0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1126

ദിവസം അവളെന്റെ കൂടെയുണ്ടായിരുന്നപ്പോള്‍പോലും തോന്നിയിട്ടില്ലാത്ത നഷ്ടബോധം എന്നെ കീഴ്പ്പെടുത്താന്‍ തുടങ്ങുന്നു.

അവള്‍ക്കെന്നോട് സ്നേഹമുണ്ടോ..?? ദേവേട്ടനെയാണ് എനിക്ക് മറ്റാരെക്കാളും വിശ്വാസമെന്ന് പറയുമ്പോള്‍ അവളുടെ മുഖത്ത് കണ്ടഭാവം.. അതില്‍ എന്നോടുള്ള പ്രണയമുണ്ടായിരുന്നോ...?? അവളുടെ വീട്ടില്‍ വിരുന്നിനു പോയിട്ട് വന്ന ശേഷമുള്ള ഈ ഒരാഴ്ച്ച... അവളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കാന്‍ ഞാന്‍ ശ്രദ്ദിച്ചിരുന്നു... ഞാന്‍ സ്റ്റഡി റൂമില്‍ ഉറങ്ങാന്‍ തുടങ്ങിയതിനു ശേഷം ഒരുവാക്കുപോലും തമ്മില്‍ മിണ്ടിയിട്ടില്ല.. എന്നിട്ടും എന്റെ കാര്യങ്ങളില്‍ ഒരു കുറവും അവള്‍ വരുത്തിയിരുന്നില്ല... രാവിലെ ഞാന്‍ ജോഗിംഗ് കഴിഞ്ഞു വരുമ്പോള്‍ എനിക്കുള്ള ചായയും ഇടാനുള്ള ഡ്രസ്സും മുറിയില്‍ റെഡിയായിരിക്കും... കുളി കഴിഞ്ഞു ഡ്രസ്സുംമാറി വരുമ്പോള്‍ തീന്മേശയില്‍ പ്രാതല്‍ തയ്യാറായിരിക്കും.. ഒപ്പം ഓഫീസിലേയ്ക്ക് കൊണ്ടുപോകാനായി ഞാന്‍ എടുത്ത് വച്ചിരുന്ന ബാഗും.. രാത്രി ഞാന്‍ തിരിച്ചെത്തുമ്പോള്‍ സ്റ്റഡിറൂമിലെ സോഫയില്‍ ഒരു ബെഡ്ഷീറ്റ് വിരിച്ചു തലയിണയും പുതപ്പും വച്ചിട്ടുണ്ടാകും... ഞങ്ങള്‍ രണ്ടുപെരുമാണ് ഫസ്റ്റ് ഫ്ലോറില്‍ ആദ്യം എഴുന്നേല്‍ക്കുന്നവര്‍.. എന്റെ മുറിയിലല്ല ഞാന്‍ ഉറങ്ങുന്നത് എന്ന് മറ്റാരും കണ്ടെത്താതിരിക്കാന്‍  രാവിലെ ഞാന്‍ ജോഗിങ്ങിനു പോയി വരുമ്പോള്‍ അതൊക്കെ അവള്‍ മാറ്റിയിരിക്കും.. എന്റെ മുഖത്തുപോലും നോക്കാറില്ല എങ്കിലും.. മുന്‍പ് മുത്ത് ചെയ്യാറുണ്ടായിരുന്നപോലെ എന്റെ എല്ലാ കാര്യങ്ങളും അവള്‍ കണ്ടറിഞ്ഞു ചെയ്തിരുന്നു... ഇതിനിടയില്‍ ഞാന്‍ അവളെ കൂടുതല്‍ അറിയുകയായിരുന്നു..

വ്യാഴാഴ്ച്ച രാവിലെ ഞാന്‍ എഴുന്നേല്‍ക്കാന്‍ വൈകി.. അതുകൊണ്ട് ഉണര്‍ന്ന പുറകെ ഞങ്ങളുടെ മുറിയിലേക്കാണ് ആദ്യം പോയത്... വേറൊന്നുമല്ല മുള്ളാന്‍ മുട്ടിയിട്ടു പാടില്ലായിരുന്നു... സാധാരണ ജോഗിങ്ങിനു പോയി പാടത്തിന്റെ അടുത്തെത്തുമ്പോള്‍ ഓപ്പണായി നല്ല കാറ്റൊക്കെകൊണ്ട് നീട്ടിപ്പിടിച്ചു നിന്ന് മുള്ളാറാണ് പതിവ്... എന്നാല്‍ അന്ന് അവിടെ എത്തുന്നത് വരെ സഹിക്കാന്‍ പറ്റില്ലായിരുന്നു.. മുള്ളിക്കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് അനു മുറിയില്‍ ഇല്ല എന്ന കാര്യം ഞാന്‍ ശ്രദ്ധിക്കുന്നത്... ഇവളിതെവിടെപ്പോയി എന്നാലോചിച്ചു നിക്കുമ്പോഴാണ് ബാല്‍ക്കണിയുടെ ഭാഗത്ത് നിന്ന് ഒരു പാട്ട് കേള്‍ക്കുന്നത്.. ചെന്ന് നോക്കിയപ്പോള്‍ മൊബൈലില്‍ അധികം ഉച്ചത്തിലല്ലാതെ പാട്ട് വച്ച് നൃത്തം ചെയ്യുന്ന അനു.. വാതിലിന്റെ എതിര്‍വശത്തേയ്ക്ക് തിരിഞ്ഞു നിന്ന് നൃത്തം ചെയ്യുന്ന അവളുടെ അംഗലാവണ്യം ഞാന്‍ നോക്കി നിന്നു.. പച്ച ചുരിദാറും വെള്ള ലെഗ്ഗിംഗ്സും ധരിച്ച്, വെള്ള ഷാള്‍ അരയില്‍ കെട്ടി, മുടി പിന്നിയിട്ട്, താളത്തില്‍ ചുവടുവയ്ക്കുന്ന അവളുടെ താരുണ്യമേനി  തുളുമ്പുന്ന കാഴ്ച്ച അത്ര നയനമോഹനമായിരുന്നു..

അനു നൃത്തം ചെയ്യുമെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു...അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ പൂജാമുറിയില്‍ ഒരു വീണ ഇരിക്കുന്നത് കണ്ടിരുന്നു... സന്ധ്യാസമയത്ത് ദീപം കൊളുത്തിയശേഷം അനുവോ അഞ്ചുവോ അത് മീട്ടി കീര്‍ത്തനം

💬 Comments

View all comments