Chapter Title : ദേവരാഗം 12 [ദേവന്‍]
കാത്തിരിക്കുകയും ചെയ്യുന്നു എന്നോര്‍ത്തപ്പോള്‍ അറിയാതെയെങ്കിലും എന്റെ കണ്ണുകള്‍ ഈറനായി.. അവനെക്കുറിച്ചോര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട ആ പാവത്തിന് ഈ കാര്യങ്ങള്‍ താങ്ങാവുന്നതിനപ്പുറമാകും.. എങ്കിലും അറിഞ്ഞ കാര്യങ്ങള്‍ അവളോട് പറയാതെ പറ്റില്ല...
വീട്ടില്‍ പതിവുപോലെ വൈകിയാണ് ഞാനെത്തിയത്.. അതുകൊണ്ട് അനുവിനോട് ഒന്നും പറയാന്‍ പറ്റിയില്ല.. പിറ്റേന്നു രാവിലെയും തഥൈവ.. പക്ഷേ ഒരു ചാന്‍സിനുള്ള വഴി തെളിഞ്ഞു.. വസുന്ധരചിറ്റ എന്നെയും അവളെയും വിരുന്നിനു വിളിച്ചിട്ടുണ്ട് ശനിയാഴ്ച്ച വൈകിട്ട് ഞങ്ങള്‍ ചെല്ലുമെന്ന് പറഞ്ഞിട്ടുണ്ടെന്നു ഞാന്‍ ഓഫീസിലേയ്ക്ക് ഇറങ്ങാന്‍ തുടങ്ങവേ ചെറിയമ്മ വന്നു പറഞ്ഞു.. മലപ്പുറം കോട്ടയ്ക്കലിലാണ് ചിറ്റയുടെ വീട്.. പക്ഷേ ചിറ്റപ്പന് വയനാട്ടില്‍ ഒരു റിസോര്‍ട്ടുണ്ട്.. ഒപ്പം ഒരെസ്റ്റേറ്റും... ഈ വേനലില്‍ വയനാടിന്റെ ഉച്ചിയില്‍ തണുപ്പേറ്റ് താമസിക്കാന്‍ പറ്റിയ സ്ഥലം.. ഞങ്ങളോട് അങ്ങോട്ടാണ് ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്.. ഉച്ചകഴിഞ്ഞ് ഞാന്‍ വരുമെന്നും അനുവിനോട് റെഡിയായി ഇരുന്നോളാനും പറഞ്ഞിട്ട് ഞാന്‍ ഓഫീസിലേയ്ക്ക് പോയി.
സ്വസ്ഥമായി അവളോട് സംസാരിക്കാന്‍ ഇതിനേക്കാള്‍ നല്ല ഒരവസരം ഇനി കിട്ടില്ല... അജു എന്തുകൊണ്ടാണ് അവളെ വിട്ടുപോയതെന്ന് ഇന്നെനിക്കറിയാം... എന്നാല്‍ എനിക്ക് പരിഹരിക്കാന്‍ കഴിയുന്ന വിഷയമേ ഉള്ളൂ.. അവന്റെ ലീവ് തീരാന്‍ ഇനി മൂന്നാഴ്ച്ച കൂടിയേ ഉള്ളൂ... അതിനുള്ളില്‍ അവന്‍ വരും.. കാരണം ഇപ്പോഴുള്ള ജോലി കളയാന്‍ അവനു സാധിക്കില്ല... അവന്‍ തിരിച്ചു വരുമ്പോള്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അനുവിനെ അവന്റെ കൈയില്‍ ഏല്‍പ്പിക്കണം.. സ്നേഹിച്ച പെണ്ണിനൊപ്പം അവനെങ്കിലും സന്തോഷകരമായ ഒരു ജീവിതമുണ്ടാവട്ടെ... (തുടരും)
💬 Comments
View all comments