Chapter Title : ദേവരാഗം 13 [ദേവന്‍]
മൂളല്‍ നിന്നപ്പോള്‍ ഞാനവളെ കുലുക്കി വിളിച്ചു.
“..ഉം.. ഇല്ല വാവാച്ചീ... ഞാന്‍ കേക്കുന്നൊണ്ട്... പറഞ്ഞോ.. ഇനി ഞാന്‍ ഉറങ്ങിപ്പോയാലും നാളെ ഒന്നൂടെ പറഞ്ഞു തന്നേ...??” എനിക്ക് ചിരി വന്നു.. ഞാനവളുടെ നീളന്‍ മുടിയിഴകളില്‍ വിരലോടിച്ച് തഴുകി.. നെറുകയില്‍ മുത്തി... അവളൊന്നുകൂടി എന്നെ ഇറുകെപ്പുണര്‍ന്നു... വണ്ണത്തുട എന്റെ തുടയിലേയ്ക്ക് കയറ്റി വച്ച് ഒന്നനങ്ങി കിടന്നു.
“...ജയിലില്‍ പോകാതെ പിടിച്ചു നിക്കാന്‍ അവന് അത്യാവശ്യമായി അന്‍പത് ലക്ഷം രൂപയോളം വേണമായിരുന്നു.. ഇപ്പോളത് അതിലും കൂടിയിട്ടുണ്ടാകും... അതിന് വഴിയില്ലാതെയിരിക്കുന്ന സമയത്താണ്... അവന്‍ ലീവിന് നാട്ടില്‍ വരുന്നതും തന്നെ കല്യാണമാലോചിക്കുന്നതും... അല്ല.. തനിക്കെങ്ങനാ അവനെ പരിചയം..??”
“...അത്...!! കഴിഞ്ഞ വര്‍ഷം നമ്മടെ അമ്പലത്തിലെ ഉത്സവത്തിനാ ഞാന്‍ അജുവേട്ടനെ ആദ്യായി കാണുന്നേ..” അവള്‍ മുഖമുയര്‍ത്തി എന്റെ നെഞ്ചില്‍ കൈകള്‍ പിണച്ചു വച്ച് മുഖത്തു നോക്കി പറഞ്ഞു തുടങ്ങി... “..മീനുചേച്ചീടെ കല്യാണം കഴിഞ്ഞ പുറകെ ആയിരുന്നോണ്ട് അവരും വന്നിരുന്നു.. അവരുടെ ഒപ്പം ഞാനും ആദിയും അച്ചൂമോക്കെ ഉത്സവപ്പറമ്പില്‍ വര്‍ത്താനം പറഞ്ഞോണ്ടിരിക്കുമ്പോ.. അജുവേട്ടന്‍ അങ്ങോട്ടു വന്നു... ആദി ഞങ്ങളെ പരിചയപ്പെടുത്തി.. പിന്നെ അജുവേട്ടന്‍ പോകുന്നവരെ ഞങ്ങള്‍ക്കൊപ്പം ഉത്സവം കൂടി നടന്നു... ഞാനും ആദിയും അപ്പോ കോളേജില്‍ ഗസ്റ്റായി പഠിപ്പിച്ചിരുന്ന സമയാ... ആദീടെ സ്കൂട്ടറിലും കാറിലുമൊക്കെയാരുന്നു ഞാനും പോയിരുന്നത്..”
“..ഒരീസം അവള് ബസ്സില്‍ പോവാന്ന് പറഞ്ഞ് ഞങ്ങള് ബസ്സിലാ കോളേജീപ്പോയത്.. അന്ന്‍ വൈകിട്ട് ക്ലാസ് കഴിയണ സമയത്ത് അജുവേട്ടന്‍ കോളേജില്‍ വന്നു.. ആദിയെക്കാണാനാ വന്നേന്നു പറഞ്ഞു... പിന്നെ ഞങ്ങളെ അജുവേട്ടന്റെ കാറില്‍ വീടുവരെ കൊണ്ടൊന്നു വിട്ടു.. അമ്പലത്തിന്റെ അവിടെ ഞങ്ങളിറങ്ങിയപ്പോ.. എന്നെ ഇഷ്ടാന്നും എന്നെ കാണാനും സംസാരിക്കാനുമാ കോളെജില് വന്നേന്ന് പറഞ്ഞു.. അത്രേം നേരം നല്ലൊരു ഫ്രണ്ടിനെപ്പോലെ സംസരിച്ചിരുന്നയാള് അങ്ങനെ പറഞ്ഞപ്പോ എനിക്ക് ഷോക്കാരുന്നു.. പ്രേമിക്കാനും കറങ്ങാനുമൊന്നും പറ്റില്ല, കല്യാണം കഴിക്കാന്‍ ഉദ്ദേശമുണ്ടേ വീട്ടുകാരോട് സംസാരിക്കാന്‍ ഞാമ്പറഞ്ഞു.. അജുവേട്ടന്‍ ഒന്നും പറയാതെ പോയി.. അപ്പോഴാണ് ആദി പറഞ്ഞത്, ഉത്സവത്തിന് കണ്ട അന്നുമുതല്‍ അജുവേട്ടന്‍ എന്നെ തനിച്ചു കാണാന്‍ ഒരവസരമുണ്ടാക്കാന്‍ പറഞ്ഞ് ആദിയെ ശല്യം ചെയ്യുവാരുന്നൂന്നും.. എന്നെ ഒരുപാടിഷ്ടമാണെന്ന് പറഞ്ഞൂന്നും.. അയാക്ക് എന്നോട് സംസാരിക്കാന്‍ അവസരമുണ്ടാക്കാന്‍ വേണ്ടി ആദി മനപ്പൂര്‍വ്വം അന്ന്
💬 Comments
View all comments