0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 978

ചുവട്ടിലിരിക്കുന്ന വനദുര്‍ഗ്ഗയ്ക്ക് മുന്‍പില്‍ ഞങ്ങള്‍ അഞ്ചലികൂപ്പി  നിന്നു... പ്രതിഷ്ഠയ്ക്ക് മുന്‍പിലെ കല്‍ത്തറയില്‍ താലത്തിലിരുന്ന കുങ്കുമം നുള്ളിയെടുത്ത് അതും അച്ചു എന്റെ നെറ്റിയിലും കഴുത്തിലും തൊടുവിച്ചു.. അവളും തൊട്ടു.. കുറച്ച് കൈയിലിരുന്ന ഇലച്ചീന്തില്‍ നുള്ളിയിട്ട് ഒന്ന് വലം വച്ച്, അവള്‍ കാവിനു പുറത്തേയ്ക്ക് നടന്നു... ഞാനവളെ അനുഗമിച്ചു.

“...അതന്നെയാ ഏട്ടാ ഞാനും പറഞ്ഞത്... അച്ഛനും അമ്മയ്ക്കും ഒക്കെ ഞാന്‍ ശ്രീമംഗലത്തെ മരുമകളായാലുള്ള അന്തസ്സും പണവും ഓര്‍ത്തുള്ള ചിന്തയാ... എന്നാ ഞാന്‍ ശ്രീമംഗലത്തെ മരുമോളല്ലല്ലോ... മോളല്ലേ.. ശ്രീമംഗലത്തെ ദേവന്റെ അനിയത്തി.. അല്ലേ ഏട്ടാ..??”

“...പിന്നല്ലാതെ... നീയും അമ്മൂട്ടീം എന്റെ സ്വന്തം അനിയത്തിമാരല്ലേ...??നിന്റെ അച്ഛനുമമ്മയ്ക്കുമൊന്നും ഇപ്പളും ആ ബോധം വന്നിട്ടില്ലെടീ.. അതിന്റെയാ.. ”

“..ആദിചേച്ചിപോലും ഏട്ടനെ ഇഷ്ടാന്ന് പറഞ്ഞോണ്ട് മാത്രല്ലേ ഏട്ടന്‍ തിരിച്ചും ഇഷ്ടപ്പെട്ടത്... അല്ലേല് ചേച്ചീനേം ഏട്ടന്‍ അനിയത്തിയായെ കാണുവാരുന്നുള്ളൂന്ന് എനിക്കറിയാം.. എന്നാലും ഏട്ടനും അനുചേച്ചീം തമ്മീ പിരിയൂന്ന് കേട്ടപ്പോ എനിക്ക് സങ്കടായി.. അതാ ഏട്ടനെ കണ്ടു സംസാരിക്കണോന്നു എനിക്ക് തോന്നീത്...”

“...അതിപ്പോ.. നീയല്ലാം അറിഞ്ഞ സ്ഥിതിയ്ക്ക് നിന്നോടെന്തിനാ മറച്ച് വക്കണേ.. അനൂം അജൂം പരസ്പ്പരം സ്നേഹിച്ചിരുന്നതല്ലേ...??അപ്പോ അവര് തമ്മിലല്ലേ ഒന്നിക്കേണ്ടേ...?? അജു തിരിച്ചുവന്നു അനൂനെ കല്യാണം കഴിക്കാന്‍ ഇഷ്ടാന്ന് പറഞ്ഞാ അവര് ഒന്നിക്കണന്നു തന്നെയാ എന്റെം ആഗ്രഹം...”

“...അങ്ങനാണേ... ഈ അജുവേട്ടനെന്തിനാ അനുച്ചേച്ചീനെ ഇട്ടേച്ച് പോയേ... അവര് തമ്മിലങ്ങു കല്യാണം കഴിച്ചാല്‍ മതിയാരുന്നൂല്ലോ... ഇടയ്ക്ക് ദേവേട്ടനെ കൊണ്ടൊന്നു ചാടിക്കണ്ട വല്ല കാര്യോം ഉണ്ടാരുന്നോ...” അരിശത്തോടെ അച്ചുവിന്റെ മുഖം ചുവന്നു.

“...നീ ചൂടാവാതച്ചൂ... അവനെന്തോ പ്രശ്നമുണ്ടായി ഈ കല്യാണത്തീന്നു മാറി നിക്കേണ്ടി വന്നു... അവന്‍ തിരിച്ചു വരും.. അപ്പോ അറിയാം എന്താ പ്രശ്നന്നു... അല്ലാതെ അനുവിനോട് ഇഷ്ടക്കുറവുണ്ടായിട്ടല്ല അവന്‍ പോയതെന്നാ അനുവും പറയുന്നത്... അങ്ങനാണേ... ഒരു പ്രശ്നത്തിന്റെ പേരില്‍ അവര് തമ്മില്‍ പിരിയുന്നതും, ജീവിതകാലം മുഴുവന്‍ അവന്റെ ഓര്‍മ്മകളുമായി അനു എന്റെ കൂടെ ജീവിക്കുന്നതിലും ഭേദമല്ലേ കുറച്ചു വൈകിയാണെങ്കിലും അവര് ഒന്നിക്കുന്നത്...??”

“..ഏട്ടന്‍ പറഞ്ഞത് ഞാന്‍ സമ്മതിച്ചു... അങ്ങനെ അജുവേട്ടന്‍ തിരിച്ചു വരുവാണേ... എല്ലാര്‍ക്കും സമ്മതാണേ... അവര് ഒരുമിച്ചു ജീവിച്ചോട്ടെ... എന്നുവച്ച് ഏട്ടന്‍ ഒരിക്കലും ആദിചേച്ചിയെ കല്യാണം കഴിക്കരുത്... എനിക്കതേ പറയാനുള്ളൂ...”

💬 Comments

View all comments