Chapter Title : ദേവരാഗം 11 [ദേവന്‍]
അതില്‍ അവളുടെ ശരീരവടിവുകള്‍ എടുത്തു കാണിക്കുന്നുണ്ട്... കാണുന്നവരുടെ കണ്ണുകള്‍ക്ക് വിരുന്നാണ്.. പക്ഷേ ഇപ്പോളതൊന്നും നോക്കിയിട്ട് കാര്യമില്ല.. കാറില്‍ കയറിയ ശേഷവും ഞാനവളെ കുലുക്കി വിളിച്ചു നോക്കി.. ഒരു ഞരക്കത്തോടെ അവളെന്റെ തോളില്‍ ചാഞ്ഞു... എന്റെ കാറിനു ഭ്രാന്തുപിടിച്ചു.
“...അനുപമയ്ക്ക് ഇതിനു മുന്‍പ് ഇങ്ങനെയുണ്ടായിട്ടുണ്ടോ..??” സെയിന്റ് മേരീസ് ഹോസ്പിറ്റലില്‍ ക്യാഷ്വാലിറ്റി ചാര്‍ജ്ജുള്ള ലേഡി ഡോക്ടറുടെ മുന്‍പിലായിരുന്നു ഞാനപ്പോള്‍.
“...അറിയില്ല ഡോക്ടര്‍... ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയുള്ളൂ...”
“...ഹും... അപ്പൊ അതുതന്നെ കാര്യം... ഭാര്യ സുന്ദരിയാണെന്ന് കരുതി രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കാതിരുന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും.... അതൊരു മനുഷ്യ ജീവിയാണ് ഹേ... ഹണിമൂണാണെന്നു കരുതി അതിനു കുറച്ച് റെസ്റ്റ് കൊടുക്കണം...” ഡോക്ടര്‍ പറഞ്ഞതിലെ പരിഹാസം മനസ്സിലായെങ്കിലും ഞാന്‍ ഒന്നും മനസ്സിലാവാത്തപോലെ നിന്നു.
“...മിഴുങ്ങസ്യാന്നു നിക്കണ്ട... പ്രഷര്‍ കുറഞ്ഞതാ.. ഉറക്കക്കുറവാണ് കാരണം.. പിന്നെ ആ കുട്ടി പിരീഡായ കാര്യം തനിക്കറിയാവോ...??”
“...ഉം... ഇന്നു പകലാണായത്.. പിന്നെ ഡോക്ടര്‍ വിചാരിക്കുന്നപോലെയല്ല..” ഞാന്‍ ഞങ്ങളുടെ കല്യാണം നടന്ന സാഹചര്യവും മറ്റും പറഞ്ഞു..
“...ഉം... അപ്പോ... സ്നേഹിച്ചിരുന്നയാള്‍ നഷ്ടപ്പെട്ടതിന്റെ വിഷമവും, പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ പറ്റാത്തതും ഒക്കെക്കാരണമുള്ള ടെന്‍ഷന്‍ കൊണ്ടാവാം ഉറക്കക്കുറവുണ്ടായത്... പിന്നെ പിരീഡിന്റെ ക്ഷീണവും... എന്തായാലും ഒരു ഇഞ്ചക്ഷന്‍ കൊടുത്തിട്ടുണ്ട്.. ഡ്രിപ്പ് തീര്‍ന്നാല്‍ പോകാം... പിന്നെ ഇനി ഇതുപോലെയുണ്ടായാല്‍ ഇമ്മീഡിയേറ്റായി കൊടുക്കാനുള്ള ഒരു ടാബ്ലറ്റ് തരാം... അതിലൊക്കെ പ്രധാനം അനുപമയ്ക്ക് റസ്റ്റ് വേണം... പിന്നെ ഈ സാഹചര്യത്തില്‍ അവളെ മനസ്സിലാക്കുന്ന ഒരാളുടെയെങ്കിലും സപ്പോര്‍ട്ടും.. ഹോപ് യു അണ്ടര്‍സ്റ്റാന്റ്...”
“...യെസ് ഡോക്ടര്‍.. ഐ ക്യാന്‍..”
അനുവിന്റെ ഡ്രസ്സ് പ്രോപ്പറല്ലാതിരുന്നകൊണ്ട് ആളുകളുടെ കണ്ണുകൊണ്ടുള്ള ഭോഗമൊഴിവാക്കാന്‍ ക്യഷ്വാലിറ്റിയില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് റൂമാണെന്നു തോന്നിയകൊണ്ട് പേവാര്‍ഡില്‍ ഞാനൊരു റൂമെടുത്തു.. പ്രൈവറ്റ് ഹോസ്പിറ്റലായകൊണ്ട് കുറച്ചു നേരത്തെയ്ക്കാണെങ്കിലും റൂം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല... ഇഞ്ചക്ഷന്റെ ക്ഷീണത്തില്‍ അനു സുഖമായുറങ്ങി... സമയം വെളുപ്പിന് മൂന്നു മണിയായിരുന്നു... ഹാങ്ങിംഗ് ബോട്ടില്‍ തീരാന്‍ ഇനിയും അരമണിക്കൂറോളമെടുക്കും... അത് തീര്‍ന്നാല്‍ ബ്ലഡെടുത്തു തുടങ്ങും എന്നറിയാവുന്നകൊണ്ട് ഞാന്‍ ഉറങ്ങിയില്ല... ഡ്രിപ്പ് തീര്‍ന്നത് മൂന്നരയ്ക്കാണ്... നേഴ്സ് വന്ന്‍ ഡ്രിപ്പ് മാറ്റിയ ശേഷം അനുവിന്‍റെ ബെഡില്‍ തലവച്ച് അടുത്തിട്ട സ്റ്റൂളില്‍ ഇരുന്നുകൊണ്ട് ഞാന്‍ മയങ്ങി.
മുടിയില്‍
💬 Comments
View all comments