Chapter Title : ദേവരാഗം 11 [ദേവന്‍]
അവള് വീണ്ടും എന്തോ ആലോചിച്ചിരുന്നു.. ആ പാര്‍ക്കിലിരുന്ന എല്ലാവരുടേം മിഴിമുനകള്‍ നീളുന്നത് എന്റെയടുത്ത് അലസമായിരിക്കുന്ന ദേവശില്‍പ്പത്തിലേയ്ക്കാണ് എന്നതില്‍ എനിക്ക് ചെറിയൊരഹങ്കാരം തോന്നാതിരുന്നില്ല.
“...അനൂ.. തനിക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണോ.. അജൂനെ തന്നില്‍ നിന്നകറ്റിയത് ഞാനാണെന്നാണോ താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്...??”
“...ഒരിക്കലുമില്ല... ദേവേട്ടന് ഇതില്‍ യാതൊരു പങ്കുമില്ലാന്നു എനിക്കന്നേ മനസ്സിലായിരുന്നു... പിന്നെ ആദിയും അഞ്ചൂമൊക്കെ അന്ന് ദേവേട്ടനെക്കുറിച്ച് പറഞ്ഞത് ഞാന്‍ വിശ്വസിച്ചു പോയി എന്നത് സത്യാണ്... എന്നാ ഇപ്പോ എനിക്കാ തോന്നലൊന്നൂല്ല... ദേവേട്ടനെ മറ്റാരേക്കാളും എനിക്കിപ്പോ വിശ്വാസാ...”
“...അതെന്താ...??”
“..അത്....!! ദേവേട്ടനറിയോ...?? ആദ്യരാത്രീല് പെണ്ണിനെ കീഴ്പ്പെടുത്തിയാലേ ആജീവനാന്തം അവള് ആണിന്റെ വരുതിക്ക് നിക്കൂ എന്നൊരബദ്ധധാരണ നമ്മുടെ ആണുങ്ങള്‍ക്കുണ്ട്... കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെ അനുഭവം പറഞ്ഞിട്ടുള്ള എന്റെ എല്ലാ കൂട്ടുകാരികള്‍ക്കും ആ ഒരു കാര്യത്തില്‍ സെയിം അനുഭവമായിരുന്നു... അറേഞ്ച് മാരേജാണെങ്കില്‍ പറയേം വേണ്ട... ആദ്യായിട്ട് വല്യ പരിചയമൊന്നുമില്ലാത്ത ആണിന്റെ ഒപ്പം രാത്രി ഒരുമിച്ചു കഴിയുന്നതിന്റെ ടെന്‍ഷനില്‍ നിക്കുന്ന പെണ്ണിനെക്കുറിച്ചു ഒന്നും ചിന്തിക്കാതെ, അവളെ കീഴ്പ്പെടുത്തുന്ന കാര്യം മാത്രാവും എല്ലാ ആണുങ്ങളും ചിന്തിക്കുക... ചിലരൊക്കെ കൈവാക്കിന് ഒരു പെണ്ണിനെ അടുത്തുകിട്ടിയതിന്റെ ആക്രാന്തം മുഴുവന്‍ തീര്‍ത്തിട്ടാവും അവളോടൊന്ന് മിണ്ടുകകൂടി ചെയ്യാ... ദേവേട്ടനും അങ്ങനെയാവൂന്നാ ഞാന്‍ കരുതിയേ... അന്ന് അജുവേട്ടന്‍ ചെയ്തതൊക്കെ ഓര്‍ത്തുള്ള വിഷമത്തിനിടയിലും എന്റെ ടെന്‍ഷനും അത് തന്നെയായിരുന്നു... എന്നാ ഒരുമിച്ച് ഒരു മുറിയില്‍ കഴിഞ്ഞപ്പോള്‍പോലും ദേവേട്ടന്‍ എന്റെ അടുത്ത് ആ ഭര്‍ത്താവിന്റെ അധികാരം കാണിച്ചിട്ടില്ല... എന്റെ വിഷമം മാറ്റാനായിട്ടാ നാട്ടുനടപ്പില്ലാതിരുന്നിട്ടും അഞ്ചുനെ എന്റെ കൂടെ നിര്‍ത്തീട്ട് ദേവേട്ടന്‍ ഗെസ്റ്റ്റൂമില്‍ കെടന്നേന്നും എനിക്കറിയാം... അതുകൊണ്ടാ ഞാന്‍ പറഞ്ഞത് മറ്റാരേക്കാളും എനിക്ക് ദേവേട്ടനെ
💬 Comments
View all comments