Chapter Title : ദേവരാഗം 12 [ദേവന്‍]
റാഷിദിനെ വിളിച്ചു... ഭാഗ്യം അവനെ കിട്ടി.. ഫോണിലൂടെ ആദ്യമായി വിളിക്കുന്നതായതിനാല്‍ പരിചയപ്പെടലൊക്കെ കഴിഞ്ഞ് ഞാന്‍ അജുവിന്റെ കാര്യം പറഞ്ഞു... തേടിയ വള്ളിയില്‍ത്തന്നെയാണ് കാല്‍ ചുറ്റിയത്.. റാഷിദ് അജുവിന്റെ റൂംമേറ്റാണ്... ഞാന്‍ നടന്ന സംഭവം മുഴുവന്‍ പറഞ്ഞു.. അവസാനം എന്റെ ആവശ്യം കേട്ടപ്പോള്‍ കുറച്ചു സമയത്തേയ്ക്ക് റാഷിദില്‍ നിന്നും അനക്കമൊന്നും ഉണ്ടായില്ല.. പിന്നെ ഒന്ന്‍ ദീര്‍ഘമായി നിശ്വസിച്ച് അവന്‍ പറഞ്ഞു തുടങ്ങി.
രാഘവന്റെ ചതിയെക്കുറിച്ച് അയാളില്‍ നിന്നുതന്നെ അറിഞ്ഞപ്പോള്‍പോലും അതില്‍ അറിയാതെ വന്നുപെട്ട ഈയാംപാറ്റയാണ് അര്‍ജുന്‍ എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.. എന്നാല്‍ ആ ചതിയിലേയ്ക്കവന്‍റെ സാഹചര്യങ്ങള്‍ അവനെ കൊണ്ടിടുകയായിരുന്നു എന്ന് റാഷിദിന്റെ വാക്കുകളില്‍ നിന്നും ഞാനറിഞ്ഞു... അജുവിനെക്കുറിച്ച് അതുവരെ എനിക്കുണ്ടായിരുന്ന ധാരണകളെ കടപുഴക്കുന്ന കാര്യങ്ങളാണ് ഞാന്‍ കേട്ടത്.. ഇതൊന്നുമറിയാതെ അനു ഇപ്പോഴും അവനെ സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു എന്നോര്‍ത്തപ്പോള്‍ അറിയാതെയെങ്കിലും എന്റെ കണ്ണുകള്‍ ഈറനായി.. അവനെക്കുറിച്ചോര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട ആ പാവത്തിന് ഈ കാര്യങ്ങള്‍ താങ്ങാവുന്നതിനപ്പുറമാകും.. എങ്കിലും അറിഞ്ഞ കാര്യങ്ങള്‍ അവളോട് പറയാതെ പറ്റില്ല...
വീട്ടില്‍ പതിവുപോലെ വൈകിയാണ് ഞാനെത്തിയത്.. അതുകൊണ്ട് അനുവിനോട് ഒന്നും പറയാന്‍ പറ്റിയില്ല.. പിറ്റേന്നു രാവിലെയും തഥൈവ.. പക്ഷേ ഒരു ചാന്‍സിനുള്ള വഴി തെളിഞ്ഞു.. വസുന്ധരചിറ്റ എന്നെയും അവളെയും വിരുന്നിനു വിളിച്ചിട്ടുണ്ട് ശനിയാഴ്ച്ച വൈകിട്ട് ഞങ്ങള്‍ ചെല്ലുമെന്ന് പറഞ്ഞിട്ടുണ്ടെന്നു ഞാന്‍ ഓഫീസിലേയ്ക്ക് ഇറങ്ങാന്‍ തുടങ്ങവേ ചെറിയമ്മ വന്നു പറഞ്ഞു.. മലപ്പുറം കോട്ടയ്ക്കലിലാണ് ചിറ്റയുടെ വീട്.. പക്ഷേ ചിറ്റപ്പന് വയനാട്ടില്‍ ഒരു റിസോര്‍ട്ടുണ്ട്.. ഒപ്പം ഒരെസ്റ്റേറ്റും... ഈ വേനലില്‍ വയനാടിന്റെ ഉച്ചിയില്‍ തണുപ്പേറ്റ് താമസിക്കാന്‍ പറ്റിയ സ്ഥലം.. ഞങ്ങളോട് അങ്ങോട്ടാണ് ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്.. ഉച്ചകഴിഞ്ഞ് ഞാന്‍
💬 Comments
View all comments