0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 977

തന്നെയുമല്ല അച്ചുമാമേം, അനിമാമേം പോലല്ലല്ലോ മോള്‍ടെ അച്ഛന്‍റെ ബിസിനസ്സൊക്കെ നഷ്ടം വന്നോണ്ടും, ഇടയ്ക്ക് സുഖല്യാതെ കിടപ്പായി പോയോണ്ടും ഒക്കെയല്ലേ... അപ്പോ മറ്റുള്ളോരെപ്പോലെ സഹതപിച്ചു മാറി നിക്കാന്‍ പറ്റ്വോ ഏട്ടനും മുത്തിനും ഒക്കെ.. എന്നുവച്ച് അതൊക്കെ ഇപ്പൊ പറയണ്ട കാര്യമെന്താടീ...??”

“...അനുചേച്ചീം എട്ടനും വല്യ താമസല്ലാതെ പിരിയൂന്നും അപ്പോ എട്ടനെക്കൊണ്ട്  എന്നെ കെട്ടിക്കാന്നും ഒക്കെ ആലോചിച്ചിരിക്കാ അച്ഛനുമമ്മേം...?? “

“..ങ്ങ്ഹേ... നീയെന്തോക്കെയാ മോളെ ഈ പറയണേ...?? അങ്ങനെയൊക്കെ ആലോചിക്കാന്‍ മാത്രം ഇവിടിപ്പോ എന്താണ്ടായേ..??” ഈ പ്രശ്നങ്ങള്‍ക്കൊക്കെ ഇടയിലും അമ്മാവന്മാരുടെയൊക്കെ മനസ്സില്‍ ഇങ്ങനെയുള്ള കണക്കുകൂട്ടലുകള്‍ നടക്കുനുണ്ട് എന്ന്‍ ഞാനൊരിക്കലും വിചാരിച്ചിരുന്നതല്ല..

“..ആദ്യം കേട്ടപ്പോ എനിക്കും ഇത് ഷോക്കാരുന്നു... പിന്നല്ലേ ഇതിനു പിന്നിലെ കാരണം മനസ്സിലായേ...??” സര്‍പ്പക്കാവിലെ കല്‍വിളക്കില്‍ എണ്ണയൊഴിച്ച് തിരി തെളിയിച്ച് അവള്‍ കുറച്ചുനേരം കൈകള്‍ കൂപ്പി മിഴിയടച്ചു തൊഴുതു നിന്നു.. ഞാനും.. കാവില്‍ വളര്‍ന്നു നില്‍ക്കന്ന ഏഴിലംപാലയുടെയും സര്‍പ്പഗന്ധിയുടെയും സമ്മിശ്രഗന്ധംപേറി കുളിര്‍മാരുതന്‍ ഞങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടു പറന്നു..

ഏഴുതലയുള്ള നാഗരാജാവിഗ്രഹത്തിനും ഉപദൈവങ്ങളുടെ ബിംബങ്ങള്‍ക്കും മുകളില്‍ കൈയിലിരുന്ന മഞ്ഞള്‍പ്പൊടി വിതറി, അതില്‍ നിന്നും ഒരു നുള്ളെടുത്ത് പുരികക്കൊടികള്‍ക്കിടയിടെ ചന്ദനക്കുറിക്ക് മുകളിലും എന്റെ  നെറ്റിയിലും തൊടുവിച്ച ശേഷം  അച്ചു തുടര്‍ന്നു..

“...ആദി ചേച്ചീം ഏട്ടനും തമ്മില്‍ ഇഷ്ടത്തില്ലാന്നും വല്യേച്ചീടെ കല്യാണം കഴിഞ്ഞാല്‍ നിങ്ങടെ കല്യാണം നടത്തണോന്നും പറഞ്ഞിരിക്കുവാരുന്നു എല്ലാരും...”

“..അതിന്...??” ആകാംഷ അടക്കാനാവാതെ ഞാന്‍ ചോദിച്ചു..

“...ഏട്ടാ... തോക്കീക്കേറി വെടിവെക്കല്ലേ..?? ഞാന്‍ മുഴുവന്‍ പറയട്ടേന്നെ..??”

“..ഉം... പറ..”

“...നിങ്ങള് തമ്മില് മുടിഞ്ഞ പ്രേമമാന്നാ ആദിചേച്ചി എല്ലാരോടും പറഞ്ഞു നടന്നിരുന്നത്.. എന്നാ ഒരു പ്രത്യേക സാഹചര്യത്തിലാണെങ്കിക്കൂടി ആദി ചേച്ചിയെക്കുറിച്ചോര്‍ക്കാതെ ഏട്ടന്‍ അനുചേച്ചിയെ കല്യാണം കഴിക്കാന്‍ സമ്മതിച്ചപ്പോ എല്ലാര്‍ക്കും മനസ്സിലായി ആദിചേച്ചി പറഞ്ഞു നടന്നിരുന്നത് പകുതി പുളുവായിരുന്നെന്നു..” അവള്‍ വാപൊത്തിച്ചിരിച്ചു.. “...എന്നിട്ടിപ്പോ അനുചേച്ചീം എട്ടനും തമ്മില് ചേരൂല്ലാന്നും, അജുവേട്ടന്‍ തിരിച്ചു വന്നാ ചേച്ചി ഡിവോഴ്സ് വാങ്ങി അജുവേട്ടന്റെ ഒപ്പം പോവൂന്നും, അന്നേരം എട്ടനെക്കൊണ്ട് ആദിചേച്ചിയെ കെട്ടിക്കാന്നും ഒക്കെ വല്യച്ഛനും വല്യമ്മേം പ്ലാനിട്ടിരിക്കുവാ.. അതുകേട്ടപ്പോ.. എന്നാ അങ്ങനൊക്കെ നടന്നാ ആദിചേച്ചീനെയല്ലാ എന്നെയാ എട്ടനെക്കൊണ്ട് കെട്ടിക്കാന്നു അച്ഛനുമമ്മേം ആലോചിച്ചു...”

“...അതെങ്ങനാ മോളെ ശരിയാവണേ...?? ആദിയെപ്പോലെയാണോ നീ...??” സര്‍പ്പക്കാവിനുള്ളില്‍ അരയാലിന്

💬 Comments

View all comments