0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 4.2K

ഉയര്‍ന്ന ശമ്പളം വലിയ ആര്‍ഭാടമായിരുന്നു...”

“..നാട്ടില്‍ എന്റെയൊക്കെ ലൈഫിനെ അസൂയയോടെ കണ്ടിരുന്ന അവന് അതുപോലെ ജീവിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അതവനെ ദൂര്‍ദ്ധനാക്കി... പിന്നെ അവന്റെ കൂട്ടുകെട്ടും.. ആദ്യം കമ്പനിവക അക്കോമൊഡേഷനില്‍ താമസിച്ചിരുന്ന അവന്‍, പിന്നീട്  സ്വന്തമായി ഫ്ലാറ്റെടുത്ത് അവിടെയായി താമസം.. വിലകൂടിയ കാര്‍ വാങ്ങി.. റാഷിദിനെപ്പോലെ നാട്ടില്‍ കുടുംബവും ബാധ്യതയുമുള്ള അവന്റെ കൂട്ടുകാര്‍ പലരും അവന്റെ ചിലവുകള്‍ നിയന്ത്രിക്കണമെന്ന് ഉപദേശിക്കാറുണ്ടായിരുന്നു... എന്നാല്‍ ഫിലോസഫി പറഞ്ഞ് അവരുടെ വായടയ്ക്കുന്ന അവന്‍ നന്നാവില്ല എന്ന് മനസ്സിലായതോടെ, അവന്റെ ചിലവില്‍ കിട്ടുന്ന സുഖസൗകര്യങ്ങള്‍ അവരും ആസ്വദിച്ചു.. അതില്‍ എല്ലാം പെടും.. കള്ളും, പെണ്ണും എല്ലാം..”

“..ഇതിനിടയില്‍ നാട്ടില്‍ വീട് പണിക്കും, ആര്‍ഭാടജീവിതത്തിനും ശമ്പളം മാത്രം തികയാതെയും വന്നപ്പോള്‍ അവന്‍ ചില ലോണുകള്‍ എടുത്തു... അടവുകള്‍ മുടങ്ങി അവസാനം അവന്‍ ഏതാണ്ട് രണ്ടു കോടി ഇന്ത്യന്‍ മണി കടക്കാരനായി..”

“...അമ്മിണീ...!! ഉറങ്ങിയോ...??” അനുവിന്റെ മൂളല്‍ നിന്നപ്പോള്‍ ഞാനവളെ കുലുക്കി വിളിച്ചു.

“..ഉം.. ഇല്ല വാവാച്ചീ... ഞാന്‍ കേക്കുന്നൊണ്ട്... പറഞ്ഞോ.. ഇനി ഞാന്‍ ഉറങ്ങിപ്പോയാലും നാളെ ഒന്നൂടെ പറഞ്ഞു തന്നേ...??” എനിക്ക് ചിരി വന്നു.. ഞാനവളുടെ നീളന്‍ മുടിയിഴകളില്‍ വിരലോടിച്ച് തഴുകി.. നെറുകയില്‍ മുത്തി... അവളൊന്നുകൂടി എന്നെ ഇറുകെപ്പുണര്‍ന്നു... വണ്ണത്തുട എന്റെ തുടയിലേയ്ക്ക് കയറ്റി വച്ച് ഒന്നനങ്ങി കിടന്നു.

“...ജയിലില്‍ പോകാതെ പിടിച്ചു നിക്കാന്‍ അവന് അത്യാവശ്യമായി അന്‍പത് ലക്ഷം രൂപയോളം വേണമായിരുന്നു.. ഇപ്പോളത് അതിലും കൂടിയിട്ടുണ്ടാകും... അതിന് വഴിയില്ലാതെയിരിക്കുന്ന സമയത്താണ്... അവന്‍ ലീവിന് നാട്ടില്‍ വരുന്നതും തന്നെ കല്യാണമാലോചിക്കുന്നതും... അല്ല.. തനിക്കെങ്ങനാ അവനെ പരിചയം..??”

“...അത്...!! കഴിഞ്ഞ വര്‍ഷം നമ്മടെ അമ്പലത്തിലെ ഉത്സവത്തിനാ

💬 Comments

View all comments