0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1532

കണ്ട് ഞാന്‍ കിടന്നു..

“...ദേവട്ടാ...” പെട്ടന്ന് ഗ്ലാസ് താഴെ വീഴുന്ന ഒച്ചയും തളര്‍ച്ചയോടെയുള്ള അനുവിന്റെ വിളിയും കേട്ട് ഞാന്‍ ഞെട്ടി എഴുന്നേറ്റതും എന്റെ കൈകളിലേയ്ക്ക് അവള്‍ തളര്‍ന്നു വീണു... എന്തുപറ്റി എന്നു മനസ്സിലാവാതെ ഒരു നിമിഷം പകച്ചുപോയ ഞാന്‍ അവളെ ബെഡിലേയ്ക്ക് കിടത്തി ജഗ്ഗില്‍ ബാക്കിയുണ്ടായിരുന്നു വെള്ളം അവളുടെ മുഖത്ത് തളിച്ച് കുലുക്കി വിളിച്ചു.. അവളൊന്നു ഞരങ്ങി എന്നല്ലാതെ കണ്ണുതുറന്നില്ല.. അവളുടെ ശരീരം ഐസുപോലെ തണുത്തു... പെട്ടന്ന് എനിക്കോര്‍മ്മ വന്നത് അന്ന് അമ്പലമുറ്റത്ത് പട്ടമ്മാള്‍ തളര്‍ന്നു വീണ രംഗമാണ്.

“...ദേവട്ടാ... പ്രഷര്‍ കുറഞ്ഞതാ... എത്രയും പെട്ടന്ന് ഹോസ്പിറ്റലില്‍ എത്തിക്കണം..” അന്ന് മുത്ത് പറഞ്ഞ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി.

അനുവിനെ കട്ടിലില്‍ കിടത്തി ഞാന്‍ മുറിക്കു പുറത്തേയ്ക്കോടി.. അപ്സ്റ്റെയറില്‍ തന്നെ ഇടനാഴിയുടെ അങ്ങേയറ്റം അഞ്ചുവിന്റെ റൂമാണ്..

“...അഞ്ചൂ.!! വാതില്‍ തുറക്ക്....” ഞാന്‍ വാതില്‍ പൊളിയുന്നപോലെ മുട്ടി വിളിച്ചു.

“...ങ്ങ്ഹേ.. ആരാ... എന്താ...??”

“...മോളെ ഞാനാ ദേവനാ.. വാതില്‍ തുറക്ക് അനു തലകറങ്ങി വീണു... അവളെ ആഴുപത്രിയില്‍ കൊണ്ടോണം...”

“...ങ്ങ്ഹേ... ഞാന്‍ വാതില്‍ തുറക്കാന്‍ വേണ്ടി നിങ്ങള്‍ നുണ പറയുന്നതല്ലേ.. ചേച്ചി കിടക്കുമ്പോ ഒരു കുഴപ്പോം ഇല്ലാരുന്നല്ലോ.. ഉറങ്ങിക്കിടന്ന ചേച്ചി എങ്ങനാ തലകറങ്ങി വീഴുന്നെ...??”

“...മോളെ... ഞാന്‍ പറഞ്ഞത് സത്യാ.. അവള് തലകറങ്ങി വീണു... നീ വാതില്‍ തുറക്ക്.. നമുക്കവളെ ആശുപത്രിയില്‍ കൊണ്ടോകാം...??”

“...ഇല്ല... നിങ്ങളെ എനിക്ക് വിശ്വാസമില്ല... അച്ഛനുമമ്മേം ഇല്ലാത്ത തക്കം നോക്കി ചേച്ചി ഉറങ്ങിക്കിടക്കുമ്പോ എന്റെയടുത്ത് വരാനുള്ള നിങ്ങടെ നമ്പരല്ലേ ഇത്... അത് കൈയില്‍ വച്ചാ മതി.. ഞാന്‍ തുറക്കില്ല.. ഇയാള് പോയിക്കിടന്നുറങ്ങ്..” അപ്പോഴാണ്‌ അച്ഛനുമമ്മേം ഇവിടില്ലെന്ന കാര്യം ഞാനോര്‍ത്തത്... അച്ഛന്റെ പെങ്ങള്‍ രമയാന്റി സ്ഥലത്തില്ലാത്തതിനാല്‍ തളര്‍ന്നു കിടക്കുന്ന അച്ഛമ്മയ്ക്ക് കൂട്ടുകിടക്കാന്‍ തറവാട്ടില്‍ പോയതാണ് അച്ഛനുമമ്മയും.. ഇവിടെ ഞാനുള്ളകൊണ്ട് ഒരാണ്‍തുണയുണ്ടല്ലോന്ന് അവര് കരുതി... അഞ്ചുവിനെയിനി നിര്‍ബന്ധിച്ചിട്ടു കാര്യമില്ല... സമയം പോകുന്തോറും അപകടമാണ്..

ഞാന്‍ അനുവിനെ താങ്ങിയെടുത്ത് താഴേയ്ക്ക് നടന്നു... വാതില്‍ക്കലെത്തി അവളെ സോഫയില്‍ കിടത്തി, വാതില്‍ തുറന്ന്, വീണ്ടും അവളെ താങ്ങിയെടുത്ത് ഞാന്‍ കാറില്‍ കൊണ്ടുപോയിക്കിടത്തി.. ട്രാക്സും ബനിയനുമാണ് എന്റെ വേഷം, അനു ഒരു നൈറ്റ് ഗൌണും..

💬 Comments

View all comments