Chapter Title : ദേവരാഗം 13 [ദേവന്‍]
വണ്ടിയെടുക്കാതിരുന്നതാന്നു പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു... ഞാനവളെ അടിച്ചു...”
“...ങ്ങ്ഹേ... അടിച്ചോ...?? എവിടെ.. കരണത്തടിച്ചോ..??”
“...ഉം.. നല്ലൊരെണ്ണം കൊടുത്തു.. എന്ത്യേ..?? കാമുകിയെ തല്ലിയ കാര്യം പറഞ്ഞപ്പോ കാമദേവനു നൊന്തോ...??”
“...ആ നൊന്തു... യ്യോ പാവം.. എന്റെ ആദിക്കുട്ടിക്ക് വേദനിച്ചു കാണും..” ഞാന്‍ അനുവിന്റെ കണ്ണുകളില്‍ നോക്കി സങ്കടം അഭിനയിച്ചു... നിമിഷനേരംകൊണ്ട് ആ നീള്‍മിഴികള്‍ നിറഞ്ഞൊഴുകി.
“...ദേ... ഇനിയേതെങ്കിലും പെണ്ണിനെ നോക്കീന്നറിഞ്ഞാ... ദേവേട്ടന്‍ പിന്നെയീ അനൂന്റെ ശവേ കാണൂ...” എന്റെ കവിളുകളില്‍ കൈത്തലമമര്‍ത്തി തേങ്ങിക്കൊണ്ട് അവള്‍ പറഞ്ഞു..
“...ശ്ശോ.. എന്റെ പെണ്ണേ... നീ ചത്താ പിന്നെ എനിക്കാരാടീ... എപ്പോഴുമിങ്ങനെ കണ്ണ് നിറയ്ക്കണ്ട കാര്യമില്ലാ.. ഞാന്‍ നിന്റെയാ.. നിന്റെ മാത്രം... നിനക്കറിയാത്ത ഒരു പാസ്റ്റുണ്ട് നിന്റെയീ ദേവേട്ടന്.. അവിടെ വേറെയും പെണ്ണുങ്ങള്‍ ഉണ്ടായിരുന്നു.. പക്ഷേ നിന്നെ കെട്ടിയ അന്നുമുതല്‍ ഈ അമ്മിണിപ്പെണ്ണ്‍ മാത്രമേ എന്റെ മനസ്സിലുണ്ടായിട്ടുള്ളൂ.. അതിനി എന്റെ തല മണ്ണില്‍ കുത്തുന്ന കാലംവരെ അങ്ങനെയായിരിക്കും...” ഞാനവളെ എന്റെ നെഞ്ചില്‍ ചേര്‍ത്ത് നെറുകയില്‍ ചുംബിച്ചു.
“...എനിക്കീ വാവാച്ചീനെ വിശ്വാസാ.. പിന്നെ വേറെ പെണ്ണെന്നു പറഞ്ഞത് പഞ്ചമി അക്കയല്ലേ... അക്ക എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്.. നിങ്ങള് പരിചയപ്പെട്ടകാലം മുതലുള്ളയെല്ലാം.. പിന്നെ ഒന്നൂടെപ്പറഞ്ഞു... സ്നേഹിച്ചാ ജീവന്‍പോലും തരുന്നയാളാന്നു.. അതോണ്ട് വിട്ടുകളയാതെ പിടിച്ചോളാന്‍...” പഞ്ചമി അവളോട് എല്ലാം പറഞ്ഞിരുന്നു എന്നത് എനിക്ക് പുതിയ അറിവായിരുന്നു.. അനു പറഞ്ഞുതന്നെ ഞാനിത് അറിഞ്ഞാമതിയെന്നു അവള്‍ കരുതിക്കാണും..
“...അനുക്കുട്ടീ വേറെയുമുണ്ടായിരുന്നു പെണ്ണുങ്ങള്‍... പഞ്ചമിയില്‍ത്തുടങ്ങി ആദിയില്‍ അവസാനിച്ച ലിസ്റ്റല്ല അത്.. അതാ ഞാന്‍ പറഞ്ഞത് നിനക്കറിയില്ല എന്ന്... മനപ്പൂര്‍വ്വം വേണമെന്ന് കരുതിയിട്ടല്ല.. നിന്റെ ദേവേട്ടന് മനസാക്ഷി സൂക്ഷിപ്പുകാരിയായിരുന്ന മുത്തുപോലും അറിയാതിരുന്ന ഒരു ജീവിതമുണ്ടായിരുന്നു... ജീവിതമല്ല... ഒരുതരം ഭ്രാന്ത്... എന്നാലും കാശുകൊടുത്ത് പെണ്ണിനെ വാങ്ങി ഉപയോഗിച്ചിട്ടില്ല... ഇങ്ങോട്ട് തേടി വന്നതായിരുന്നു... അതും ഒരുപാടൊന്നുമില്ല.. രണ്ടുപേര്‍കൂടി.. അതിലൊന്ന് അജുവിന്റെ പഴയ കാമുകി താരയായിരുന്നു... മറ്റൊന്ന് ഹിമ, ഹിമ ഡി അല്‍മേഡ.. ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ പെണ്ണ്... ഇനി നീ എന്നെ വെറുത്താലും സാരമില്ല... നീയെല്ലാമറിഞ്ഞിരിക്കണം എന്ന് തോന്നി...” അനു എന്റെ കണ്ണുകളില്‍ നോക്കി... ആ മുഖത്തെ ഭാവം എനിക്ക് വായിക്കാന്‍ കഴിഞ്ഞില്ല... നെരിപ്പോടിലെ തീനാളങ്ങള്‍ അവളുടെ
💬 Comments
View all comments