0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 998

മുന്നില്‍ കൈകെട്ടി നിന്ന് ഞാന്‍ അജുവിന്റെ പേര് പറഞ്ഞതും രാഘവന്റെ കണ്ണിലെ ഭീതി ഞാന്‍ വായിച്ചു.. തെറി പുലമ്പിയിരുന്ന രാഘവന്‍ നിശബ്ദനായി... ഞാന്‍ തുടര്‍ന്നു..

“...അവന്റെയൊപ്പം രവിച്ചേട്ടന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ കല്യാണാലോചനയുമായി വന്നതും, നിശ്ചയമുള്‍പ്പടെ ഏര്‍പ്പാട് ചെയ്തതും നീ... അതിന് അര്‍ജുന്റെ കൈയില്‍ നിന്നും രണ്ടു ലക്ഷം രൂപ നീ ബ്രോക്കര്‍ ഫീസ്‌ വാങ്ങി... എന്നിട്ടും കല്യാണത്തിനു മാത്രം നീ വന്നില്ല.. ഇത്ര വലിയൊരു തുക ബ്രോക്കര്‍ ഫീസ്‌ നിനക്ക് തന്ന അര്‍ജുന്‍ കല്യാണത്തിന്റെ അന്ന് രാവിലെ ഒളിച്ചോടിപ്പോയി.. അവനിപ്പോ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല... എന്തിനാ രാഘവാ വെറുമൊരു കര്‍ഷകന്റെ മോളെ കല്യാണം കഴിക്കുന്ന അര്‍ജുന്‍ നിനക്ക് രണ്ടു ലക്ഷം രൂപ ബ്രോക്കര്‍ ഫീസ്‌ തന്നത്...??”

“...ആ... ഞാന്‍ ഇച്ചിരെ കൂടിയ ബ്രോക്കറാ... രവീടെ മോള് ആ ചരക്കിനെ അവനു കൂട്ടിക്കൊടുത്തതിന്റെ കൂലിയാന്നു കൂട്ടിക്കോ സാറേ രണ്ടു ലച്ചം... ഭൂ... അവന്റെയൊരു ചോദ്യം...!!” രാഘവന്‍ നിലത്തേയ്ക്ക് നീട്ടിത്തുപ്പി “...ഇപ്പോ നീയല്ലേ അവളെ വെച്ചോണ്ടിരിക്കണേ...?? എന്താ അവന്‍ അവക്ക് വയറ്റിലൊണ്ടാക്കീട്ടാണോ പോയേ...?? കൊച്ചിന്റെ തന്തയെ അന്വേഷിച്ചെറങ്ങിയതാണോ സാ..റേ...??” രാഘവന്റെ കൂസലില്ലാത്ത പുച്ഛം.. അയാള്‍ അത്രയും വലിയ വൃത്തികേട്‌ പറഞ്ഞിട്ടും ഞാന്‍ കൈയുംകെട്ടി ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ട എന്റെ നേരെ മുഖമുയര്‍ത്തി നോക്കിയ രാഘവന് അത്ഭുതം.. അടുത്ത ചുരുട്ട് കത്തിച്ച് ഞാന്‍ സോഫയില്‍ പോയിരുന്നു.

മാണിക്യന്‍ എഴുന്നേറ്റു, മുണ്ട് മടക്കിക്കുത്തി പതുക്കെ മിനിബാറിനടുത്തേയ്ക്ക് നടന്നു... ബാര്‍മാനു ധരിക്കാനുള്ള നീളന്‍ ഏപ്രനെടുത്ത് മുന്നില്‍ കെട്ടി.. ആഷ്ട്രേയിലിരുന്ന പകുതിയെരിഞ്ഞ ചുരുട്ട് ചുണ്ടില്‍വച്ച് രാഘവന്റെ മുന്നില്‍പ്പോയി നിന്നു.

അടുത്ത നിമിഷം.., മിന്നല്‍ വേഗത്തില്‍ വായുവിലുയര്‍ന്ന മാണിക്യന്റെ വലംകൈ രാഘവന്റെ തുടയില്‍പ്പതിച്ചു..

.യ്യോ....ഹാഹാ.ഹാആആആആആആആ............ ജീവന്‍ പറിയുന്ന രാഘവന്റെ ആര്‍ത്തനാദം.

രാഘവന്റെ ഇടത്തേത്തുടയില്‍ നിന്നും പൂത്തിരിപോലെ ചൂടു ചോര ചീറ്റി... യാതൊരു  ഭാവവ്യത്യാസവുമില്ലാതെ മാണിക്യന്‍ ചോരപുരണ്ട കൈ ഏപ്രന്‍റെ പോക്കറ്റില്‍ കിടന്ന തുണിയെടുത്ത് തുടച്ചു... കത്തിത്തീര്‍ന്ന ചുരുട്ട് ആഷ്ട്രേയില്‍ കുത്തിക്കെടുത്തി ഞാന്‍ എഴുന്നേറ്റു.. മാണിക്യന്‍ പഴയ സ്ഥാനത്ത് പോയിരുന്ന് വിസ്കി പകര്‍ന്നു പതുക്കെ ആസ്വദിച്ചു കുടിച്ചുകൊണ്ടിരുന്നു.

“...ഇനി പറ രാഘവാ... ഈ കളിയില്‍ നിന്റെ പങ്കെന്താ...” രാഘവന്റെ തുടയില്‍ നിന്നും ഒഴുകിപ്പരക്കുന്ന

💬 Comments

View all comments