0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 4.2K

എന്ത് വേണേ ചെയ്തോ... ഇന്നൊരു രാത്രി ടെന്‍ഷനില്ലാതെ ഞാനീചൂട്പറ്റി ഒന്നുറങ്ങട്ടെ ദേവേട്ടാ...” പറയുന്നതിനിടയില്‍ നിറഞ്ഞൊഴുകിയ അവളുടെ വേദന എന്റെ നെഞ്ചില്‍ പടര്‍ന്നു... എന്നെ വേദനിപ്പിച്ചതോര്‍ത്താണ് അവള്‍ ഉറക്കമില്ലാതെ രാത്രികള്‍ കഴിച്ചുകൂട്ടിയത് എന്നോര്‍ത്ത് എന്റെ കണ്ണുകളും നിറഞ്ഞു..

“..അനൂ..!! തനിക്കുറക്കം വരുന്നുണ്ടോ..??” അവള്‍ മിണ്ടാതായപ്പോള്‍ ഞാന്‍ നഗന്മായ കൈയില്‍ തഴുകി ചോദിച്ചു.. ഇല്ലാ എന്ന അര്‍ദ്ധത്തില്‍ അവള്‍ തോള്‍ കുലുക്കി.

“..ഞാമ്പറഞ്ഞു വന്ന കാര്യം മുഴുവമ്പറഞ്ഞില്ല..”

“...എന്താ...??”

“..അജൂന്റെ കാര്യം... നമ്മളൊന്നും ഇതുവരെ അറിയാതിരുന്ന വലിയൊരു ചതിയുടെ കഥയുണ്ട് അവന്റെ ഒളിച്ചോട്ടത്തിനു പിന്നില്‍...” കഥകേള്‍ക്കുന്ന കുട്ടിയുടെ ഭാവത്തോടെ വലിയ നീള്‍മിഴികള്‍ എന്റെ വാക്കുകളിലൂന്നി അവള്‍ ശ്രദ്ധിച്ചു..

“..നിങ്ങളുടെ കല്യാണത്തിന് ഇടനിന്ന ഒരു ബ്രോക്കര്‍ രാഘവനെ താനറിയോ..??”

“..ഉം.. ഞാങ്കണ്ടിട്ടുണ്ട്..”

“..എന്നാ അജുവിനെ ചതിച്ചത് അയാളാ.. പക്ഷേ അങ്ങനെയൊരു ചതിയിലേയ്ക്ക് അജു ചെന്ന് പെടാനുണ്ടായ കാരണം താനാദ്യമറിയണം..”

“..ഉം..??”

“...വല്യച്ഛന്റെ മരണശേഷം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടവന്‍... എങ്കിലും പഠിച്ച് എന്ജിനീയറിംഗില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്ത് ബാംഗ്ലൂരില്‍ ജോലി കിട്ടിയതോടെ അവന്റെയും അമ്മയുടെയും ഒക്കെ കഷ്ടപ്പാടിനു അല്‍പ്പം അയവ് വന്നു... പിന്നീടാ അവന് ഗള്‍ഫില്‍ ഇപ്പോഴുള്ള ജോലി കിട്ടുന്നേ.. പണ്ടുമുതലേ സ്വന്തം തീരുമാനപ്രകാരം മാത്രം ജീവിച്ചിരുന്നയാളായിരുന്നവന്‍.. ആരോടും ഒന്നും പറയുന്ന സ്വഭാവമില്ല.. അതോണ്ട് അവന്റെ അമ്മയ്ക്കോ അനിയനോ അവന്റെ ബാംഗ്ലൂരിലും ഗള്‍ഫിലുമുള്ള ഫ്രണ്ട്സിനെക്കുറിച്ചുപോലും ഒന്നുമറിയില്ലായിരുന്നു... അതുകൊണ്ട് അവനെക്കുറിച്ചറിയാന്‍ കുറച്ചു കഷ്ടപ്പെട്ടു... ഗള്‍ഫിലുള്ള എന്റെയൊരു ഫ്രണ്ട് വഴി അവന്റെ കൂടെ ജോലി ചെയ്യുന്ന ഒരു റാഷിദിനെ കോണ്ടാക്റ്റ് ചെയ്തപ്പോഴാണ് അവന്റെ അവിടത്തെ ലൈഫിനെക്കുറിച്ചറിയുന്നത്.. നാട്ടില്‍ വച്ച് ചിലവുകള്‍ കഴിഞ്ഞ് മിച്ചംപിടിക്കാന്‍ ഒന്നുമില്ലാതിരുന്ന അവന് ഗള്‍ഫിലെ

💬 Comments

View all comments