0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 973

എന്നറിയാത്തതുമെല്ലാം അനുവിന്റെ ടെന്‍ഷനു കാരണമായതാവാം..

അനുവിനെ ആദ്യം കണ്ടപ്പോള്‍ മുതല്‍ തോന്നിയിരുന്ന ആകര്‍ഷണം മൂലം അവളെന്റെ ഭാര്യയായി വന്നപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു... ആദ്യത്തെ ആശങ്കകള്‍ മാറുമ്പോള്‍ അവളുമൊരുമിച്ച് സന്തോഷകരമായ ജീവിതമുണ്ടാകുമെന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നു... എന്നാല്‍ ദിവസങ്ങളുടെ ആയുസ്സുപോലുമില്ലാതെ ആ സന്തോഷം നിലച്ചു..

ഫോണിന്റെ നോട്ടിഫിക്കേഷന്‍ സൗണ്ട് എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി... ഇന്നലെ ഞാന്‍ പറഞ്ഞ സജഷന്‍സോടെ ശ്രീനിധി ഫയലുകള്‍ അയച്ചിരിക്കുന്നു... ഒപ്പം നാളെയെന്തായാലും ഓഫീസില്‍ എത്തണം എന്നൊരു റിക്വസ്റ്റും.

ഇന്ന് ശ്രീമംഗലത്തേയ്ക്ക് ഞങ്ങള്‍ തിരിച്ചു പോകും... ഞങ്ങള്‍ ചെന്നിട്ടു വേണം  മുത്തിനും സഞ്ജുവിനും പോകാന്‍... തറവാട്ടിലും കേറിയിട്ടുവേണം പോകാന്‍.. അതുകൊണ്ട് അനു ഉണരുന്നത് കാക്കാതെ ഞാന്‍ തന്നെ ബാഗൊക്കെ പായ്ക്ക് ചെയ്തു വച്ചിരുന്നു.. അവളുണര്‍ന്നപ്പോള്‍ എട്ടുമണിയായി.

“...ദേവേട്ടാ..!!” പോകാന്‍ തയാറായി കാറില്‍ ബാഗെടുത്തു വയ്ക്കാനായി ഡിക്കി തുറക്കുന്നതിനിടയില്‍ പുറകില്‍ നിന്നും കേട്ട ആ കിളിമൊഴിയുടെ ഉടമ അഞ്ചുവായിരുന്നു.

“..ഉം..” ഡിക്കിയടച്ചു തിരിയുമ്പോള്‍ ഷാളിന്റെ അറ്റം തെരുപ്പിടിച്ചുകൊണ്ട് നിന്നിരുന്ന അവളുടെ മുഖത്ത് വലിയൊരു കടലിരമ്പുന്ന ഭാവം.. ഒരുപാടെന്തൊക്കെയോ പറയാനുള്ളപോലെ... പക്ഷേ പറയാന്‍ മടിച്ചു നിക്കുന്നകണ്ട് ഞാന്‍ ഡ്രൈവിംഗ് സീറ്റിനടുത്തേയ്ക്ക് നടന്നു... അല്‍പ്പംമാറി അമ്മയോട് സംസാരിച്ചു നിന്നിരുന്ന അനുവിന്റെ മുഖത്തൊരു ചിരി മിന്നി.

“..ദേവേട്ടാ... എന്നോടൊന്നു ക്ഷമിച്ചൂന്ന് പറഞ്ഞൂടെ...??” തലകുനിച്ചു നിന്ന അഞ്ചുവില്‍ നിന്നും മര്‍മ്മരം പോലെ ആ ചോദ്യം വന്നു..

“...നീ ചെയ്തകാര്യം കേട്ടപ്പോ അനു പറഞ്ഞത്.. പോട്ടേ അവള് കൊച്ചല്ലേന്നാ... അവക്ക് നീ കൊച്ചാ... എന്നാ അനുവിന്റെ അനിയത്തിയ്ക്ക് എന്റെ മാളുവിനുമുള്ള സ്ഥാനമാണ് മനസ്സില്‍... നിനക്ക് മനസ്സിലായിക്കാണൂല്ലോ...?? ഞങ്ങള് പോയിവരാം..” അവളുടെ നിറഞ്ഞ മിഴികള്‍ വിടര്‍ന്നു... അപ്പോഴേക്കും അനുവന്നു കാറില്‍ക്കയറി.

തിരിച്ചുപോകുമ്പോള്‍ ക്ഷേത്രത്തിനടുത്ത് ഞാന്‍ കാര്‍ നിറുത്തി..

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇഹലോകത്തിലെ സ്വര്‍ഗ്ഗമായി ഞാന്‍ കണ്ടിരുന്ന നാട്... എന്റെ പെണ്ണിനെയെന്നപോലെ ഞാന്‍ പ്രണയിച്ചിരുന്ന എന്റെ ഗ്രാമസുന്ദരി... ഇവളുടെ വശ്യഭംഗിയുടെ ആകര്‍ഷണീയതയില്‍ ഓരോ അവധിക്കാലം വരുന്നതിനും നോമ്പുനോറ്റ് ഞാന്‍ കാത്തിരുന്നു... അതിലേറെ കടലില്‍പ്പോയ മുക്കുവനെ അരയപ്പെണ്ണെന്നപോലെ എന്നെ കാത്തിരിക്കാറുണ്ടായിരുന്ന എന്റെ മുറപ്പെണ്ണ്‍... ഇന്നതെല്ലാം ഓര്‍മ്മകളാണ്.

ആദിയെപ്പോലെ ഈ ഗ്രാമത്തിന്റെ നിഷ്കളങ്കമുഖത്തിനും മാറ്റം വന്നിരിക്കുന്നു... ഗ്രാമീണപ്പെണ്‍കൊടിയെ നഗരത്തിന്റെ പരിഷ്കാരവസ്ത്രം ധരിപ്പിക്കാനുള്ള വിഡ്ഢിയായ മനുഷ്യന്റെ ശ്രമങ്ങള്‍ അവളുടെ സൗന്ദര്യത്തെ നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.. കൃത്രിമച്ചായങ്ങള്‍പൂശി അരങ്ങുകളില്‍ പ്രത്യക്ഷയാകുന്ന പെണ്ണിന്റെ മുഖത്തു ബാക്കിയാകുന്ന കറുത്ത വടുക്കള്‍പോലെ നഗരത്തിന്റെ എച്ചുകെട്ടുകള്‍ ഇവിടെയും കാണാം... ഈ നാടിന്റെ അന്നപൂര്‍ണ്ണേശ്വരി ആയിരുന്ന ചെല്ലമ്മയുടെ ഒറ്റമുറിപ്പീടിക ഇന്നില്ല.. പകരം അവിടെയൊരു ബേക്കറി

💬 Comments

View all comments