0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 5.8K

വാങ്ങി ടോപ്‌ ഫ്ലോറില്‍ പോയിരുന്നു കഴിച്ചു.. ചിക്കന്‍ കടിച്ചു പറിക്കുന്നതിനിടയില്‍ അവള്‍ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.. ഇമ്പമുള്ളൊരു കീര്‍ത്തനം കേള്‍ക്കുന്നപോലെ  അവള്‍ പറയുന്നതിനെല്ലാം ഞാന്‍ തലയാട്ടിയും ഇടയ്ക്ക് മൂളിയുമിരുന്നു... മല്ലിമോളുടെ പല്ലുവേദനയില്‍ പല്ലവി പാടിത്തുടങ്ങിയ ആ കീര്‍ത്തനം രണ്ടാം ചരണത്തില്‍ പാടി അവസാനിപ്പിക്കുമ്പോള്‍ ചെല്ലമ്മയുടെ കടയില്‍ നിന്നും നാരങ്ങാമിട്ടായി തിന്നുന്നതില്‍ എത്തി നിന്നു..

ഭക്ഷണം കഴിഞ്ഞ് എന്റെ കൈയില്‍ തൂങ്ങി ചാടിത്തുള്ളി നടക്കുന്ന അവളും ഞാനും മാള്‍മുഴുവന്‍ കറങ്ങി നടന്ന് കാഴ്ച്ചകള്‍ കണ്ടു.. അങ്ങനെ നടക്കുന്നതിനിടയിലാണ് എതിരെ വന്ന പെണ്‍കുട്ടികളില്‍ ചിലര്‍ എന്നെ നോക്കി കളിയാക്കുന്നതുപോലെ ചിരിയടക്കുന്നത് അവള്‍ ശ്രദ്ധിച്ചത്..

“...കണ്ടോ ദേവേട്ടാ... ആ പെണ്ണുങ്ങള് ദേവേട്ടനെ നോക്കി ചിരിക്കുന്നേ... എനിക്കിതൊന്നും ഇഷ്ടപ്പെടുന്നില്ലാട്ടോ..??”

“...കാണാന്‍ കുറച്ച് ഗ്ലാമറുണ്ടായിപ്പോയത് എന്റെ കുറ്റമല്ലല്ലോ..??” ഞാന്‍ ചിരിച്ചു..

“...വേ... ഒരു ചുന്ദരന്‍...” അവളെന്നെ നോക്കി കൊഞ്ഞനം കാണിച്ച് കൈത്തണ്ടയില്‍ പിച്ചി..

“...ഹാ... നിന്റെ ഈ നഖം ഞാന്‍ പിടിച്ച് വെട്ടും നോക്കിക്കോ... പൂച്ചേ...!! പിന്നെ ദേ  നിന്നെയും നോക്കി ചില വായിനോക്കികള് വെള്ളമിറക്കുന്നുണ്ട്...” അവളെ നോക്കുന്ന ചിലരെ ഞാനും അവള്‍ക്ക് കാണിച്ചു കൊടുത്തു... എന്നാല്‍ എന്നെ നോക്കി ചിരിക്കുന്നവരുടെ എണ്ണം കൂടിയതേ ഉള്ളൂ.. ചിലരൊക്കെ ഞങ്ങളെ കടന്ന് പോയപ്പോള്‍ അവര്‍ കാണാതെ അനു കൊഞ്ഞനം കുത്തി..

“...പിശാചുക്കള്... ന്റെ ദേവേട്ടനെ നോക്കി ആരും കൊതിക്കണ്ട...” അവള്‍ അരിശത്തോടെ മുഖം വെട്ടിച്ച് പറഞ്ഞു.. പിന്നെ വിരല്‍ കൊരുത്തു പിടിച്ചിരുന്ന കൈ എന്റെ കൈയില്‍ ചുറ്റിപ്പിടിച്ച് ഒന്നുകൂടി ചേര്‍ന്ന് നടന്നു.. എന്നാല്‍ പിന്നീട് കണ്ടവരും ഇതാവര്‍ത്തിച്ചപ്പോള്‍ അനുവിന് എന്തോ സംശയം തോന്നി അവളെന്നെ പിടിച്ചു നിര്‍ത്തി

💬 Comments

View all comments