0%

Chapter Title : ദേവരാഗം 14 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 4.6K

കുന്നും പാറക്കെട്ടും വ്യക്തമായി കാണാമായിരുന്നു.. മൂന്നിഞ്ച് നീളത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലിനിടയില്‍ ആളുകള്‍ നടന്നതിന്റെ പാട് ചാലുകീറി താഴേക്കിറങ്ങി രണ്ടുകുന്നുകള്‍ക്കും ഇടയിലുള്ള ഒടിയിലെത്തി ആ കുന്നിന്‍ മുകളിലേയ്ക്ക് വഴി തെളിക്കുന്നു.. മരങ്ങളില്ലാതെ പുല്ല് മാത്രം വളര്‍ന്നു നില്‍ക്കുന്ന ആ കുന്നിന്‍മുകളില്‍ കൃഷണനീലനിറത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറ...

“...യ്യോ അത്രേം ദൂരോ.. ഞാനില്ല ദേവേട്ടാ... ന്‍റെ കാലു വേദനിക്കണൂന്നേ...?? എന്റെ കൈയില്‍ പിടിച്ചു വലിച്ച് അവള്‍ ചിണുങ്ങി..

“...ഇങ്ങു വാടീ പെണ്ണേ..” ഞാനവളെ എന്റെ തോളിലെടുത്ത് പതുക്കെ ചാലിലൂടെ കുന്നിറങ്ങി... എന്റെ ഇടത്തേ കൈ അവളുടെ നിതംബഗോളങ്ങളെ താങ്ങി.. വലത്തെ കൈ മുഷ്ടിചുരുട്ടിയ ഇടതിനെ സപ്പോര്‍ട്ട് ചെയ്തു..  കുണുങ്ങി ചിരിച്ചുകൊണ്ട്  എന്റെ പെണ്ണ് തോളില്‍ കിടന്നു.. കൈകള്‍ എന്റെ കഴുത്തില്‍ചുറ്റി, തോളില്‍ മുഖമമര്‍ത്തി, കഴുത്തിന്റെ വശത്ത് ചുണ്ട് ചേര്‍ത്ത് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കിടന്നു...

നടപ്പുചാലിലെ ഒതുക്കുകല്ലുകളില്‍ ചവുട്ടി ഞാന്‍ ആ നീലപ്പാറയെ ലക്ഷ്യമാക്കി കുന്നു കയറി...  നടപ്പിനനുസരിച്ച് തൂങ്ങിക്കിടക്കുന്ന അവളുടെ വെള്ളഷൂസിട്ട കാലുകള്‍ എന്റെ  കാല്‍മുട്ടിനു താഴെ വന്നിടിച്ചുകൊണ്ടിരുന്നു... ചില ഭാരങ്ങള്‍ ശരീരംകൊണ്ടല്ല മനസ്സുകൊണ്ട് ചുമക്കണം.. അപ്പോള്‍ ഭാരം തോന്നില്ല എന്നാരോ പറഞ്ഞത് എത്ര അര്‍ഥവത്തായ വാക്കുകളാണ്..

“...ദേവേട്ടാ.. ഈ സ്വര്‍ഗ്ഗംന്ന് പറയുന്നത് ഇതാല്ലേ..?? നോക്കിയേ..!! മഞ്ഞുതൊപ്പി വച്ച  മരതകപ്പച്ച മലകള്‍.. അവയ്ക്കിടയില്‍ ഉദിക്കാന്‍ തുടങ്ങുന്ന സൂര്യദേവന്‍... കൊതിപ്പിക്കുന്ന വയനാടന്‍ കുളിര്‍കാറ്റ്..., ഈ കാഴ്ചകള്‍ കണ്ട് എന്റെ ദേവേട്ടന്റെ മടിയിലിരിക്കുമ്പോ ഞാനാണ് ഈ ഭൂമീദേവി എന്ന്‍ തോന്നിപ്പോകുന്നു...” പാറയുടെ മറുവശത്ത് നിലത്ത് പുല്ലില്‍ വിരിച്ച ജാക്കറ്റിനു മുകളിലിരുന്ന എന്റെ മടിയില്‍, കാലുകള്‍ നീട്ടി എന്റെ കാലുകള്‍ക്ക് മുകളില്‍ വച്ച്,

💬 Comments

View all comments