം കാണിച്ചിട്ടില്ല... എന്റെ വിഷമം മാറ്റാനായിട്ടാ നാട്ടുനടപ്പില്ലാതിരുന്നിട്ടും അഞ്ചുനെ എന്റെ കൂടെ നിര്‍ത്തീട്ട് ദേവേട്ടന്‍ ഗെസ്റ്റ്റൂമില്‍ കെടന്നേന്നും എനിക്കറിയാം... അതുകൊണ്ടാ ഞാന്‍ പറഞ്ഞത് മറ്റാരേക്കാളും എനിക്ക് ദേവേട്ടനെ വിശ്വാസാന്ന്...” അത് പറയുമ്പോള്‍ അവളുടെ മുഖത്ത് എന്നെ ആശ്വസിപ്പിക്കുന്നപോലെയുള്ള ഭാവമായിരുന്നു.. ഒപ്പം ചെറിയ നാണവും.
“...എന്നിട്ടും താന്‍ ഇന്നലെവരെ എന്നോടങ്ങനെയല്ലല്ലോ പെരുമാറിയിരുന്നേ...”
“...അതുപിന്നെ...!! അടുപ്പം കാണിച്ചാ എല്ലാ ആണുങ്ങളേം പോലെ ദേവേട്ടനും അതു മുതലെടുത്താലോ എന്ന് ഞാന്‍ ചിന്തിച്ചു... പിന്നെ ഇപ്പോഴത്തെ എന്റെ വിഷമം വേറെ ചിലതൊക്കെയാണ്...”
“...എനിക്കറിയാമനൂ... അജുവിന് എന്ത് സംഭവിച്ചു എന്നറിയാതെയുള്ള വിഷമം തനിക്കുണ്ടല്ലേ... ഞാനന്ന് പറഞ്ഞല്ലോ.. അവന്‍ എവിടെയുണ്ടെങ്കിലും ഞാന്‍ കൊണ്ടുവരും... എല്ലാമറിഞ്ഞു കഴിയുമ്പോ അവന്‍ തന്നെ സ്വീകരിക്കാന്‍ തയാറാണേ താന്‍ ആഗ്രഹിച്ചപോലെ നിങ്ങള്‍ ഒരുമിച്ച് ജീവിക്കും... ഇതെന്‍റെ വാക്കാ...” അജുവിനെക്കുറിച്ചുള്ള ഓര്‍മ്മകളിലാവണം അവളുടെ മുഖം വാടി... എങ്കിലും എനിക്കൊരു നനഞ്ഞ ചിരിതന്ന് അവള്‍ വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു.
“...തനിക്ക് ഐസ്ക്രീം വേണോ..??”
“..ഉം..” ഞാന്‍ എഴുന്നേറ്റുപോയി രണ്ടു വാനിലഐസ്ക്രീം വാങ്ങി വന്നു.
“...തനിക്കെന്നോടുള്ള ദേഷ്യം മാറി... പക്ഷേ അഞ്ചൂന് ഇപ്പോഴും എന്നോട് കലിപ്പാണ്...”
“...ഹ ഹ.. അതോര്‍ത്ത് ദേവേട്ടന്‍ പേടിക്കണ്ട.. അവളങ്ങനാ... ഞാന്‍ കുറേപ്പറഞ്ഞിട്ടും അവക്ക് വിശ്വാസം വന്നിട്ടില്ല.. ആദി പറഞ്ഞതൊക്കെ കേട്ടിട്ടുള്ള ദേഷ്യാ... മാറിക്കോളൂന്നെ... പിന്നേ...!!! അവളെന്റെ അടുത്തേയ്ക്ക് ചേര്‍ന്നിരുന്നു സ്വകാര്യംപോലെ പറഞ്ഞു. “..എന്റെം അജുവേട്ടന്റെം കല്യാണം കഴിഞ്ഞാ അവള്‍ക്ക് ദേവേട്ടനെ കല്യാണം കഴിക്കണോന്ന്
💬 Comments
View all comments