Chapter Title : ദേവരാഗം 12 [ദേവന്‍]
അനുവിന്റെ ചോദ്യത്തിന് മറുപടി നല്‍കി അച്ചു ഞങ്ങള്‍ക്കൊപ്പം കാറില്‍ കയറി.. കാറ് തറവാട്ടിലേയ്ക്ക് ചലിച്ചു..
കാറില്‍ അച്ചു ഉണ്ടായിരുന്നകൊണ്ടാവണം അനു അവളോടാണ് കൂടുതലും സംസാരിച്ചത്... മുഖത്തൊരു പിണക്കം പോലെ... രാവിലെ വരെയുണ്ടായിരുന്ന അടുപ്പം എന്നോടിപ്പോഴില്ലന്നു തോന്നി.. അച്ചു പറഞ്ഞപോലെതന്നെ തറവാട്ടില്‍ മൂന്നമ്മാവന്മാരും അവരുടെ കുടുംബവും ഉണ്ടായിരുന്നു... ഞങ്ങള്‍ വരുന്നതും കാത്ത് ആദിയും അമ്മുവും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു.. ഞങ്ങളുടെ കാറ് വരുന്ന കണ്ട് അമ്മു ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അകത്തേയ്ക്ക് പോയി.
കാറിന്റെ മുന്‍സീറ്റില്‍ നിന്നും എനിക്കൊപ്പം അനു ഇറങ്ങി വന്നത് ആദിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല എന്നെനിക്ക് മനസ്സിലായി.. അതവളുടെ മുഖത്ത് നിന്നും വായിക്കാമായിരുന്നു... തന്നെയുമല്ല അനു ഉടുത്തിരുന്ന കരിനീല കാഞ്ചീപുരം പട്ടുസാരിക്ക് മാച്ച് ചെയ്യുന്ന കരിനീല ഷര്‍ട്ടും ഓഫ് വൈറ്റ് ജീന്‍സുമായിരുന്നു എന്റെ വേഷം... ആദി അത് ശ്രദ്ധിച്ചു എന്നത് ഞങ്ങളെ മാറിമാറി അവള്‍ നോക്കുന്നതില്‍ എനിക്ക് മനസ്സിലായി.. മനസ്സിലെ ദേഷ്യം മുഖത്ത് വരാതിരിക്കാന്‍ പണിപ്പെട്ട് അവള്‍ അനുവിനെ സ്വീകരിച്ച് അകത്തേയ്ക്ക് കൊണ്ടുപോയി..
അമ്മായിമാരുടെ പാചക മികവ് മുഴുവന്‍ പുറത്തെടുത്താണ് അവര്‍ ഞങ്ങള്‍ക്ക് വിരുന്നൊരുക്കിയതെന്നു ഡൈനിംഗ് ടേബിളിലെ വിഭവസമൃദ്ധി കണ്ടപ്പോളെനിക്ക് തോന്നി.. എന്നാല്‍ സംസാരത്തില്‍ ആ സ്നേഹം പലപ്പോഴും കണ്ടില്ല... അജുവിനെ കുറ്റം പറയാനും, ഞാനും ആദിയുമായുള്ള കല്യാണം നടക്കാതിരുന്നതിന്റെ വിഷമവും പറയാന്‍ കിട്ടിയ ഒരു ചാന്‍സും വല്യമ്മായിയും അച്ചുവിന്റെ അമ്മയും വെറുതെ കളഞ്ഞില്ല.. പെണ്മക്കള്‍ ഇല്ലാത്തതിനാലാവും സുമതിഅമ്മായി മാത്രം ചേച്ചിമാരുടെ ഡയലോഗ് ചിരിച്ചു തള്ളിയതേയുള്ളൂ... അവരുടെ സംസാരം പലപ്പോഴും അനുവിനെ വിഷമിപ്പിച്ചുവെന്ന്‍ അവളുടെ തലതാഴത്തിയുള്ള ഇരിപ്പ് കണ്ടപ്പോളെനിക്ക് മനസ്സിലായി.. അമ്മായിമാരല്ലേ എനിക്കെതിര്‍ക്കാനും കഴിയില്ലല്ലോ..
ഇതിനിടയ്ക്ക് അച്ഛന്റെ ഫോണ്‍വന്നു... അച്ഛനും ചെറിയച്ഛനും വൈകിട്ടത്തെ ഫ്ലൈറ്റിനു ചെന്നൈക്ക് പോകണം, അതുകൊണ്ട് അധികം വൈകാതെ ഞങ്ങളോട് ചെല്ലാന്‍ പറഞ്ഞായിരുന്നു അച്ഛന്‍ വിളിച്ചത്.. അത് രക്ഷയായി... അമ്മായിമാരുടെ കത്തിയില്‍ നിന്നും തടിതപ്പി ഞങ്ങള്‍ വേഗം അവിടന്നിറങ്ങി... ഈ സമയം മുഴുവന്‍ ആദി അനുവിന്റെ ചെവി തിന്നുന്നുണ്ടായിരുന്നു.
തിരിച്ചു കാറിലിരിക്കുമ്പോള്‍ അനുവിന്റെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല... കാരണം എനിക്കൂഹിക്കാന്‍ കഴിയുന്നതായിരുന്നകൊണ്ട് ഞാനൊന്നും ചോദിക്കാന്‍ പോയില്ല... എന്നാല്‍ ആദി പുതിയ വല്ല പാരയും വച്ചിട്ടുണ്ടോ എന്നൊരു ടെന്‍ഷന്‍
💬 Comments
View all comments