0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 3.5K

ചോര കാലില്‍പ്പറ്റാതെ അകലം പാലിച്ച് ആദ്യത്തെപ്പോലെ കൈകെട്ടി നിന്ന് ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“..ഹാ .ഹാ.. ഹാ ... ആ.. ആ. ഹൂ ഹൂ ഹൂ... ഞാന്‍ പറയാം സാറേ.. ഞാന്‍.. ഞാ.. ഞാ  ഞാമ്പറയാം...” അരയിഞ്ച് നീളമുള്ള വാര്‍ക്കക്കമ്പി തുളഞ്ഞു കയറിയിരിക്കുന്ന ചോരയൊലിച്ചു വിറയ്ക്കുന്ന കാലിലേയ്ക്ക് നോക്കി അണച്ചുകൊണ്ട് രാഘവന്‍ പറയാന്‍ തുടങ്ങി...!!

“...അബ്ദൂ.. അറിയാല്ലോ.. കള്ളുകുടിച്ച് വെളിവില്ലാതെ തട്ടിവീണ രാഘവന്റെ തുടയില്‍  കമ്പികുത്തിക്കയറി... ഹോസ്പിറ്റലില്‍ അങ്ങനെ പറഞ്ഞാ മതി...” തുടയില്‍ തോര്‍ത്ത് വച്ച് കെട്ടിയിട്ടും കമ്പിയൂരാത്തകൊണ്ട് ചോരനിക്കാതെ ബോധം പോയ രാഘവനെ താങ്ങിയെടുത്ത് ഇന്നോവയില്‍ കിടത്തുന്ന അബ്ദുള്ളയോടായി മാണിക്യന്‍ പറഞ്ഞു..

“...ശരി മാണിക്യാ... ഒരു ഫുള്‍ ഓ.സി.ആറാ വെള്ളം ചേര്‍ക്കാതെ പഹയന്റെ വായിലൊഴിച്ചു കൊടുത്തത്... ഇനിയിവന്റെ തല പൊങ്ങാന്‍ നേരം വെളുക്കണം...ഹ ഹ ഹ...” പറഞ്ഞുകൊണ്ട് അബ്ദുള്ള ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി.

“...ഇക്കാ... ആ നിലവിളി ശബ്ദമിടോ..!!” മുന്‍സീറ്റിലേയ്ക്ക് ഡോര്‍ തുറന്നു കയറുന്നതിനിടയില്‍ സ്റ്റീഫന്റെ വക ജഗതിചേട്ടന്റെ ശബ്ദത്തില്‍ കമന്റ്... അവന്റെ കോമഡി കേട്ട് ഞാനും മാണിക്യനും ചിരിക്കുമ്പോള്‍ ഇന്നോവ പൊടിപറത്തിക്കുതിച്ചു.

“..മാണിക്യാ കമ്പിയാ... സെപ്റ്റിക്കാവുവോ...?? എന്റെ ആശങ്ക ഞാന്‍ മറച്ചു വച്ചില്ല..

“...ഏയ്‌... ഇത് കാക്കനാട്ടെ നമ്മടെ സൈറ്റീന്ന് എടുപ്പിച്ച പുതിയ കമ്പിയാ.. ഇനി ആയാലും നമ്മക്കെന്താ ദേവാ.. അല്ലേലും അവന്റെ വായീന്ന് നല്ല കമ്പി തന്നെ വന്നപ്പോതേ ഞാന്‍ നിനച്ചേ... കമ്പി താന്‍ അവനുക്ക് വേണ്ടൂന്നു.. എപ്പടി നമ്മ ട്രീറ്റ്മെന്റ്...??”

“..പ്രമാദം...??” ഞാന്‍ ചൂണ്ടുവിരലും തള്ളവിരലും മുട്ടിച്ചു ആഗ്യം കാണിച്ചു..  സ്വതസിദ്ധമായ മാണിക്യന്റെ ചിരി മുഴങ്ങി..

“...ദേവാ...!! രാഘവന്‍ പറഞ്ഞതൊക്കെ സത്യമാണെന്ന്

💬 Comments

View all comments