0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 4.9K

നല്ലത് റൂമാണെന്നു തോന്നിയകൊണ്ട് പേവാര്‍ഡില്‍ ഞാനൊരു റൂമെടുത്തു.. പ്രൈവറ്റ് ഹോസ്പിറ്റലായകൊണ്ട് കുറച്ചു നേരത്തെയ്ക്കാണെങ്കിലും റൂം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല... ഇഞ്ചക്ഷന്റെ ക്ഷീണത്തില്‍ അനു സുഖമായുറങ്ങി... സമയം വെളുപ്പിന് മൂന്നു മണിയായിരുന്നു... ഹാങ്ങിംഗ് ബോട്ടില്‍ തീരാന്‍ ഇനിയും അരമണിക്കൂറോളമെടുക്കും... അത് തീര്‍ന്നാല്‍ ബ്ലഡെടുത്തു തുടങ്ങും എന്നറിയാവുന്നകൊണ്ട് ഞാന്‍ ഉറങ്ങിയില്ല... ഡ്രിപ്പ് തീര്‍ന്നത് മൂന്നരയ്ക്കാണ്... നേഴ്സ് വന്ന്‍ ഡ്രിപ്പ് മാറ്റിയ ശേഷം അനുവിന്‍റെ ബെഡില്‍ തലവച്ച് അടുത്തിട്ട സ്റ്റൂളില്‍ ഇരുന്നുകൊണ്ട് ഞാന്‍ മയങ്ങി.

മുടിയില്‍ ഇഴയുന്ന വിരലുകളാണ് എന്നെയുണര്‍ത്തിയത്..“...ദേവട്ടാ... ഇതെവിടാ...??” കണ്ണുതുറക്കുമ്പോള്‍ തളര്‍ച്ചയോടെ ചുറ്റും നോക്കിക്കൊണ്ട് അനു ചോദിച്ചു..

“...ഹാ.. എഴുന്നേറ്റോ അമ്മിണി... പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ...??”

“...ഏ...” ആ തളര്‍ച്ചയിലും അവളെന്റെ നേരെ കൊഞ്ഞനം കുത്തി. “..നമ്മള് മാത്രേ ഉള്ളോ... അഞ്ചൂനെ വിളിക്കാരുന്നില്ലേ..??” ഉണ്ടായ സംഭവം ഞാന്‍ പറഞ്ഞു.. അവളുടെ മുഖം വാടി.

“..പോട്ടെ ദേവേട്ടാ.. ക്ഷമിക്ക്... അവള് കൊച്ചല്ലേ.. നമ്മളിവിടാന്നു ഒന്ന് വിളിച്ചു പറയാരുന്നു...”

“..ഉം... അന്നേരത്തെ ടെന്‍ഷനില്‍ ഞാന്‍ ഫോണെടുത്തില്ല... ഇനിയിപ്പോ ചെല്ലുമ്പോ അറിഞ്ഞാമതി... നേരം വെളുക്കുന്നേ ഉള്ളൂ.. താന്‍ കുറച്ചു നേരം കൂടി ഉറങ്ങ്‌... ക്ഷീണം മാറട്ടെ..”

“....വേണ്ട ദേവേട്ടാ... നമുക്ക് പോവാം.. വണ്ടീലിരുന്നും വീട്ടിലെത്തിയാലും ഉറങ്ങാല്ലോ.. എനിക്കീ ഡ്രസ്സ് ഒട്ടും കംഫര്‍ട്ടബിളല്ല...” ബില്ല് പേചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങി... കിഴക്ക് വെള്ളകീറിത്തുടങ്ങുന്നതേ ഉള്ളൂ...

ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ ആറുമണിയായിരുന്നു... അച്ഛനുമമ്മയും അഞ്ചുവും ഉമ്മറത്ത് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു... അച്ഛനെയും അമ്മയെയും അഞ്ചു വിളിച്ചു വരുത്തിയതാവണം.. കാറിനടുത്ത് ഓടിയെത്തിയ അമ്മ പരിഭ്രമത്തോടെ അനുവിനെ താങ്ങിപ്പിടിച്ച് ഇറങ്ങാന്‍ സഹായിച്ചു... ഞാന്‍ ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചു.

“...മോനേ ഇവള്‍ടെ വിവരമില്ലായ്മ്മയ്ക്ക് വല്ലോം

💬 Comments

View all comments