0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 3.5K

തമ്മില്‍ ഇഷ്ടത്തില്ലാന്നും വല്യേച്ചീടെ കല്യാണം കഴിഞ്ഞാല്‍ നിങ്ങടെ കല്യാണം നടത്തണോന്നും പറഞ്ഞിരിക്കുവാരുന്നു എല്ലാരും...”

“..അതിന്...??” ആകാംഷ അടക്കാനാവാതെ ഞാന്‍ ചോദിച്ചു..

“...ഏട്ടാ... തോക്കീക്കേറി വെടിവെക്കല്ലേ..?? ഞാന്‍ മുഴുവന്‍ പറയട്ടേന്നെ..??”

“..ഉം... പറ..”

“...നിങ്ങള് തമ്മില് മുടിഞ്ഞ പ്രേമമാന്നാ ആദിചേച്ചി എല്ലാരോടും പറഞ്ഞു നടന്നിരുന്നത്.. എന്നാ ഒരു പ്രത്യേക സാഹചര്യത്തിലാണെങ്കിക്കൂടി ആദി ചേച്ചിയെക്കുറിച്ചോര്‍ക്കാതെ ഏട്ടന്‍ അനുചേച്ചിയെ കല്യാണം കഴിക്കാന്‍ സമ്മതിച്ചപ്പോ എല്ലാര്‍ക്കും മനസ്സിലായി ആദിചേച്ചി പറഞ്ഞു നടന്നിരുന്നത് പകുതി പുളുവായിരുന്നെന്നു..” അവള്‍ വാപൊത്തിച്ചിരിച്ചു.. “...എന്നിട്ടിപ്പോ അനുചേച്ചീം എട്ടനും തമ്മില് ചേരൂല്ലാന്നും, അജുവേട്ടന്‍ തിരിച്ചു വന്നാ ചേച്ചി ഡിവോഴ്സ് വാങ്ങി അജുവേട്ടന്റെ ഒപ്പം പോവൂന്നും, അന്നേരം എട്ടനെക്കൊണ്ട് ആദിചേച്ചിയെ കെട്ടിക്കാന്നും ഒക്കെ വല്യച്ഛനും വല്യമ്മേം പ്ലാനിട്ടിരിക്കുവാ.. അതുകേട്ടപ്പോ.. എന്നാ അങ്ങനൊക്കെ നടന്നാ ആദിചേച്ചീനെയല്ലാ എന്നെയാ എട്ടനെക്കൊണ്ട് കെട്ടിക്കാന്നു അച്ഛനുമമ്മേം ആലോചിച്ചു...”

“...അതെങ്ങനാ മോളെ ശരിയാവണേ...?? ആദിയെപ്പോലെയാണോ നീ...??” സര്‍പ്പക്കാവിനുള്ളില്‍ അരയാലിന് ചുവട്ടിലിരിക്കുന്ന വനദുര്‍ഗ്ഗയ്ക്ക് മുന്‍പില്‍ ഞങ്ങള്‍ അഞ്ചലികൂപ്പി  നിന്നു... പ്രതിഷ്ഠയ്ക്ക് മുന്‍പിലെ കല്‍ത്തറയില്‍ താലത്തിലിരുന്ന കുങ്കുമം നുള്ളിയെടുത്ത് അതും അച്ചു എന്റെ നെറ്റിയിലും കഴുത്തിലും തൊടുവിച്ചു.. അവളും തൊട്ടു.. കുറച്ച് കൈയിലിരുന്ന ഇലച്ചീന്തില്‍ നുള്ളിയിട്ട് ഒന്ന് വലം വച്ച്, അവള്‍ കാവിനു പുറത്തേയ്ക്ക് നടന്നു... ഞാനവളെ അനുഗമിച്ചു.

“...അതന്നെയാ ഏട്ടാ ഞാനും പറഞ്ഞത്... അച്ഛനും അമ്മയ്ക്കും ഒക്കെ ഞാന്‍ ശ്രീമംഗലത്തെ മരുമകളായാലുള്ള അന്തസ്സും പണവും ഓര്‍ത്തുള്ള ചിന്തയാ... എന്നാ ഞാന്‍ ശ്രീമംഗലത്തെ മരുമോളല്ലല്ലോ... മോളല്ലേ.. ശ്രീമംഗലത്തെ ദേവന്റെ അനിയത്തി.. അല്ലേ ഏട്ടാ..??”

“...പിന്നല്ലാതെ... നീയും അമ്മൂട്ടീം എന്റെ സ്വന്തം അനിയത്തിമാരല്ലേ...??നിന്റെ അച്ഛനുമമ്മയ്ക്കുമൊന്നും ഇപ്പളും ആ ബോധം വന്നിട്ടില്ലെടീ.. അതിന്റെയാ.. ”

💬 Comments

View all comments