0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 975

ങ്ങ്ഹേ...? പുതുപ്പെണ്ണ്‍ വട്ടാക്കിയോ..??

“...മോളെ വേണ്ടാ...!! ആ... നീ വന്നട്ട്‌ ഒരുപാട് നേരായോ...??”

“..ഉം.. കുറച്ച്... ഞാന്‍ ദേവേട്ടനെ ശ്രദ്ധിക്കുവാരുന്നു... എന്തോ കാര്യമായ ആലോചനയാരുന്നൂന്നു തോന്നണൂല്ലോ...??”

“..ഏയ്‌... ഞാന്‍ ചുമ്മാ... “

“..ങ്ങ്ഹും... പുറത്ത് കാറ് കണ്ടു... അനുചേച്ചീനേം... തൊഴുതെറങ്ങീട്ട് മിണ്ടാന്നു കരുതി ഞാനകത്ത് കേറീപ്പഴാ ദേവേട്ടനെ കണ്ടത്...” പ്രസാദം വാങ്ങി പുറത്ത് കടന്നു ഞങ്ങള്‍ സര്‍പ്പക്കാവിനടുത്തെയ്ക്ക് നടന്നു..

“...ഏട്ടനെ ഇവിടെവച്ച് കണ്ടത് നന്നായി... വീട്ടിലെത്തീട്ടു ഒന്ന് വിളിക്കണോന്നു ഇപ്പൊ ഞാന്‍ വിചാരിച്ചേ ഉള്ളൂ..!!”

“...എന്താ മോളൂ കാര്യം...??”

“...കല്യാണം കഴിഞ്ഞ് ഇത്രേം ദിവസായിട്ടും ഏട്ടനും അനുചേച്ചീം ജീവിതം തുടങ്ങീട്ടില്ലാല്ലേ..??” ഇവളിതൊക്കെ എങ്ങനറിഞ്ഞൂന്ന് ഞാന്‍ ചിന്തിക്കുമ്പോള്‍ അവള്‍ പറഞ്ഞുകൊണ്ടിരുന്നു.

“...ഏട്ടാ... ആദിചേച്ചീനെപ്പോലെ ഞാനും ഏട്ടന്റെ മുറപ്പെണ്ണാണേലും നമ്മള് ഒരിക്കലും അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല... ഏട്ടന്‍ എനിക്കെന്നും എന്റെ സ്വന്തം ഏട്ടന്‍ തന്നെയാ... അതുപോലെ എട്ടന് ഞാനും അമ്മൂം (അമൃത- അശ്വതിയുടെ അനിയത്തി) സ്വന്തം അനിയത്തിമാര് തന്നെയാന്ന് എനിക്കും അറിയാം... ആ സ്നേഹം ഉള്ളോണ്ടാല്ലോ അച്ഛന്റെ സാമ്പത്തിക പ്രശ്നങ്ങളൊന്നും ഞങ്ങടെ പഠിപ്പിനെ ബാധിക്കാതിരിക്കാന്‍ ഏട്ടനും വല്യേച്ചീം (മുത്ത്) ഞങ്ങടെ പഠിപ്പിന്റെ മുഴുവന്‍ ചെലവും നോക്കണത്..??”

“..അതിനിപ്പോ എന്താ മോളൂ... അതൊക്കെ ഏട്ടന്റെ കടമയല്ലേ... തന്നെയുമല്ല അച്ചുമാമേം, അനിമാമേം പോലല്ലല്ലോ മോള്‍ടെ അച്ഛന്‍റെ ബിസിനസ്സൊക്കെ നഷ്ടം വന്നോണ്ടും, ഇടയ്ക്ക് സുഖല്യാതെ കിടപ്പായി പോയോണ്ടും ഒക്കെയല്ലേ... അപ്പോ മറ്റുള്ളോരെപ്പോലെ സഹതപിച്ചു മാറി നിക്കാന്‍ പറ്റ്വോ ഏട്ടനും മുത്തിനും ഒക്കെ.. എന്നുവച്ച് അതൊക്കെ ഇപ്പൊ പറയണ്ട കാര്യമെന്താടീ...??”

“...അനുചേച്ചീം എട്ടനും വല്യ താമസല്ലാതെ പിരിയൂന്നും അപ്പോ എട്ടനെക്കൊണ്ട്  എന്നെ കെട്ടിക്കാന്നും ഒക്കെ ആലോചിച്ചിരിക്കാ അച്ഛനുമമ്മേം...?? “

“..ങ്ങ്ഹേ... നീയെന്തോക്കെയാ മോളെ ഈ പറയണേ...?? അങ്ങനെയൊക്കെ ആലോചിക്കാന്‍ മാത്രം ഇവിടിപ്പോ എന്താണ്ടായേ..??” ഈ പ്രശ്നങ്ങള്‍ക്കൊക്കെ ഇടയിലും അമ്മാവന്മാരുടെയൊക്കെ മനസ്സില്‍ ഇങ്ങനെയുള്ള കണക്കുകൂട്ടലുകള്‍ നടക്കുനുണ്ട് എന്ന്‍ ഞാനൊരിക്കലും വിചാരിച്ചിരുന്നതല്ല..

“..ആദ്യം കേട്ടപ്പോ എനിക്കും ഇത് ഷോക്കാരുന്നു... പിന്നല്ലേ ഇതിനു പിന്നിലെ കാരണം മനസ്സിലായേ...??” സര്‍പ്പക്കാവിലെ കല്‍വിളക്കില്‍ എണ്ണയൊഴിച്ച് തിരി തെളിയിച്ച് അവള്‍ കുറച്ചുനേരം കൈകള്‍ കൂപ്പി മിഴിയടച്ചു തൊഴുതു നിന്നു.. ഞാനും.. കാവില്‍ വളര്‍ന്നു നില്‍ക്കന്ന ഏഴിലംപാലയുടെയും സര്‍പ്പഗന്ധിയുടെയും സമ്മിശ്രഗന്ധംപേറി കുളിര്‍മാരുതന്‍ ഞങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടു പറന്നു..

ഏഴുതലയുള്ള നാഗരാജാവിഗ്രഹത്തിനും ഉപദൈവങ്ങളുടെ ബിംബങ്ങള്‍ക്കും മുകളില്‍ കൈയിലിരുന്ന മഞ്ഞള്‍പ്പൊടി വിതറി, അതില്‍ നിന്നും ഒരു നുള്ളെടുത്ത് പുരികക്കൊടികള്‍ക്കിടയിടെ ചന്ദനക്കുറിക്ക് മുകളിലും എന്റെ  നെറ്റിയിലും തൊടുവിച്ച ശേഷം  അച്ചു തുടര്‍ന്നു..

“...ആദി ചേച്ചീം ഏട്ടനും

💬 Comments

View all comments