Chapter Title : ദേവരാഗം 12 [ദേവന്‍]
ടേബിളില്‍ തലവച്ചു കിടക്കുന്ന അനു... എന്റെ കാല്‍പ്പെരുമാറ്റം കേട്ട് അവള്‍ തലയുയര്‍ത്തി.. നിറഞ്ഞ മിഴികളില്‍ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീര്‍ത്തുള്ളികള്‍ ടേബിളില്‍.. അവള്‍ വേഗം മിഴികള്‍ തുടച്ചു.
“...എന്താ ഇത്ര വൈകിയേ...?? ഞാന്‍ അത്താഴം വിളമ്പട്ടെ...??” മുഖത്ത് കഷ്ടപ്പെട്ട് വരുത്തിയ പുഞ്ചിരിയുടെ പുറകെ എത്തിയ ചോദ്യം എന്നെ വിഷമിപ്പിച്ചു... അവള്‍ എനിക്ക് വേണ്ടി അത്താഴമൊരുക്കി കാത്തിരുന്നിരുന്നു... ഞാനോ അതൊന്നും ഓര്‍ക്കാതെ ഭക്ഷണം കഴിച്ചിട്ടു വന്നു.
“...വേണ്ട.. ഞാന്‍ കഴിച്ചിട്ടാ വന്നത്... താന്‍ കഴിച്ചില്ലേ..??” അവളുടെ മഷിമാഞ്ഞു തുടങ്ങിയ കണ്ണുകളില്‍ ദേഷ്യം.
“..വൈകൂങ്കി ഒന്ന് വിളിച്ചു പറഞ്ഞൂടെ..?? മറ്റുള്ളവര്‍ക്ക് സമാധാനായിട്ട് വല്ലോടത്തും കിടക്കാരുന്നു...” സ്നേഹമയിയായ ഭാര്യയുടെ കരുതലിന്റെ പിണക്കം ഞാനാദ്യമായറിഞ്ഞു.. എനിക്കവളെ വാരിപ്പുണര്‍ന്ന് ആ മിഴികള്‍ മുത്തണമെന്നു തോന്നി.. അത്രയധികം അനുവിനോട് ഇഷ്ടം തോന്നി എനിക്ക്.. എങ്കിലും ഇന്നലെകൂടി തമ്മില്‍ പിരിയുന്ന കാര്യം പറഞ്ഞ ഇവളെന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നത്.
“..അയ്യോ താന്‍ കഴിച്ചില്ലേ... എങ്കില്‍ ഇരിക്ക്.. ഞാന്‍ വിളമ്പിത്തരാം...” കൈയിലിരുന്ന സ്യൂട്ടും ലാപ്ടോപ് ബാഗും ഒരു ചെയറില്‍ വച്ച് ഞാന്‍ പറഞ്ഞു.
“..വേണ്ട.. എനിക്ക് വിശപ്പില്ല.. ദേവേട്ടന്‍ വന്നിട്ട് കഴിക്കാന്നു കരുതി ഞാനിരുന്നതാ.. ഇനി വേണ്ട..” ടേബിളില്‍ വീണ കണ്ണുനീര്‍ത്തുള്ളികള്‍ തുടച്ച് അവള്‍ പോകാനൊരുങ്ങി.
“..അത്പറ്റില്ല.. ഞാന്‍ കാരണം താന്‍ വിശന്നിരിക്കണ്ട.. ഒരു കാര്യം ചെയ്യ് ഞാനും അരച്ചപ്പാത്തി കഴിക്കാം.. താനിരിക്കടോ..” ഞാനവളെ കൈയില്‍ പിടിച്ചിരുത്തി... അവളെനിക്കും അവള്‍ക്കും വിളമ്പി.. ചാപ്പാത്തിയും കിഴങ്ങുകറിയും.
“...അനൂ.. ഞാന്‍ പല തിരക്കുകളുമുള്ളയാളാ... സമയത്ത് വീട്ടില്‍ വരാനൊന്നും കഴിഞ്ഞൂന്ന് വരില്ല.. ഇവിടെ എല്ലാര്‍ക്കും അതറിയാം.. അതോണ്ട് താനിങ്ങനെ ഉറങ്ങാതിരിക്കണ്ട കാര്യമൊന്നുമില്ല..” കഴിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞതുകേട്ടിട്ടും തലയുയര്‍ത്തി ഒന്ന് നോക്കിയതല്ലാതെ അവള്‍ ഒന്നും പറയാതെ പതുക്കെ കഴിച്ചുകൊണ്ടിരുന്നു.
“..ഞാന്‍ ദേവേട്ടന്റെ ഭാര്യയാ.. ഭര്‍ത്താവിനെ കാത്തിരിക്കേണ്ടത് ഭാര്യയുടെ കടമയാ.. നമ്മള്‍ തമ്മിലുള്ള അകല്‍ച്ച ഇവിടുള്ളവര്‍ക്കൊക്കെ അറിയാമേലും ഞാനെന്റെ കടമകള്‍ മറന്നാ എന്റെ വീട്ടുകാരെയാവും എല്ലാരും കുറ്റം പറയാ... അതോണ്ട് മാത്രാ ഞാന്‍..!! അല്‍പ്പം കഴിഞ്ഞ് തലയുയര്‍ത്താതെ അത്രയും പറഞ്ഞ് അവള്‍ എഴുന്നേറ്റു പോയി.
“..അനൂ.. താനിന്നലെയും ശരിക്കുറങ്ങിയില്ല... അല്ലേ..??” പതിവുപോലെ ഞാന്‍ കൌച്ചില്‍ കിടക്കുമ്പോള്‍ കിടക്ക കുടഞ്ഞു വിരിച്ച്
💬 Comments
View all comments