Chapter Title : ദേവരാഗം 13 [ദേവന്‍]
കണ്ണുകളില്‍ പ്രതിഫലിച്ചു..
“..ഹാ.. അനൂ...” അടുത്ത നിമിഷം എന്റെ ഇടത്തേത്തോളില്‍ അവളുടെ പല്ലുകളമര്‍ന്നു... തോളിലെ മാംസം അവള്‍ കടിച്ചു പറിച്ചു.. ചോര പൊടിഞ്ഞു.. മുഖമുയര്‍ത്തിയ അവളുടെ കണ്ണുകളില്‍ കുസൃതി...
“...ഡീ.. പട്ടീ... എനിക്ക് നൊന്തു..”
“..നോവട്ടെ.. ഇനിയേതേലും പെണ്ണിന്റെ പുറകെ പോയാ, തിരിച്ചു വരുമ്പോ ഇതുപോലെ ഞാന്‍ കടിച്ചു തിന്നും നിന്നെ... പിന്നെ ഞങ്ങള് പെണ്ണുങ്ങള്‍ക്ക് താലീം കുങ്കുമോം ഒക്കേണ്ട് കമ്മിറ്റടാന്നു തിരിച്ചറിയാന്‍... ദേവേട്ടന്റെ കൈയിലെ മോതിരത്തീപ്പോലും എന്റെ പേരില്ല.. അതോണ്ട് ഈ പാടു കെടന്നോട്ടെ.. ഇനിയേതേലും പെണ്ണ് പുറകെ വന്നാ ഈ പാട് കാണിച്ച് കൊടുത്താ മതി... എനിക്ക് ഇങ്ങനെയൊരു കൊതിച്ചിപ്പാറു കാത്തിരിപ്പൊണ്ടെന്നു പറഞ്ഞേക്കണം... കേട്ടല്ലോ...” അതും പറഞ്ഞ് കടിച്ചപാടില്‍ അവള്‍ മുത്തി.. പലതവണ..
“...സാരല്ലാട്ടോ... ദേവേട്ടന്റെ അമ്മിണിയല്ലേ കടിച്ചേ...” അവളെന്റെ മുഖം മുഴുവന്‍ മുത്തം കൊണ്ടുമൂടി... എല്ലാം അനുവിനോട് തുറന്നുപറഞ്ഞു കഴിഞ്ഞപ്പോഴും മനസ്സില്‍ വല്ലാത്ത കുറ്റബോധമായിരുന്നു.. എങ്കിലും അനുവിന്റെ സ്നേഹം എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു... ഇനി ഇവളല്ലാതെ എന്റെ ജീവിതത്തില്‍ മറ്റൊരു പെണ്ണില്ല എന്ന് ഞാന്‍ പ്രതിജ്ഞ എടുത്തു കഴിഞ്ഞിരുന്നു...
“...എന്നട്ട് ഞാമ്പാക്കി പറഞ്ഞില്ലല്ലോ...?? പറയട്ടെ..??”
“...ഉം.. പറ..” എന്റെ ശബ്ദത്തിന് ബലമില്ലായിരുന്നു... ഈ അമ്പോറ്റിപ്പെണ്ണിന്റെ കളങ്കമില്ലാത്ത സ്നേഹത്തിനു മുന്നില്‍ എന്റെ മനസ്സ് ആര്‍ദ്രമായി... എന്റെ കണ്ണുകള്‍ നിറഞ്ഞു..
“..ദേവേട്ടാ.. കരയുവാണോ.. യ്യോ... ഞാന്‍ കടിച്ചത് വല്ലാതെ വേദനിച്ചൂല്ലേ... സോറി.. ഞാനപ്പോഴത്തെ തോന്നലിന്...!! വേണേ ന്നെ തിരിച്ചു കടിച്ചോ..??”
“...നീയെന്തിനാടീ എന്നെ ഇത്രയധികം സ്നേഹിക്കുന്നേ...?? ഇത്രയൊക്കെ കേട്ടാ ഏത് പെണ്ണും ആ നിമിഷം കളഞ്ഞിട്ടു പോവും.. എന്നിട്ടും.. നീയെന്താടീ ഇങ്ങനെ...??
“...അറീല്ല... ദേവേട്ടനെ വെറുക്കാന്‍ എനിക്കാവൂല്ല... ഇതെന്റെ വാവാച്ചിയല്ലേ... ഒരു കൊച്ചിനെപ്പോലെ മുത്ത് കൊണ്ടുനടക്കുവാരുന്നു ദേവേട്ടനേന്ന്‍ അക്ക പറഞ്ഞിട്ടൊണ്ട് .. ഇനി മുതല് ഇതെന്റെ കൊച്ചാ... ഇനി പഴയതൊന്നും ആലോചിക്കണ്ട... ഓ.കെ..?? അവളെന്റെ കണ്ണുകളില്‍ മുത്തി.. എന്റെ മുഖം മാറിലമര്‍ത്തി..
“...ഉം.. എനിക്കുറക്കം വരണൂ.. വാവാച്ചീം ഉറങ്ങിക്കോ.. ബാക്കി കഥയൊക്കെ നാളെപ്പറയാം...” ഇത്രയും ദിവസത്തെ ഉറക്കക്ഷീണം മാറ്റാന്‍ എന്റെ മാറിലുറങ്ങാനാഗ്രഹിച്ച അനുവിന്റെ മാറിലെ പഞ്ഞിക്കുടങ്ങളുടെ മാര്‍ദ്ദവമുള്ള ചൂടുപറ്റി ഞാനവളെ പുണര്‍ന്നു കിടന്നു... അവളെന്നെ ഒരു കുഞ്ഞിനെയെന്നവണ്ണം കൈത്തണ്ടയില്‍
💬 Comments
View all comments