Chapter Title : ദേവരാഗം 11 [ദേവന്‍]
ഞാനൊന്ന് അമര്‍ത്തി മൂളുക മാത്രം ചെയ്തിട്ട് മൊബൈലില്‍ നോക്കിക്കൊണ്ടിരുന്നു... അവള്‍ പറയുന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ അവള്‍ വിതുമ്പിക്കൊണ്ട് പോയി.
ഞാന്‍ മൊബൈലെടുത്ത് മാണിക്യനെ വിളിച്ചു..
“...മാണിക്യാ എനിക്ക് നിന്റെയൊരു സഹായം വേണം...”
“..എന്താ ദേവാ...” ഞാന്‍ ഹമീം സാറുമായി സംസാരിച്ച കാര്യവും, ഇവിടെ വന്ന ശേഷം അറിഞ്ഞ കാര്യങ്ങളും അവനോടു പറഞ്ഞു.
“...അപ്പോ ഇനി അജുവിനെക്കുറിച്ചറിയാന്‍ എന്താ വഴി...??”
“...മാണിക്യാ... നീ എനിക്കൊരാളെ പൊക്കിത്തരണം...”
“...നീ ആരെയാ ദേവാ ഉദ്ദേശിക്കുന്നത്.. ആരെയായാലും പറഞ്ഞോ..??
“...ചീമേനി രാഘവനെ...”
“...ങ്ങ്ഹേ.. ബ്രോക്കര്‍ രാഘവനോ...??”
“...അതെ... അവനാ അജുവിനു വേണ്ടി അനുവിനെ കല്യാണം ആലോചിച്ചത്...”
“...അപ്പോ അവനാണോ ഇതിനു പിന്നില്‍ കളിച്ചത്...??” മാണിക്യന്‍ പല്ലിറുമ്മി..
“...എനിക്ക് ചില സംശയങ്ങളുണ്ട്... ഉറപ്പിക്കണേ അയാളെ കിട്ടണം..”
“...ദേവാ... എനിക്ക് രണ്ടു ദിവസത്തെ സമയം താ... ചൊവ്വാഴ്ച്ച നീ ഓഫീസീന്ന് വരുമ്പോ... വേപ്പുംകണ്ടത്തെ നമ്മടെ ഫാമൌസില്‍ വന്നാ മതി... അയാളുണ്ടാവും അവടെ... ഇത് മാണിക്യന്റെ വാക്കാ..”
(തുടരും)
💬 Comments
View all comments