Chapter Title : ദേവരാഗം 11 [ദേവന്‍]
നിലയില്‍ തന്നെയുള്ള ഒരു റൂം തന്നു.. ഞാന്‍ അനുവിനെ പതുക്കെ താങ്ങിപ്പിടിച്ചു റൂമിലാക്കി പുറത്ത് നിന്നു..
പാഡിട്ട് കഴിഞ്ഞപ്പോള്‍ പോകാമെന്ന് പറഞ്ഞ് അനു വാതില്‍ തുറന്നു വന്നെങ്കിലും അവളുടെ ക്ഷീണം കണ്ടപ്പോള്‍, മരുന്ന് കഴിച്ചതുകൊണ്ട് അല്‍പ്പം റെസ്റ്റെടുത്തിട്ടു പോയാല്‍ മതിയെന്നും പറഞ്ഞ് നിര്‍ബന്ധിച്ച് ഞാന്‍ അവളെ കട്ടിലില്‍ പിടിച്ചു കിടത്തി.
ഞാനടുത്തിരിക്കുന്ന ധൈര്യത്തില്‍ അവള്‍ കിടന്നു... ഒന്നര മണിക്കൂര്‍ നേരം അവളുറങ്ങി.
“...എന്റെ സൈസെങ്ങനാ ദേവേട്ടനറിഞ്ഞത്...??” തിരിച്ചു പോരുന്നവഴി കാറിലിരിക്കുമ്പോള്‍ അവളുടെ സംശയം.
“...നമ്മടെ രണ്ടുപെരുടെം ഇന്നറടക്കം ഡ്രസ്സ് എല്ലാം ഒരു ബാഗിലല്ലേ കൊണ്ടുവന്നത്... എന്റെ ഡ്രസ്സ് എടുക്കാന്‍ നോക്കിയപ്പോ ഞാന്‍ കണ്ടിരുന്നു.. അന്നേരം ഒരു കൌതുകത്തിനു സൈസ് നോക്കിയതാ...”
“..വഷളന്‍..!! പെണ്ണുങ്ങടെ ഇന്നറൊക്കെ എടുത്തു നോക്കാന്‍ നാണവില്ലല്ലോ..?? അവളെന്റെ കൈത്തണ്ടയില്‍ പിച്ചി.
“...യ്യോ...!! ദേ എനിക്ക് നൊന്തൂട്ടോ...??” ഞാന്‍ വേദന അഭിനയിച്ചു.
“...നോവട്ടെ... വൃത്തികേട് കാണിച്ചിട്ടല്ലേ..?? വൃത്തികെട്ടവന്‍..!!” അവള്‍ ചുണ്ടുകോട്ടി പരിഭവിച്ചു.
“...അത് നന്നായില്ലേ... അതല്ലേ ഇപ്പൊ കറക്റ്റ് സൈസ് വാങ്ങാന്‍ പറ്റിയേ.. തന്നെയല്ല അതു വാങ്ങീല്ലാരുന്നെ താനീ നനഞ്ഞതും ഇട്ടോണ്ട് നടക്കേണ്ടി വന്നനേ...”
“അയ്യേ.. നാണമില്ലാത്ത ജന്തു... എന്നാലും വാങ്ങീത് നന്നായി... അതോണ്ട് ക്ഷമിച്ചേക്കണൂ... അല്ലാ.... അപ്പോ ഈ പെയിന്‍കില്ലറോ... അതെങ്ങനെയറിഞ്ഞൂ..??”
“...അത് തന്റെ വേദന കണ്ടപ്പോ അതിനു എന്താ ചെയ്യണ്ടെന്നു ഞാനാ മെഡിക്കല്‍ ഷോപ്പിലെ ചേച്ചിയോട് ചോദിച്ചു... അപ്പോ അവരീ മരുന്ന് തന്നു...”
“...ദേവേട്ടനാള് കൊള്ളാല്ലോ.. ഇതൊക്കെ അറിയാല്ലേ...!! എന്തായാലും നന്നായി... ആ മരുന്ന് കഴിച്ച് ഒന്നുറങ്ങി എഴുന്നേറ്റപ്പോ ആ വേദനകുറഞ്ഞു... താങ്ക്യൂ..!!”
“...ആ... വരവ് വെച്ചിരിക്കണൂ അമ്മിണിയെ...” ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു... വീടെത്തുന്നവരെ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു... ഞങ്ങള്‍ക്കിടയിലെ മഞ്ഞുരുകി... ഇപ്പോ ഒരു നേര്‍ത്തപാളി മാത്രമായി അവശേഷിച്ചു.
“...ഹലോ ദേവാ.. താന്‍ തിരക്കിലാണോ..” രാത്രി അത്താഴം കഴിഞ്ഞ് ബാല്‍ക്കണിയിലിരുന്ന് ലാപ്ടോപ്പില്‍ ഫലയുകള്‍ നോക്കിക്കൊണ്ടിരുന്നപ്പോള്‍ ഹമീം സാറിന്റെ ഫോണ്‍ വന്നു..
“.ഇല്ലാ... പറഞ്ഞോളൂ സാര്‍.. എന്താ വിശേഷിച്ച്...??”
“...ദേവാ... ഈ അര്‍ജുന്റെ ബാംഗ്ലൂര്‍ കണക്ഷന്‍ എന്താ... തനിക്കതിനെപ്പറ്റി വല്ലതും അറിയാമോ...??”
“..അത്...!! ഇപ്പോഴത്തെ ജോലി കിട്ടുന്നതിനു മുന്നേ ഒരു ഒന്നരകൊല്ലക്കാലം അവന്‍ ബാംഗ്ലൂര്‍ ടാറ്റാ
💬 Comments
View all comments