Chapter Title : ദേവരാഗം 11 [ദേവന്‍]
സ്റ്റീല്‍സില്‍ ജോലി ചെയ്തിരുന്നു..”
“...ഉം... അവന്‍ മലപ്പുറത്ത് ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നില്ലേ... അവിടന്ന് അവന്‍ പോയത് ചിക്-മാംഗളൂരിലെ ഒരു റിസോര്‍ട്ടിലേയ്ക്കാണ്.. അതിന്റെ മാനേജര്‍ അവന്റെ ഫ്രണ്ടാ... ഇവിടന്നു പോയി അവനൊരു പുതിയ സിം എടുത്തിരുന്നു... പക്ഷേ പഴയഫോണ്‍ തന്നെയാണവന്‍ ഉപയോഗിച്ചത്.. അതുകൊണ്ട് നമുക്ക് ട്രാക്ക് ചെയ്യാന്‍പറ്റി... അന്വേഷിച്ചപ്പോ അവന്റെ ആ ഫ്രണ്ടും ടാറ്റാ സ്റ്റീല്‍സിലെ ഫോര്‍മ്മര്‍ എംപ്ലോയിയാണ്... പക്ഷേ ഇപ്പൊ അവനവിടെ ഇല്ല.. നമ്മള്‍ ട്രാക്ക് ചെയ്യുന്നതറിഞ്ഞ് ആ സിമ്മും അവന്‍ പിന്നെ ഉപയോഗിച്ചിട്ടില്ല... ആ റിസോര്‍ട്ട് മാനേജര്‍ തന്ന വിവരംവച്ച് അവര്‍ക്കൊപ്പം അന്നുണ്ടായിരുന്ന അവന്റെ ചില ഫ്രണ്ട്സിനെ കോണ്ടാക്റ്റ് ചെയ്തിരുന്നു... പക്ഷേ ഇതുവരെ വിവരമൊന്നുമില്ല..”
“...ഒകെ.. സര്‍... ഇനിയിപ്പോ നമുക്ക് കാത്തിരിക്കാമെന്നല്ലാതെ വേറെ വഴിയില്ല അല്ലേ...??”
“..ഉം.. തന്നെയുമല്ല... ഈ കുട്ടികളോ പെണ്ണുങ്ങളോ മിസ്സാവുന്നത്പോലെ നമ്മള്‍ ആണുങ്ങള്‍ മിസ്സായാല്‍ അതിനു വല്യപ്രാധാന്യമൊന്നും ഡിപ്പാര്‍ട്ട്മെന്റ് കൊടുക്കാറില്ല ദേവാ ... തന്നെയുമല്ല ഇതവന്‍ സ്വമേധയാ പോയേക്കുന്നതാണ് എന്നറിയാവുന്നകൊണ്ട് അണ്‍ഒഫീഷ്യലാണെങ്കിലും അന്വേഷണത്തില്‍ എനിക്ക് ചില പരിമിതികകളുണ്ട്..”
“...മനസ്സിലായി സര്‍...”
“...പിന്നെ ദേവാ... താന്‍ പത്രത്തിലൊക്കെ വായിച്ചു കാണും നമ്മടെ നാട്ടുകാരന്‍ പയ്യന്‍ ഒരു സിബീഷ് ചാക്കോ കൊല്ലപ്പെട്ട വിവരം...”
“...വായിച്ചിരുന്നു സര്‍... മുംബൈ ബെയ്സ്ഡ് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന...???”
“...അതുതന്നെ... ആ... അവന്റെ വീട് എന്റെ സര്‍ക്കിളില്‍ ആയതുകൊണ്ട് അന്വേഷണചുമതല എനിക്കാണ്... പിന്നെ അവനൊപ്പം ആനി എന്നൊരു പെണ്‍കുട്ടിയും അവന്റെ രണ്ടു സുഹൃത്തുക്കളും മിസ്സിങ്ങാണ്.. അതുകൊണ്ട് ആ കേസ്സിന്റെ തലവേദനകള്‍ക്കിടയില്‍ അര്‍ജുന്റെ കേസ്സില്‍ എത്രത്തോളം ശ്രദ്ധിക്കാന്‍പറ്റും എന്നറിയില്ല... എന്നാലും എന്തെങ്കിലും വിവരം കിട്ടിയാല്‍ ഞാന്‍ അറിയിക്കാം.. പിന്നെ എന്തെങ്കിലും പ്രോഗ്രസ്സുണ്ടയാല്‍ എന്നെയും അറിയിക്കണം...”
“...ഒഫ് കോഴ്സ് സര്‍.. താങ്ക്യൂ...” അങ്ങനെ ആ വഴിയും പകുതിയടഞ്ഞു.
രാത്രി പതിവുപോലെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ ഞാന്‍ ബാത്രൂമില്‍ നിന്നിറങ്ങി വരുമ്പോള്‍ അനുവും എഴുന്നെറ്റിട്ടുണ്ടായിരുന്നു.
“...എന്താടോ തനിക്ക് ഒറക്കോമില്ലേ..??” അവളൊരു നനഞ്ഞ ചിരി മാത്രം ചിരിച്ചു... മുഖത്ത് നല്ല ക്ഷീണമുള്ളതുപോലെ..
“..എന്താ അനൂ... എന്താ വല്ലാതിരിക്കുന്നെ...??” ഒന്നുമില്ല എന്ന അര്‍ദ്ധത്തില്‍ അവള്‍ തോള്‍ കുലുക്കി.. പിന്നെ വെള്ളം കുടിക്കാനായി മേശപ്പുറത്തിരുന്ന ജഗ്ഗെടുക്കുന്ന
💬 Comments
View all comments