0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1033

കിടക്കാനൊരുങ്ങുകയായിരുന്നു അവള്‍.

“..അതെന്താ അങ്ങനെ ചോദിച്ചേ..??

“..ഞാനിന്നലെ ശ്രദ്ധിച്ചിരുന്നു.. പിന്നെ തന്റെ മുഖത്ത് ആ ക്ഷീണം അറിയാനുണ്ടായിരുന്നു..” അവളൊന്നും മിണ്ടിയില്ല.

“..ഞാനടുത്തുള്ളതാണ് തന്റെ ഉറക്കം കളയുന്നതെങ്കില്‍ പറയണം.. ഞാന്‍ വേറെയെന്തെങ്കിലും മുറിയില്‍ കിടന്നോളാം.”

“..ദേവേട്ടന്‍ അടുത്തുള്ളത് തന്നെയാ കാരണം.. ഒരാണിനൊപ്പം ഒരു മുറിയില്‍ ഒരുമിച്ചു കഴിയുന്ന പെണ്ണിന്റെ അവസ്ഥ ദേവേട്ടന് മനസ്സിലാവില്ല..” അവളങ്ങനെയൊരു മറുപടി പറയുമെന്ന് ഞാന്‍ കരുതിയില്ല.. ഞാന്‍ എഴുന്നേറ്റ് സ്റ്റഡിറൂമിലെ സോഫയില്‍ പോയിക്കിടന്നു.. അതാവുമ്പോ എന്റെ മുറിക്കടുത്താണ്... മറ്റുള്ളവര്‍ക്ക് സംശയം തോന്നില്ല.. പക്ഷേ അന്ന് രാത്രി ഉറക്കം നഷ്ടപ്പെട്ടത് എന്റെയായിരുന്നു.

പിറ്റേന്ന് മുതല്‍ ഞാന്‍ റാഷിദിനെ പലതവണ ട്രൈ ചെയ്തെങ്കിലും അവന്റെ ഫോണ്‍ ഓഫായിരുന്നു.. അതുപോലെ അനുവിനു മുഖം കൊടുക്കാതെ ഞാന്‍ മാക്സിമം ഒഴിഞ്ഞുമാറി നടന്നു.. ഇല്ലെങ്കില്‍ അവളോട്‌ മിണ്ടിയും ഇടപഴകിയും ഞാന്‍ അവളെ സ്നേഹിച്ചു പോകും.. അങ്ങനെ വന്നാല്‍ പിരിയുമ്പോളുണ്ടാകുന്ന വേദന എനിക്ക് സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല.. അത്രയധികം ഈ ചുരുങ്ങിയ നാളുകളില്‍ അവളെന്നെ സ്വാധീനിച്ചിരുന്നു.. രാത്രികളില്‍ വൈകി വരാന്‍ ഞാന്‍ ശ്രദ്ധിച്ചു.. അപ്പോഴേക്കും അവള്‍ കിടന്നിട്ടുണ്ടാകും... അതൊരു കാരണമായെടുത്ത് ഞാന്‍ സ്റ്റഡിറൂമില്‍ ഉറങ്ങി.. രണ്ടു ദിവസം ഇതാവര്‍ത്തിച്ചപ്പോള്‍ മൂന്നാം നാള്‍ രാത്രി എനിക്ക് മാറാനുള്ള ഡ്രസ്സ് അവള്‍ സ്റ്റഡിറൂമില്‍ വച്ചിരുന്നു.

..വെള്ളിയാഴ്ച്ച...

ഓഫീസില്‍ നിന്നും പോരുന്ന വഴി ഞാന്‍ റാഷിദിനെ വിളിച്ചു... ഭാഗ്യം അവനെ കിട്ടി..  ഫോണിലൂടെ ആദ്യമായി വിളിക്കുന്നതായതിനാല്‍ പരിചയപ്പെടലൊക്കെ കഴിഞ്ഞ് ഞാന്‍ അജുവിന്റെ കാര്യം പറഞ്ഞു... തേടിയ വള്ളിയില്‍ത്തന്നെയാണ് കാല്‍ ചുറ്റിയത്.. റാഷിദ് അജുവിന്റെ റൂംമേറ്റാണ്... ഞാന്‍ നടന്ന സംഭവം മുഴുവന്‍ പറഞ്ഞു.. അവസാനം എന്റെ ആവശ്യം കേട്ടപ്പോള്‍ കുറച്ചു സമയത്തേയ്ക്ക് റാഷിദില്‍ നിന്നും അനക്കമൊന്നും ഉണ്ടായില്ല.. പിന്നെ ഒന്ന്‍ ദീര്‍ഘമായി നിശ്വസിച്ച് അവന്‍ പറഞ്ഞു തുടങ്ങി.

രാഘവന്റെ ചതിയെക്കുറിച്ച് അയാളില്‍ നിന്നുതന്നെ അറിഞ്ഞപ്പോള്‍പോലും അതില്‍ അറിയാതെ വന്നുപെട്ട ഈയാംപാറ്റയാണ് അര്‍ജുന്‍ എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.. എന്നാല്‍ ആ ചതിയിലേയ്ക്കവന്‍റെ സാഹചര്യങ്ങള്‍ അവനെ കൊണ്ടിടുകയായിരുന്നു എന്ന് റാഷിദിന്റെ വാക്കുകളില്‍ നിന്നും ഞാനറിഞ്ഞു... അജുവിനെക്കുറിച്ച് അതുവരെ എനിക്കുണ്ടായിരുന്ന ധാരണകളെ കടപുഴക്കുന്ന കാര്യങ്ങളാണ് ഞാന്‍ കേട്ടത്.. ഇതൊന്നുമറിയാതെ അനു ഇപ്പോഴും അവനെ സ്നേഹിക്കുകയും

💬 Comments

View all comments