0%

Chapter Title : ദേവരാഗം 15 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1275

ദേവരാഗം 15

Devaraagam Part 15 Author ദേവന്‍

Devaragam Previous Parts | PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 |

“...ദേവൂട്ടാ...!! നാളെപ്പോണോ..?? രണ്ടുസം കൂടി നിന്നിട്ട് പോയാപ്പോരെ...??” അത്താഴം കഴിക്കുന്നതിനിടയില്‍ ചിറ്റയുടെ പരാതി... എപ്പോഴും എനിക്കും അനുവിനും വിളമ്പിത്തന്ന്‍ ഞങ്ങളെ കഴിപ്പിക്കുന്നതില്‍ മാത്രം ഉത്സാഹം കാണിച്ചിരുന്ന ചിറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് ഞങ്ങളുടെ കൂടെ ഇരുത്തിയിരുന്നു.. എന്നെ ഫെയ്സ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്  ചിറ്റപ്പനും പളനിയും റിസോര്‍ട്ടിലെ മറ്റ് ഗസ്റ്റ്കളുടെ കാര്യം നോക്കിനടന്നു.

“...ഏയ്‌ അത് ശരിയാവില്ല ചിറ്റേ.. ഒരുപാട് ദിവസം ഞാന്‍ മാറി നിന്നാല്‍ ഓഫീസിലെ കാര്യങ്ങളൊക്കെ പെന്‍ഡിങ്ങാവും... പിന്നെ പ്രതീക്ഷിക്കാതെ നടന്ന കല്യാണമായിരുന്നതുകൊണ്ട് അതൊന്നും നേരത്തെ ഏര്‍പ്പാട് ചെയ്യാനും പറ്റിയില്ല... ചപ്പാത്തി ചിക്കന്‍കറിയില്‍ മുക്കി കഴിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു..

“...എന്നാലും ഈ ഹണിമൂണ്‍ എന്നൊക്കെ പറയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന സന്തോഷല്ലേടാ.. അതിന്റെയിടയ്ക്ക് ഈ ഓഫീസ് ഓഫീസെന്നും പറഞ്ഞ് നടന്നാ പിന്നെ ഈ അവസരമൊന്നും തിരിച്ചു കിട്ടില്ലാട്ടോ... അല്ലേ മോളേ..?? കഴിക്കുന്നതിനിടയില്‍ ചിറ്റ പറഞ്ഞതിന് തലയുയര്‍ത്തി ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു അനുവിന്റെ മറുപടി.

“...കണ്ടോ മോള്‍ക്ക് ആഗ്രഹോണ്ട്... നിന്നോട് പറയാനുള്ള മടികൊണ്ടാ... നിങ്ങള് ചൊവ്വാഴ്ച്ച വൈകുന്നേരം പോയാ മതി മോളേ... ഇവിടെ ഇനീം എത്ര സ്ഥലങ്ങള്‍ കാണാനുണ്ടെന്ന് അറിയാമോ...??” അനു വീണ്ടും പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല..

“...ഇനിയും വരാല്ലോ ചിറ്റേ.. ഞങ്ങളെന്തായാലും നാളെ ഉച്ചകഴിഞ്ഞ് പോകും... ഇല്ലേ ശരിയാവില്ല...” രണ്ട് ദിവസംകൂടി ഇവിടെ നില്‍ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു... അനുവും അതാഗ്രഹിക്കുന്നുണ്ട്.... എങ്കിലും ചിറ്റയുടെയും മറ്റും മുന്‍പില്‍ അനു പിന്നെയും എന്നോട് അകലം പാലിക്കുന്നതുകൊണ്ടാണ് ചിറ്റ നിര്‍ബന്ധിച്ചിട്ടും നാളെപ്പോകും എന്ന് ഞാന്‍ പറഞ്ഞത്... ചിറ്റ പിന്നെയും ഓരോന്ന് പറഞ്ഞ് ഞങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു..

💬 Comments

View all comments