Chapter Title : ദേവരാഗം 11 [ദേവന്‍]
അന്വേഷണത്തില്‍ എനിക്ക് ചില പരിമിതികകളുണ്ട്..”
“...മനസ്സിലായി സര്‍...”
“...പിന്നെ ദേവാ... താന്‍ പത്രത്തിലൊക്കെ വായിച്ചു കാണും നമ്മടെ നാട്ടുകാരന്‍ പയ്യന്‍ ഒരു സിബീഷ് ചാക്കോ കൊല്ലപ്പെട്ട വിവരം...”
“...വായിച്ചിരുന്നു സര്‍... മുംബൈ ബെയ്സ്ഡ് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന...???”
“...അതുതന്നെ... ആ... അവന്റെ വീട് എന്റെ സര്‍ക്കിളില്‍ ആയതുകൊണ്ട് അന്വേഷണചുമതല എനിക്കാണ്... പിന്നെ അവനൊപ്പം ആനി എന്നൊരു പെണ്‍കുട്ടിയും അവന്റെ രണ്ടു സുഹൃത്തുക്കളും മിസ്സിങ്ങാണ്.. അതുകൊണ്ട് ആ കേസ്സിന്റെ തലവേദനകള്‍ക്കിടയില്‍ അര്‍ജുന്റെ കേസ്സില്‍ എത്രത്തോളം ശ്രദ്ധിക്കാന്‍പറ്റും എന്നറിയില്ല... എന്നാലും എന്തെങ്കിലും വിവരം കിട്ടിയാല്‍ ഞാന്‍ അറിയിക്കാം.. പിന്നെ എന്തെങ്കിലും പ്രോഗ്രസ്സുണ്ടയാല്‍ എന്നെയും അറിയിക്കണം...”
“...ഒഫ് കോഴ്സ് സര്‍.. താങ്ക്യൂ...” അങ്ങനെ ആ വഴിയും പകുതിയടഞ്ഞു.
രാത്രി പതിവുപോലെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ ഞാന്‍ ബാത്രൂമില്‍ നിന്നിറങ്ങി വരുമ്പോള്‍ അനുവും എഴുന്നെറ്റിട്ടുണ്ടായിരുന്നു.
“...എന്താടോ തനിക്ക് ഒറക്കോമില്ലേ..??” അവളൊരു നനഞ്ഞ ചിരി മാത്രം ചിരിച്ചു... മുഖത്ത് നല്ല ക്ഷീണമുള്ളതുപോലെ..
“..എന്താ അനൂ... എന്താ വല്ലാതിരിക്കുന്നെ...??” ഒന്നുമില്ല എന്ന അര്‍ദ്ധത്തില്‍ അവള്‍ തോള്‍ കുലുക്കി.. പിന്നെ വെള്ളം കുടിക്കാനായി മേശപ്പുറത്തിരുന്ന ജഗ്ഗെടുക്കുന്ന കണ്ട് ഞാന്‍ കിടന്നു..
“...ദേവട്ടാ...” പെട്ടന്ന് ഗ്ലാസ് താഴെ വീഴുന്ന ഒച്ചയും തളര്‍ച്ചയോടെയുള്ള അനുവിന്റെ വിളിയും കേട്ട് ഞാന്‍ ഞെട്ടി എഴുന്നേറ്റതും എന്റെ കൈകളിലേയ്ക്ക് അവള്‍ തളര്‍ന്നു വീണു... എന്തുപറ്റി എന്നു മനസ്സിലാവാതെ ഒരു നിമിഷം പകച്ചുപോയ ഞാന്‍ അവളെ ബെഡിലേയ്ക്ക് കിടത്തി ജഗ്ഗില്‍ ബാക്കിയുണ്ടായിരുന്നു വെള്ളം അവളുടെ മുഖത്ത് തളിച്ച് കുലുക്കി വിളിച്ചു.. അവളൊന്നു ഞരങ്ങി എന്നല്ലാതെ കണ്ണുതുറന്നില്ല.. അവളുടെ ശരീരം ഐസുപോലെ തണുത്തു... പെട്ടന്ന് എനിക്കോര്‍മ്മ വന്നത്
💬 Comments
View all comments