Chapter Title : ദേവരാഗം 11 [ദേവന്‍]
വിശ്വാസാന്ന്...” അത് പറയുമ്പോള്‍ അവളുടെ മുഖത്ത് എന്നെ ആശ്വസിപ്പിക്കുന്നപോലെയുള്ള ഭാവമായിരുന്നു.. ഒപ്പം ചെറിയ നാണവും.
“...എന്നിട്ടും താന്‍ ഇന്നലെവരെ എന്നോടങ്ങനെയല്ലല്ലോ പെരുമാറിയിരുന്നേ...”
“...അതുപിന്നെ...!! അടുപ്പം കാണിച്ചാ എല്ലാ ആണുങ്ങളേം പോലെ ദേവേട്ടനും അതു മുതലെടുത്താലോ എന്ന് ഞാന്‍ ചിന്തിച്ചു... പിന്നെ ഇപ്പോഴത്തെ എന്റെ വിഷമം വേറെ ചിലതൊക്കെയാണ്...”
“...എനിക്കറിയാമനൂ... അജുവിന് എന്ത് സംഭവിച്ചു എന്നറിയാതെയുള്ള വിഷമം തനിക്കുണ്ടല്ലേ... ഞാനന്ന് പറഞ്ഞല്ലോ.. അവന്‍ എവിടെയുണ്ടെങ്കിലും ഞാന്‍ കൊണ്ടുവരും... എല്ലാമറിഞ്ഞു കഴിയുമ്പോ അവന്‍ തന്നെ സ്വീകരിക്കാന്‍ തയാറാണേ താന്‍ ആഗ്രഹിച്ചപോലെ നിങ്ങള്‍ ഒരുമിച്ച് ജീവിക്കും... ഇതെന്‍റെ വാക്കാ...” അജുവിനെക്കുറിച്ചുള്ള ഓര്‍മ്മകളിലാവണം അവളുടെ മുഖം വാടി... എങ്കിലും എനിക്കൊരു നനഞ്ഞ ചിരിതന്ന് അവള്‍ വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു.
“...തനിക്ക് ഐസ്ക്രീം വേണോ..??”
“..ഉം..” ഞാന്‍ എഴുന്നേറ്റുപോയി രണ്ടു വാനിലഐസ്ക്രീം വാങ്ങി വന്നു.
“...തനിക്കെന്നോടുള്ള ദേഷ്യം മാറി... പക്ഷേ അഞ്ചൂന് ഇപ്പോഴും എന്നോട് കലിപ്പാണ്...”
“...ഹ ഹ.. അതോര്‍ത്ത് ദേവേട്ടന്‍ പേടിക്കണ്ട.. അവളങ്ങനാ... ഞാന്‍ കുറേപ്പറഞ്ഞിട്ടും അവക്ക് വിശ്വാസം വന്നിട്ടില്ല.. ആദി പറഞ്ഞതൊക്കെ കേട്ടിട്ടുള്ള ദേഷ്യാ... മാറിക്കോളൂന്നെ... പിന്നേ...!!! അവളെന്റെ അടുത്തേയ്ക്ക് ചേര്‍ന്നിരുന്നു സ്വകാര്യംപോലെ പറഞ്ഞു. “..എന്റെം അജുവേട്ടന്റെം കല്യാണം കഴിഞ്ഞാ അവള്‍ക്ക് ദേവേട്ടനെ കല്യാണം കഴിക്കണോന്ന് മോഹോണ്ടാരുന്നു... അവളുടെ ആളെ ഞാന്‍ തട്ടിയെടുത്തൂന്നാരുന്നു ആദ്യം പരാതി... പിന്നെ ആദി പറഞ്ഞ കാര്യം കേട്ടപ്പോ ദേവേട്ടനോട് വല്യ ദേഷ്യായതാ...” പറഞ്ഞിട്ട് അനു കുടുകുടെ ചിരിച്ചു... പെട്ടന്ന് ഞങ്ങള്‍ വളരെ അടുത്തപോലെ... ഞാനും അവളുടെ ചിരിയില്‍ പങ്കുകൊണ്ടു.
“...ദേവേട്ടാ...!!!!” ഐസ്ക്രീം നുണഞ്ഞുകൊണ്ടിരുന്ന അനു പെട്ടന്ന് വയറില്‍ അമര്‍ത്തിപ്പിടിച്ചു വേദനയെടുത്തപോലെ വിളിച്ചു... അസഹനീയമായ വേദനയുള്ളപോലെ അവളുടെ മുഖംവലിഞ്ഞു
💬 Comments
View all comments