Chapter Title : ദേവരാഗം 11 [ദേവന്‍]
പറഞ്ഞിട്ടുണ്ടേ നീ ക്ഷമിച്ചേരെ... ഇളയതായകൊണ്ട് ഇച്ചിരെ ലാളിച്ചാ വളത്തിയെ... അതിന്റെ അഹങ്കാരാ... മോനത് മറന്നള..” അഞ്ചുവിനു വേണ്ടി അമ്മ എന്നോട് ക്ഷമചോദിക്കും പോലെ പറഞ്ഞു... ഇതൊക്കെ കേട്ട് അഞ്ചു ഒന്നും മിണ്ടാതെ തല കുമ്പിട്ടു നില്‍ക്കുകയായിരുന്നു.. ഞാനൊന്ന് മൂളുക മാത്രം ചെയ്ത് അകത്തേയ്ക്ക് കയറി.. വാതില്‍ക്കല്‍ നില്‍ക്കുന്ന അഞ്ചുവിന്റെ മുഖത്ത് കൈപ്പാട് തിണര്‍ത്തു കിടപ്പുണ്ടായിരുന്നു... കാര്യങ്ങറിഞ്ഞപ്പോ അച്ഛന്റെ വീതം സമ്മാനം കിട്ടിയതാവണം.
“...എന്നോട് ക്ഷമിക്ക് ദേവേട്ടാ... ഞാന്‍.. ഞാന്‍.. ഞാനറിയാതെ... അന്നേരം എനിക്കങ്ങനെയൊക്കെ തോന്നിപ്പോയി...” അകത്തേയ്ക്ക് കയറാന്‍ തുടങ്ങിയ എന്റെ കാലില്‍ കെട്ടി വീണ് അഞ്ചു കരഞ്ഞു... ഞാനവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് കണ്ണുനീര്‍ തുടച്ചു സമാധാനിപ്പിച്ചു.. എങ്കിലും അവളോടെനിക്ക് നല്ല ദേഷ്യമുണ്ടായിരുന്നു.. അത് ഞാന്‍ പുറമേ കാണിച്ചില്ല എന്ന് മാത്രം.
ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ അനു ഉറങ്ങിയിരുന്നു... എന്റെ ഉറക്കം പോയി.. ഒന്നു കുളിച്ചു ഫ്രഷായി ഞാന്‍ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ അഞ്ചു എനിക്ക് ചായ കൊണ്ടുവന്നു തന്നു... പിന്നെയും അവളെന്നോട് സോറി പറഞ്ഞു... ഞാനൊന്ന് അമര്‍ത്തി മൂളുക മാത്രം ചെയ്തിട്ട് മൊബൈലില്‍ നോക്കിക്കൊണ്ടിരുന്നു... അവള്‍ പറയുന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ അവള്‍ വിതുമ്പിക്കൊണ്ട് പോയി.
ഞാന്‍ മൊബൈലെടുത്ത് മാണിക്യനെ വിളിച്ചു..
“...മാണിക്യാ എനിക്ക് നിന്റെയൊരു സഹായം വേണം...”
“..എന്താ ദേവാ...” ഞാന്‍ ഹമീം സാറുമായി സംസാരിച്ച കാര്യവും, ഇവിടെ വന്ന ശേഷം അറിഞ്ഞ കാര്യങ്ങളും അവനോടു പറഞ്ഞു.
“...അപ്പോ ഇനി അജുവിനെക്കുറിച്ചറിയാന്‍ എന്താ വഴി...??”
“...മാണിക്യാ... നീ എനിക്കൊരാളെ പൊക്കിത്തരണം...”
“...നീ ആരെയാ ദേവാ ഉദ്ദേശിക്കുന്നത്.. ആരെയായാലും പറഞ്ഞോ..??
“...ചീമേനി രാഘവനെ...”
“...ങ്ങ്ഹേ.. ബ്രോക്കര്‍ രാഘവനോ...??”
“...അതെ...
💬 Comments
View all comments