Chapter Title : ദേവരാഗം 13 [ദേവന്‍]
കൈ ഒടിഞ്ഞു കാണും അമ്മാതിരി പിടിയല്ലേ പിടിച്ചേ.. പിന്നെയാ പളനീടെ രണ്ടു പല്ലും പോയിട്ടൊണ്ട്... പാവം...” നിലത്തു വീണുകിടന്ന ചെമ്പകപ്പൂ പെറുക്കിയെടുത്ത് മണത്തുനോക്കുന്നതിനിടയില്‍ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞ അവളുടെ മുഖത്തൊരു കള്ളച്ചിരി ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു..
“...ങ്ങ്ഹേ...!! നീയിതെങ്ങനെ അറിഞ്ഞു...??”
“...ദേവേട്ടനെ കാണാഞ്ഞ് വിളിക്കാന്‍ അങ്ങോട്ട് വന്ന ഞാന്‍ കാണുന്നത് ആ പാവം പളനി ചവിട്ടു കൊണ്ട് വീഴുന്നതാ.. എന്താ സംഭവംന്ന് നിക്കാദ്യം മനസ്സിലായില്ല... പിന്നെ നിങ്ങടെ സംസാരങ്കേട്ടപ്പൊ മനസ്സിലായി.. ന്നാലും ചിറ്റപ്പനല്ലേ... കൈയെങ്ങാനും ഒടിഞ്ഞാരുന്നേ ചിറ്റോട് എന്ത് പറയുവാരുന്നു..??”
“...ഹേയ് ഒടിയുവൊന്നൂല്ല... പിന്നെ അയാക്ക് പെണ്ണുങ്ങളെ കാണുമ്പോ ഈ എളക്കമൊള്ളതാ... പിന്നെ ചിറ്റേനെ പേടീം.. ഒടിഞ്ഞാലും വല്ലോടത്തും തട്ടി വീണതാന്നു പുള്ളി തന്നെ പറഞ്ഞോളുവാരുന്നു...” രണ്ടാളും ചിരിച്ചു. അവളുടെ മുഖത്തെ ശങ്കാഭാവം ഒഴിഞ്ഞു..
“..ദേവേട്ടാ.. അജുവേട്ടന്റെ എന്തെങ്കിലും വിവരം കിട്ടിയോ...?? ചെമ്പകപ്പൂ ഒരെണ്ണം വിരലുകള്‍കൊണ്ട് പമ്പരംപോലെ കറക്കിക്കൊണ്ട് അവള്‍ ചോദിച്ചു..
“..ഉം... ഞാനത് പറയാനിരിക്കുവാരുന്നു.. സത്യത്തില്‍ ചിറ്റ വിരുന്നിനെന്നും പറഞ്ഞു വിളിച്ചപ്പോ പോന്നതും അതോര്‍ത്താ.. വീട്ടില് വച്ച് ഒന്നും സംസാരിക്കാന്‍ അവസരമില്ലല്ലോ..??”
“..അജുവേട്ടന്‍ എവിടെയാ ള്ളത്..??” അവളില്‍ ആകാംഷ..
“..എവിടെയാണെന്ന് വിവരമൊന്നുമില്ല.. ബട്ട്...!! താന്‍ ടെന്‍ഷനാവണ്ട.. തന്റെ അജുവേട്ടന്‍ തിരിച്ചുവരും.. ഇനി മൂന്നാഴ്ച്ച കൂടിയേ അവന് ലീവുള്ളൂ... അത് തീരുന്നതിനു മുന്‍പ് എന്തായാലുമവന്‍ വരും.. കാരണം ഇപ്പോഴത്തെ ജോലി വേണ്ടാന്ന് വെയ്ക്കാന്‍ മാത്രം മണ്ടനല്ലവന്‍.. ഞാനറിഞ്ഞതൊക്കെ സത്യമാണെങ്കില്‍ അവന്‍ വരുമ്പോള്‍ കല്യാണം വേണ്ടന്നു വച്ചിട്ടു പോകുന്നിടത്തു വരെ അവനെകൊണ്ടുചെന്നെത്തിച്ച അവന്റെ പ്രശ്നങ്ങള്‍ തീര്‍ത്ത് നിങ്ങളെ ഞാന്‍ ഒരുമിപ്പിക്കും..” ഞാന്‍ പറഞ്ഞത് കേട്ട് അനു തെളിമയില്ലാതെ പുഞ്ചിരിച്ചു.. പിന്നെ
💬 Comments
View all comments