0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1186

തോള്‍ കുലുക്കി.

“..ഞാമ്പറഞ്ഞു വന്ന കാര്യം മുഴുവമ്പറഞ്ഞില്ല..”

“...എന്താ...??”

“..അജൂന്റെ കാര്യം... നമ്മളൊന്നും ഇതുവരെ അറിയാതിരുന്ന വലിയൊരു ചതിയുടെ കഥയുണ്ട് അവന്റെ ഒളിച്ചോട്ടത്തിനു പിന്നില്‍...” കഥകേള്‍ക്കുന്ന കുട്ടിയുടെ ഭാവത്തോടെ വലിയ നീള്‍മിഴികള്‍ എന്റെ വാക്കുകളിലൂന്നി അവള്‍ ശ്രദ്ധിച്ചു..

“..നിങ്ങളുടെ കല്യാണത്തിന് ഇടനിന്ന ഒരു ബ്രോക്കര്‍ രാഘവനെ താനറിയോ..??”

“..ഉം.. ഞാങ്കണ്ടിട്ടുണ്ട്..”

“..എന്നാ അജുവിനെ ചതിച്ചത് അയാളാ.. പക്ഷേ അങ്ങനെയൊരു ചതിയിലേയ്ക്ക് അജു ചെന്ന് പെടാനുണ്ടായ കാരണം താനാദ്യമറിയണം..”

“..ഉം..??”

“...വല്യച്ഛന്റെ മരണശേഷം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടവന്‍... എങ്കിലും പഠിച്ച് എന്ജിനീയറിംഗില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്ത് ബാംഗ്ലൂരില്‍ ജോലി കിട്ടിയതോടെ അവന്റെയും അമ്മയുടെയും ഒക്കെ കഷ്ടപ്പാടിനു അല്‍പ്പം അയവ് വന്നു... പിന്നീടാ അവന് ഗള്‍ഫില്‍ ഇപ്പോഴുള്ള ജോലി കിട്ടുന്നേ.. പണ്ടുമുതലേ സ്വന്തം തീരുമാനപ്രകാരം മാത്രം ജീവിച്ചിരുന്നയാളായിരുന്നവന്‍.. ആരോടും ഒന്നും പറയുന്ന സ്വഭാവമില്ല.. അതോണ്ട് അവന്റെ അമ്മയ്ക്കോ അനിയനോ അവന്റെ ബാംഗ്ലൂരിലും ഗള്‍ഫിലുമുള്ള ഫ്രണ്ട്സിനെക്കുറിച്ചുപോലും ഒന്നുമറിയില്ലായിരുന്നു... അതുകൊണ്ട് അവനെക്കുറിച്ചറിയാന്‍ കുറച്ചു കഷ്ടപ്പെട്ടു... ഗള്‍ഫിലുള്ള എന്റെയൊരു ഫ്രണ്ട് വഴി അവന്റെ കൂടെ ജോലി ചെയ്യുന്ന ഒരു റാഷിദിനെ കോണ്ടാക്റ്റ് ചെയ്തപ്പോഴാണ് അവന്റെ അവിടത്തെ ലൈഫിനെക്കുറിച്ചറിയുന്നത്.. നാട്ടില്‍ വച്ച് ചിലവുകള്‍ കഴിഞ്ഞ് മിച്ചംപിടിക്കാന്‍ ഒന്നുമില്ലാതിരുന്ന അവന് ഗള്‍ഫിലെ ഉയര്‍ന്ന ശമ്പളം വലിയ ആര്‍ഭാടമായിരുന്നു...”

“..നാട്ടില്‍ എന്റെയൊക്കെ ലൈഫിനെ അസൂയയോടെ കണ്ടിരുന്ന അവന് അതുപോലെ ജീവിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അതവനെ ദൂര്‍ദ്ധനാക്കി... പിന്നെ അവന്റെ കൂട്ടുകെട്ടും.. ആദ്യം കമ്പനിവക അക്കോമൊഡേഷനില്‍ താമസിച്ചിരുന്ന അവന്‍, പിന്നീട്  സ്വന്തമായി ഫ്ലാറ്റെടുത്ത് അവിടെയായി താമസം.. വിലകൂടിയ കാര്‍ വാങ്ങി.. റാഷിദിനെപ്പോലെ നാട്ടില്‍ കുടുംബവും ബാധ്യതയുമുള്ള അവന്റെ കൂട്ടുകാര്‍ പലരും അവന്റെ ചിലവുകള്‍ നിയന്ത്രിക്കണമെന്ന് ഉപദേശിക്കാറുണ്ടായിരുന്നു... എന്നാല്‍ ഫിലോസഫി പറഞ്ഞ് അവരുടെ വായടയ്ക്കുന്ന അവന്‍ നന്നാവില്ല എന്ന് മനസ്സിലായതോടെ, അവന്റെ ചിലവില്‍ കിട്ടുന്ന സുഖസൗകര്യങ്ങള്‍ അവരും ആസ്വദിച്ചു.. അതില്‍ എല്ലാം പെടും.. കള്ളും, പെണ്ണും എല്ലാം..”

“..ഇതിനിടയില്‍ നാട്ടില്‍ വീട് പണിക്കും, ആര്‍ഭാടജീവിതത്തിനും ശമ്പളം മാത്രം തികയാതെയും വന്നപ്പോള്‍ അവന്‍ ചില ലോണുകള്‍ എടുത്തു... അടവുകള്‍ മുടങ്ങി അവസാനം അവന്‍ ഏതാണ്ട് രണ്ടു കോടി ഇന്ത്യന്‍ മണി കടക്കാരനായി..”

“...അമ്മിണീ...!! ഉറങ്ങിയോ...??” അനുവിന്റെ

💬 Comments

View all comments