Chapter Title : ദേവരാഗം 16 [ദേവന്‍]
അടിമുടി ഉഴിഞ്ഞു നോക്കി...
“..യ്യേ.. ഛെ... ആകെ നാണക്കേടായി...” അവള്‍ ഒരു കണ്ണടച്ച് ചമ്മിക്കൊണ്ട് പറഞ്ഞു..
“...എന്താടീ.. എന്തുപറ്റി..??”
“...ദേ നോക്കിയേ.. ന്റെ കണ്‍മഷീം കുങ്കുമോം ഒക്കെ ദേവേട്ടന്റെ ഷര്‍ട്ടില് പറ്റിയേക്കണൂ... യ്യേ...” അപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത് എന്റെ ലൈറ്റ് ബ്ലൂ ഷര്‍ട്ടില്‍ പലയിടത്തും കുങ്കുമവും കണ്‍മഷിയും പറ്റിയിരുന്നു... അപ്പോള്‍ തന്നെ അടുത്തു കണ്ട വില്‍സ് ലൈഫ് സ്റ്റൈലില്‍ നിന്ന് ഒരു ഷര്‍ട്ട് വാങ്ങി ഇട്ടു...
“...ഞാങ്കാരണം ആകെ നാണക്കേടായീല്ലേ ദേവേട്ടാ...” കറപറ്റിയ ഷര്‍ട്ട് പൊതിഞ്ഞെടുക്കുന്നതിനിടയില്‍ സെയില്‍സില്‍ നിന്ന പെണ്ണും അര്‍ഥം വച്ച് ചിരിക്കുന്നകണ്ട് അനുവിന് സങ്കടം വന്നു..
“...ഏയ് എന്ത് നാണക്കേട്..?? ഇത്രയും സുന്ദരിയായ പെണ്ണിന്റെ സ്നേഹത്തിന്റെ അടയാളം എന്റെ ദേഹത്ത് കണ്ട് അവരൊക്കെ അസൂയപ്പെടുവല്ലേ ചെയ്തേ.. അല്ലാതെ കളിയാക്കീതല്ലന്നേ..”
“...ആണോ..??” വിശ്വാസം വരാത്തപോലെ അവള്‍ വീണ്ടും ചോദിച്ചു.
“...പിന്നല്ലാതെ...!! പിന്നെ നീയല്ലേ പരാതി പറഞ്ഞത് എന്റെ ദേഹത്ത് കമ്മിറ്റഡാന്നറിയാന്‍ അടയാളം ഒന്നൂല്ലാന്നു... ഇപ്പോ ആ പരാതി തീര്‍ന്നില്ലേ..?? എന്റെ ഷര്‍ട്ടിലെ കുങ്കുമത്തിന്റെ കറ കണ്ടവര്‍ക്കെല്ലാം ഞാന്‍ കമ്മിറ്റഡാന്നു മനസ്സിലായിക്കാണും...?? അല്ലേ കൊച്ചേ..??” ഞാന്‍ സെയില്‍സ് ഗേളിനോടായി ചോദിച്ചു നിര്‍ത്തിയപ്പോള്‍ ചിരിച്ചുകൊണ്ട് ആ പെണ്ണ് തലയാട്ടി..
“..അത് ശരിയാ.. എന്നാ ഇതുംകൂടി ഇരുന്നോട്ടെ..” അവളാ സെയില്സ് ഗേളിന്റെ മുന്നില്‍ വച്ച് എന്റെ നെഞ്ചില്‍ മുഖമിട്ടുരുട്ടി... പുതിയ ലൈറ്റ് ഗ്രീന്‍ കളര്‍ ഷര്‍ട്ടിലും കുങ്കുമം പറ്റി.
“...ഇപ്പോ ശരിയായി...” എങ്ങനെയുണ്ട് എന്ന അര്‍ദ്ധത്തില്‍ പുരികം വളച്ച് അനു എന്റെയും ആ പെണ്ണിന്റെയും നേരെ നോക്കി... അവള്‍ ചിരിച്ചുകൊണ്ട് ഷോപ്പിംഗ് കവറും ബില്ലും അനുവിന്റെ നേരെ നീട്ടി..
💬 Comments
View all comments