Chapter Title : ദേവരാഗം 12 [ദേവന്‍]
ചെറുതല്ല... അതിനു വേണ്ടി ചേച്ചി എന്തും ചെയ്യും... ഇപ്പോ ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ടും അനുചേച്ചിയുമായി ഏട്ടനെ തെറ്റിക്കാനുള്ള കരുക്കള്‍ നീക്കുവാണ് ആദിചേച്ചി... എന്റെ പ്രതികരണമറിയാന്‍ അവളല്‍പ്പം നിര്‍ത്തി. എന്നാല്‍ ഞാന്‍ ആലോചനയിലായിരുന്നു..
“...കല്യാണം കഴിഞ്ഞ് ഇങ്ങോട്ട് തിരിച്ചുപോരുന്നവരെ അനുചേച്ചീടെ കൂടെത്തന്നെയായിരുന്നു ആദിചേച്ചി.. അന്നേ എനിക്ക് സംശമുണ്ടായിരുന്നു.. എന്തെങ്കിലും ഒക്കെപ്പറഞ്ഞ് നിങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ആദിചേച്ചി ശ്രമിക്കുമെന്ന്... നിങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടായതും ആദിച്ചേച്ചി കാരണമല്ലേ..??”
“..ഇതൊക്കെ നീയെങ്ങനെ അറിഞ്ഞു...??”
“..ഏട്ടാ... ഏട്ടന്റെ അമ്മയ്ക്ക് ഏട്ടന്‍ അനുചേച്ചിയെ കെട്ടിയത് ഒട്ടും ഇഷ്ടായിട്ടില്ല... വല്യമ്മായിക്ക് ഇപ്പോഴും ഏട്ടന്‍ അനുചേച്ചിയെ ഉപേക്ഷിച്ച് ആദിചേച്ചിയെ കല്യാണം കഴിക്കണമെന്നാ.. പിന്നെ അമ്മായി നാത്തൂന്മാരെ എന്നും വിളിച്ചു സംസാരിക്കാറുള്ളത് എട്ടന് അറിയാവുന്നതല്ലേ..?? ശ്രീമംഗലത്ത് നടക്കുന്നതൊക്കെ അപ്പോത്തന്നെ ഇവിടെ അറിയണുണ്ട്.. പിന്നെ ആദിച്ചേച്ചിടെ പരദൂഷണോം...”
“...ഹും.. അപ്പോ ആദി ഒരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ല എന്നാണോ മോള് പറയണേ..??”
“...എന്നല്ല.. അന്നത്തെ സംഭവം തന്നെ ഏട്ടന്‍ നോക്കിയേ...?? ഏട്ടനുമായി ഒരിക്കലും കമ്പയര്‍ ചെയ്യാന്‍പോലും പറ്റാത്ത ആളായിരുന്നില്ലേ വരുണ്‍...?? അയാളുടെ സര്‍ക്കിളില്‍ അയാള്‍ സ്റ്റാറായിരുന്നിരിക്കാം... എന്നിട്ടും ഏട്ടന്റെ ആബ്സന്‍സില്‍ ആദിചേച്ചി അട്ട്രാക്റ്റഡായെങ്കില്‍...?? ഇപ്പോ ഏട്ടനൊരു ബിസിനസ്മാനാ... അതിന്‍റെ ആവശ്യങ്ങള്‍ക്കായി ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ വീട്ടീന്ന് മാറിനിക്കേണ്ടി വരൂല്ലേ...?? അപ്പോ പഴയതൊക്കെ ആവര്‍ത്തിക്കില്ല എന്ന് എന്താ ഉറപ്പ്...?? ആദിചേച്ചി മുന്‍പ് ഏട്ടനെ സ്നേഹിച്ചിരുന്നു... പക്ഷേ ഇപ്പോ ഏട്ടന്റെ ഭാര്യയാവുക എന്നത് വാശി മാത്രാന്നാ എനിക്ക് തോന്നണേ...!!”
“...ശരി... ഇനി അനു പോയാലും ഞാന്‍ ആദിയെ കെട്ടുന്നില്ലാന്ന് തീരുമാനിച്ചൂന്നു വെച്ചാലും ഞാന്‍ കെട്ടുന്നവരെ അവളടങ്ങിയിരിക്കില്ല..”
“..ഉം... എന്നാലും നേരിട്ട് എട്ടനോടൊരു അങ്കത്തിനു പുള്ളിക്കാരി വരില്ല... കാരണം എല്ലാത്തിനും ഒടുവില്‍ ഏട്ടന്‍ ചേച്ചിയെ സ്നേഹിക്കണം... അതാണല്ലോ ചേച്ചീടെ ആവശ്യം... എന്നാ ഏട്ടന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടായാല്‍ അവളെ അപകടപ്പെടുത്താണോ, അപകീര്‍ത്തിപ്പെടുത്താനോ ശ്രമിച്ചോണ്ടിരിക്കും അതോണ്ട് സൂക്ഷിക്കണമേട്ടാ...!!” ഞാനൊരു നെടുവീര്‍പ്പോടെ തലയാട്ടി.. അപ്പോഴേക്കും ഞങ്ങള്‍ കാറിനടുത്തെത്തിയിരുന്നു.
“...ഹാ... അച്ചൂട്ടീ...!! നീയുണ്ടാരുന്നോ അമ്പലത്തില്‍... ഞാനും വിചാരിച്ചു ദേവേട്ടനെന്താ പോയിട്ടിത്രേം താമസിക്കുന്നേന്നു...” ഞങ്ങളെക്കണ്ട് ആശ്ചര്യത്തോടെ അനു ചോദിച്ചു..
“..ഉം.. ഞങ്ങളോരോ കാര്യങ്ങളൊക്കെ സംസാരിക്കുവാരുന്നേട്ടത്തീ... നിങ്ങള് തറവാട്ടിലേയ്ക്കല്ലേ...? ഞാനും അങ്ങോട്ടാ.. അവിടെല്ലാരും നിങ്ങളെ കാത്തിരിക്കുവാരിക്കും..
💬 Comments
View all comments