0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 973

വന്നിരിക്കുന്നു... അങ്ങനെ മാറ്റങ്ങള്‍ ഒരുപാട്..

“..ദേവേട്ടാ.. എന്താ സ്വപ്നം കാണുവാണോ...?? അനുവിന്റെ ചോദ്യം എന്നെയുണര്‍ത്തി... നെഞ്ചിലെടുത്തുവച്ച കരിങ്കല്ലിന്റെ ഭാരം വര്‍ഷങ്ങള്‍ക്കിപ്പുറവും എന്നെ ഞെരിക്കുന്നമ്പോള്‍, പെയ്യാനൊരുങ്ങിയ കണ്ണുകള്‍ അവള്‍ കാണാതിരിക്കാന്‍ ഞാന്‍ കാറില്‍ നിന്നും പുറത്തിറങ്ങി.. പെട്ടന്നുള്ള എന്റെയീമാറ്റം അനുവിന്റെ മനസ്സില്‍ ചോദ്യതാരാവലി തന്നെ തീര്‍ക്കും...  പണ്ടും അഭിനയിക്കാനറിയാത്ത എനിക്ക് ഇന്നും എന്റെ നഷ്ടപ്രണയത്തെ ഓര്‍ത്ത് ഞാന്‍ നീറുന്നു എന്നവളോട് പറയേണ്ടി വരും... പാടില്ല...!!

എനിക്കെന്തുപറ്റി എന്നറിയാന്‍ ഡോര്‍ തുറന്നു പുറത്തുവന്ന അനുവിന് മുഖം കൊടുക്കാതിരിക്കാന്‍ ഞാന്‍ ഷര്‍ട്ടഴിച്ച്  അമ്പലത്തിലേയ്ക്ക് നടന്നു... ആര്‍ത്തവരക്തം പുരണ്ട അടിവസ്ത്രവുംപേറി അവളെന്നെ പിന്‍തുടരില്ല എന്ന ഉറപ്പോടെ... നേദ്യം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.. ഒരു നിമിഷം ഭഗവാന് മുന്നില്‍ ഞാന്‍ അഞ്ജലികൂപ്പി നിന്നു... പറയാന്‍ പരിഭവങ്ങള്‍ ഒരുപാടുണ്ട്... എനിക്ക് മാത്രം എന്താണ് ഇങ്ങനെയൊരു വിധി തന്നത് എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു... ചുറ്റുംനില്‍ക്കുന്ന ഒരുപാടാളുകള്‍ എന്‍റെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നു... ആ അഭിപ്രായങ്ങള്‍ തീരുമാനങ്ങളാവുന്നു... പക്ഷേ എന്റെ ജീവിതത്തില്‍ എനിക്ക് മാത്രം തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നില്ല.

ചുറ്റമ്പലത്തിനു പ്രദക്ഷിണം വയ്ക്കുമ്പോള്‍ ചുണ്ടില്‍ അമ്മ പഠിപ്പിച്ച ഭഗവല്‍സ്തോത്രങ്ങള്‍ ഉരുക്കഴിക്കുമ്പോഴും, മനസ്സ് അനന്തവിഹായസ്സില്‍ കൈവല്യം തേടി അലയുകയായിരുന്നു... ചിന്തകളുടെ ഭാരം എന്നെ വീണ്ടും അന്തര്‍മുഖനാക്കുന്നു എന്നൊരു തോന്നല്‍... വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തെന്ന ദിവ്യൌഷധം സുഖപ്പെടുത്തിയ എന്റെ മനസ്സിന്റെ താളവട്ടങ്ങള്‍ എന്നിലേയ്ക്ക് തിരിച്ചു വരുന്നുവോ...??

ഇന്നലെ മീനുവിന്റെ ചോദ്യത്തിനു മുന്നില്‍ ആദിയെ ഞാന്‍ വിവാഹം കഴിക്കുമെന്ന് പറയുമ്പോഴും മനസ്സില്‍ അങ്ങനെയൊന്ന് ചിന്തിക്കാന്‍പോലും എനിക്കാവില്ലായിരുന്നു.. എന്നാല്‍ അനുവിനേം അജുനേം ഒന്നിപ്പിക്കാന്‍ ചിലപ്പോള്‍ അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വരും... കാരണം തോറ്റുകൊടുക്കുമ്പോഴും അതെങ്കിലും എന്റെ തീരുമാനമാകണം എന്നൊരു കൊതി.

“...ദേവേട്ടാ...!! ചെവിയുടെ തൊട്ടരികെ മര്‍മ്മരം പോലെയാ വിളി.. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ കുസൃതിച്ചിരിയുമായി നില്‍ക്കുന്ന അശ്വതി. ഓറഞ്ചുകളറില്‍ ഒരു വശത്ത്‌ മാത്രം സ്വര്‍ണ്ണനൂലുകള്‍ കൊണ്ട് നോണ്‍ സിമെട്രിക്കല്‍ ഡിസൈന്‍ ചെയ്ത ചുരിദാറും രണ്ടറ്റത്തും അലുക്കുകള്‍ തൂങ്ങുന്ന അതേ കളര്‍ ഷാളുമാണ് അവളുടെ വേഷം.. അത്ര എക്സ്പോസിംഗ് അല്ലെങ്കിലും എപ്പോഴും പുതിയ ഡിസൈനുകളിലുള്ള ചുരിദാര്‍ ധരിക്കാന്‍ അച്ചു എപ്പോഴും ശ്രദ്ധാലുവാണ്... അതെങ്ങനാ മുത്തിന്റെ ശിഷ്യയല്ലേ.. മോശാവുവോ..??

“...ഇതെന്താ മാഷേ... സ്വപ്നലോകത്താണോ...?? അതോ ഭക്തികൂടി വട്ടായതാണോ...??” കണ്ണുകളില്‍ വിരിയുന്ന കുസൃതിയോടെ അച്ചുവിന്റെ കൊഞ്ചല്‍.. അവളെന്താ ഉദ്ദേശിക്കുന്നത് എന്നറിയാതെ ഞാന്‍ എന്തായെന്ന് പുരികം വളച്ച് ചോദ്യഭാവത്തില്‍ നില്‍ക്കുമ്പോള്‍ അവള്‍ വീണ്ടും പുഞ്ചിരിയോടെ തുടര്‍ന്നു..

“..അല്ലാ..!! ഞാന്‍ കുറച്ചു നേരമായി ദേവേട്ടനെ നോക്കുന്നു.. ചുറ്റുള്ളതൊന്നും ശ്രദ്ദിക്കാതെ നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ..

💬 Comments

View all comments