0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1534

ഇഴയുന്ന വിരലുകളാണ് എന്നെയുണര്‍ത്തിയത്..“...ദേവട്ടാ... ഇതെവിടാ...??” കണ്ണുതുറക്കുമ്പോള്‍ തളര്‍ച്ചയോടെ ചുറ്റും നോക്കിക്കൊണ്ട് അനു ചോദിച്ചു..

“...ഹാ.. എഴുന്നേറ്റോ അമ്മിണി... പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ...??”

“...ഏ...” ആ തളര്‍ച്ചയിലും അവളെന്റെ നേരെ കൊഞ്ഞനം കുത്തി. “..നമ്മള് മാത്രേ ഉള്ളോ... അഞ്ചൂനെ വിളിക്കാരുന്നില്ലേ..??” ഉണ്ടായ സംഭവം ഞാന്‍ പറഞ്ഞു.. അവളുടെ മുഖം വാടി.

“..പോട്ടെ ദേവേട്ടാ.. ക്ഷമിക്ക്... അവള് കൊച്ചല്ലേ.. നമ്മളിവിടാന്നു ഒന്ന് വിളിച്ചു പറയാരുന്നു...”

“..ഉം... അന്നേരത്തെ ടെന്‍ഷനില്‍ ഞാന്‍ ഫോണെടുത്തില്ല... ഇനിയിപ്പോ ചെല്ലുമ്പോ അറിഞ്ഞാമതി... നേരം വെളുക്കുന്നേ ഉള്ളൂ.. താന്‍ കുറച്ചു നേരം കൂടി ഉറങ്ങ്‌... ക്ഷീണം മാറട്ടെ..”

“....വേണ്ട ദേവേട്ടാ... നമുക്ക് പോവാം.. വണ്ടീലിരുന്നും വീട്ടിലെത്തിയാലും ഉറങ്ങാല്ലോ.. എനിക്കീ ഡ്രസ്സ് ഒട്ടും കംഫര്‍ട്ടബിളല്ല...” ബില്ല് പേചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങി... കിഴക്ക് വെള്ളകീറിത്തുടങ്ങുന്നതേ ഉള്ളൂ...

ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ ആറുമണിയായിരുന്നു... അച്ഛനുമമ്മയും അഞ്ചുവും ഉമ്മറത്ത് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു... അച്ഛനെയും അമ്മയെയും അഞ്ചു വിളിച്ചു വരുത്തിയതാവണം.. കാറിനടുത്ത് ഓടിയെത്തിയ അമ്മ പരിഭ്രമത്തോടെ അനുവിനെ താങ്ങിപ്പിടിച്ച് ഇറങ്ങാന്‍ സഹായിച്ചു... ഞാന്‍ ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചു.

“...മോനേ ഇവള്‍ടെ വിവരമില്ലായ്മ്മയ്ക്ക് വല്ലോം പറഞ്ഞിട്ടുണ്ടേ നീ ക്ഷമിച്ചേരെ... ഇളയതായകൊണ്ട് ഇച്ചിരെ ലാളിച്ചാ വളത്തിയെ... അതിന്റെ അഹങ്കാരാ... മോനത് മറന്നള..” അഞ്ചുവിനു വേണ്ടി അമ്മ എന്നോട് ക്ഷമചോദിക്കും പോലെ പറഞ്ഞു... ഇതൊക്കെ കേട്ട് അഞ്ചു ഒന്നും മിണ്ടാതെ തല കുമ്പിട്ടു നില്‍ക്കുകയായിരുന്നു.. ഞാനൊന്ന് മൂളുക മാത്രം ചെയ്ത് അകത്തേയ്ക്ക് കയറി.. വാതില്‍ക്കല്‍ നില്‍ക്കുന്ന അഞ്ചുവിന്റെ മുഖത്ത് കൈപ്പാട് തിണര്‍ത്തു കിടപ്പുണ്ടായിരുന്നു... കാര്യങ്ങറിഞ്ഞപ്പോ അച്ഛന്റെ വീതം സമ്മാനം കിട്ടിയതാവണം.

“...എന്നോട് ക്ഷമിക്ക് ദേവേട്ടാ... ഞാന്‍.. ഞാന്‍.. ഞാനറിയാതെ... അന്നേരം എനിക്കങ്ങനെയൊക്കെ തോന്നിപ്പോയി...” അകത്തേയ്ക്ക് കയറാന്‍ തുടങ്ങിയ എന്റെ കാലില്‍ കെട്ടി വീണ് അഞ്ചു കരഞ്ഞു... ഞാനവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് കണ്ണുനീര്‍ തുടച്ചു സമാധാനിപ്പിച്ചു.. എങ്കിലും അവളോടെനിക്ക് നല്ല ദേഷ്യമുണ്ടായിരുന്നു.. അത് ഞാന്‍ പുറമേ കാണിച്ചില്ല എന്ന് മാത്രം.

ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ അനു ഉറങ്ങിയിരുന്നു... എന്റെ ഉറക്കം പോയി.. ഒന്നു കുളിച്ചു ഫ്രഷായി ഞാന്‍ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ അഞ്ചു എനിക്ക് ചായ കൊണ്ടുവന്നു തന്നു... പിന്നെയും അവളെന്നോട് സോറി പറഞ്ഞു...

💬 Comments

View all comments