0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 4.9K

ആ വേദനകുറഞ്ഞു... താങ്ക്യൂ..!!”

“...ആ... വരവ് വെച്ചിരിക്കണൂ അമ്മിണിയെ...” ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു... വീടെത്തുന്നവരെ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു... ഞങ്ങള്‍ക്കിടയിലെ മഞ്ഞുരുകി... ഇപ്പോ ഒരു നേര്‍ത്തപാളി മാത്രമായി അവശേഷിച്ചു.

“...ഹലോ ദേവാ.. താന്‍ തിരക്കിലാണോ..” രാത്രി അത്താഴം കഴിഞ്ഞ് ബാല്‍ക്കണിയിലിരുന്ന് ലാപ്ടോപ്പില്‍ ഫലയുകള്‍ നോക്കിക്കൊണ്ടിരുന്നപ്പോള്‍ ഹമീം സാറിന്റെ ഫോണ്‍ വന്നു..

“.ഇല്ലാ... പറഞ്ഞോളൂ സാര്‍.. എന്താ വിശേഷിച്ച്...??”

“...ദേവാ... ഈ അര്‍ജുന്റെ ബാംഗ്ലൂര്‍ കണക്ഷന്‍ എന്താ... തനിക്കതിനെപ്പറ്റി വല്ലതും അറിയാമോ...??”

“..അത്...!! ഇപ്പോഴത്തെ ജോലി കിട്ടുന്നതിനു മുന്നേ ഒരു ഒന്നരകൊല്ലക്കാലം അവന്‍ ബാംഗ്ലൂര്‍ ടാറ്റാ സ്റ്റീല്‍സില്‍ ജോലി ചെയ്തിരുന്നു..”

“...ഉം... അവന്‍ മലപ്പുറത്ത് ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നില്ലേ... അവിടന്ന് അവന്‍ പോയത് ചിക്-മാംഗളൂരിലെ ഒരു റിസോര്‍ട്ടിലേയ്ക്കാണ്.. അതിന്റെ മാനേജര്‍ അവന്റെ ഫ്രണ്ടാ... ഇവിടന്നു പോയി അവനൊരു പുതിയ സിം എടുത്തിരുന്നു... പക്ഷേ പഴയഫോണ്‍ തന്നെയാണവന്‍ ഉപയോഗിച്ചത്.. അതുകൊണ്ട് നമുക്ക് ട്രാക്ക് ചെയ്യാന്‍പറ്റി... അന്വേഷിച്ചപ്പോ അവന്റെ ആ ഫ്രണ്ടും ടാറ്റാ സ്റ്റീല്‍സിലെ ഫോര്‍മ്മര്‍ എംപ്ലോയിയാണ്... പക്ഷേ ഇപ്പൊ അവനവിടെ ഇല്ല.. നമ്മള്‍ ട്രാക്ക് ചെയ്യുന്നതറിഞ്ഞ് ആ സിമ്മും അവന്‍ പിന്നെ ഉപയോഗിച്ചിട്ടില്ല... ആ റിസോര്‍ട്ട് മാനേജര്‍ തന്ന വിവരംവച്ച് അവര്‍ക്കൊപ്പം അന്നുണ്ടായിരുന്ന അവന്റെ ചില ഫ്രണ്ട്സിനെ കോണ്ടാക്റ്റ് ചെയ്തിരുന്നു... പക്ഷേ ഇതുവരെ വിവരമൊന്നുമില്ല..”

“...ഒകെ.. സര്‍... ഇനിയിപ്പോ നമുക്ക് കാത്തിരിക്കാമെന്നല്ലാതെ വേറെ വഴിയില്ല അല്ലേ...??”

“..ഉം.. തന്നെയുമല്ല... ഈ കുട്ടികളോ പെണ്ണുങ്ങളോ മിസ്സാവുന്നത്പോലെ നമ്മള്‍ ആണുങ്ങള്‍ മിസ്സായാല്‍ അതിനു വല്യപ്രാധാന്യമൊന്നും ഡിപ്പാര്‍ട്ട്മെന്റ് കൊടുക്കാറില്ല ദേവാ ... തന്നെയുമല്ല ഇതവന്‍ സ്വമേധയാ പോയേക്കുന്നതാണ് എന്നറിയാവുന്നകൊണ്ട് അണ്‍ഒഫീഷ്യലാണെങ്കിലും

💬 Comments

View all comments