0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1529

മോഹോണ്ടാരുന്നു... അവളുടെ ആളെ ഞാന്‍ തട്ടിയെടുത്തൂന്നാരുന്നു ആദ്യം പരാതി... പിന്നെ ആദി പറഞ്ഞ കാര്യം കേട്ടപ്പോ ദേവേട്ടനോട് വല്യ ദേഷ്യായതാ...” പറഞ്ഞിട്ട് അനു കുടുകുടെ ചിരിച്ചു... പെട്ടന്ന് ഞങ്ങള്‍ വളരെ അടുത്തപോലെ... ഞാനും അവളുടെ ചിരിയില്‍ പങ്കുകൊണ്ടു.

“...ദേവേട്ടാ...!!!!” ഐസ്ക്രീം നുണഞ്ഞുകൊണ്ടിരുന്ന അനു പെട്ടന്ന് വയറില്‍ അമര്‍ത്തിപ്പിടിച്ചു വേദനയെടുത്തപോലെ വിളിച്ചു... അസഹനീയമായ വേദനയുള്ളപോലെ അവളുടെ മുഖംവലിഞ്ഞു മുറുകി കണ്ണുകള്‍ നിറഞ്ഞു വന്നു.

“...എന്താനൂ... എന്ത് പറ്റീ..??”

“...വല്ലാതെ വയറു വേദനിക്കണൂ... ഹമ്മേ..!!” അവളെ ചേര്‍ത്ത് പിടിച്ച എന്റെ ഇടത്തെ കൈപ്പത്തിയില്‍ വിരല്‍കോര്‍ത്ത് മുറുക്കി അവള്‍ വേദന സഹിക്കാന്‍ പറ്റാതെ കരഞ്ഞു..

“...ഐസ്ക്രീം കഴിച്ചേന്റെയാണോ...??”

“...ങ്ങ്ഹും.. വേദനയ്ക്കിടയിലും അല്ലാ എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി.. അപ്പോഴും അവള്‍ വയറിലമര്‍ത്തി മറുകൈ എന്റെ കൈപ്പത്തിയില്‍ മുറുക്കെപ്പിടിച്ചിരിക്കുകയായിരുന്നു... അവളുടെ നഖമാഴ്ന്ന് എന്റെ കൈപ്പത്തിയില്‍ ചോരപൊടിഞ്ഞു.

“...അനൂ... പിരീഡായതാണോ...??”

“...ഉം...” അത്ഭുതത്തോടെയും അതിലേറെ ആശ്വാസത്തോടെയും എന്റെ കണ്ണുകളിലേയ്ക്ക് നോക്കി അവള്‍ മൂളി.

ഞാനവളെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചത് അവള്‍ തടഞ്ഞു.

“...ദേവേട്ടാ... എന്റെ.... സാരി.. കറപറ്റും...” മുക്കി മൂളി അവള്‍ പറഞ്ഞൊപ്പിച്ചു..

“....പാഡിട്ടിട്ടില്ലേ...??”

“..മ്ച്ചും... വരുമ്പോ ഞാനോര്‍ത്തില്ല...”

“...വാ നമുക്കൊരെണ്ണം വാങ്ങാം...” ഞാനവളെ പിടിച്ചെഴുന്നെല്‍പ്പിച്ച് പാര്‍ക്കിനു പുറത്തേയ്ക്ക് നടന്നു... അപ്പോഴും എന്റെ കൈയില്‍ പിടിച്ചപിടി അവള്‍ വിട്ടിട്ടുണ്ടായിരുന്നില്ല... അവളനുഭവിക്കുന്ന വേദന ആ പിടുത്തത്തില്‍ ഞാനറിഞ്ഞു... ഇതെന്താ കഥയെന്നു മനസ്സിലാവാതെ പാര്‍ക്കിലിരുന്നവര്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

പിരീഡ് ടൈമില്‍ പെണ്ണുങ്ങള്‍ക്ക് അസഹനീയമായ വേദനയുണ്ടാവും എന്നത് ഇന്നുവരെ എനിക്ക് കേട്ടുകേഴ്വി മാത്രമായിരുന്നു... വീട്ടില്‍ അനിയത്തിമാര്‍ക്കൊക്കെ ഇതുണ്ടാവാറുള്ളതാണെങ്കിലും ആ വേദന ഞാന്‍ നേരില്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

അവളെ കാറിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയിരുത്തി... ഞാന്‍ അടുത്തുകണ്ട മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഒരു പായ്ക്കറ്റ് പാടുവാങ്ങി... ഒപ്പം മെന്‍സ്ട്രേഷന്‍ സമയത്ത് വേദനയുണ്ടായാല്‍ കഴിക്കാനുള്ള പെയിന്‍കില്ലറും, പിന്നെ അടുത്തുള്ള ഒരു ടെക്സ്റ്റൈല്‍സില്‍ നിന്നും അവളുടെ പാകത്തിനുള്ള ഒരു പാന്റിയും വാങ്ങി... കാറില്‍ കയറി അവളുടെ കൈയില് അതൊക്കെ കൊടുത്തപ്പോള്‍ അവള്‍ക്കല്‍ഭുതം... ഞാനത് ശ്രദ്ധിക്കാതെ വേഗം അടുത്തുള്ള ഒരു ലോഡ്ജിലെയ്ക്ക് വണ്ടി വിട്ടു...

ഭാഗ്യത്തിന് അവിടെ റിസപ്ഷനില്‍ ഇരുന്നത് ഒരു സ്ത്രീയായിരുന്നു... അവരോടു കാര്യം പറഞ്ഞപ്പോള്‍ അവര്‍ താഴെ

💬 Comments

View all comments